പത്തനംതിട്ട: പിതാവ് എടുത്തെറിഞ്ഞ പിഞ്ചുകുഞ്ഞ് ഗുരുതരാവസ്ഥയില്‍. പത്തനംതിട്ടയിലെ മൂഴിയാറില്‍ ആദിവാസി യുവാവാണ് ഒന്നര വയസുള്ള മകനെ എടുത്തെറിഞ്ഞത്. ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. പോലീസ് കസ്റ്റഡിയിലെടുത്തപ്പോള്‍ വിഷം കഴിച്ചിട്ടുണ്ടെന്ന് അറിയിച്ചതിനെ തുടര്‍ന്ന് ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മൂഴിയാര്‍ ആദിവാസി കോളനിയിലെ കുമാറാണ് കുഞ്ഞിനെ എടുത്തെറിഞ്ഞത്. തലക്ക് ഗുരുതരമായി പരിക്കേറ്റ കുഞ്ഞിനെ കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. മദ്യലഹരിയിലാണ് കുമാര്‍ കുഞ്ഞിനെ എടുത്തെറിഞ്ഞത്. മദ്യലഹരിയില്‍ ഇയാള്‍ മുമ്പും വഴക്കുണ്ടാക്കിയിരുന്നതായി ട്രൈബല്‍ പ്രമോട്ടര്‍മാര്‍ പറഞ്ഞു.