കൊച്ചി: ചേരാനെല്ലൂരില്‍ മകന്റെ വെട്ടേറ്റ് അച്ഛന്‍ മരിച്ചു. വിഷ്ണുപുരം സ്വദേശി ഭരതന്‍ (65) ആണ് കൊല്ലപ്പെട്ടത്. മകന്‍ വിഷ്ണുവിനെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

മദ്യത്തെചൊല്ലിയാണ് അച്ഛനും മകനും വഴക്കിട്ടത്. തുടര്‍ന്ന് ഇരുവരും പരസ്പരം വെട്ടുകയായിരുന്നു. വെട്ടേറ്റ് ചികിത്സയിലിരിക്കെയാണ് ഭരതന്‍ മരിക്കുന്നത്. രാത്രി ഒന്നരയോടെയാണ് ഭരതന്‍ മരിച്ചത്. മകനും പരിക്കേറ്റ് ചികിത്സയിലാണ്. സംഭവത്തില്‍ ചേരാനെല്ലൂര്‍ പൊലീസ് കേസെടുത്തു. ഭരതന്റെ മൃതദേഹം ഇന്ന് വീട്ടുകാര്‍ക്ക് വിട്ടുനല്‍കും.