ക്യൂബന്‍ വിപ്ലവ നേതാവ് ഫിദല്‍ കാസ്ട്രോയുടെ ജീവിത ചിത്രങ്ങളിലൂടെ ഒരു യാത്ര. അമ്പതു വര്‍ഷത്തിന്റെ വിപ്ലവ പോരാട്ടമായിരുന്നു ഫിദലിന്റെ ജീവിതം.

_50745691_ap45010101451
1926-ല്‍ ഒരു ഭൂവുടമയുടെ മകനായാണ് ഫിദല്‍ കാസ്ട്രോ ജനിച്ചത്. വളരെ ചെറുപ്പത്തില്‍ തന്നെ വിപ്ലവത്തിലേക്ക് വഴിമാറി നടക്കുകയായിരുന്നു അദ്ദേഹം.

_80166125_ap590108092

ഭരണം പിടിച്ചെടുക്കാനുള്ള ശ്രമത്തില്‍ ഫിദല്‍ രണ്ടുവര്‍ഷത്തോളം ജയിലില്‍ കിടന്നു. പിന്നീട് മെക്സിക്കോയിലേക്ക് കടന്നു. 1956-ല്‍ അദ്ദേഹത്തിന്റെ വിപ്ലവ പോരാട്ടം തുടര്‍ന്നു. ക്യൂബയുടെ പുതിയ ശക്തിയായി 1959-ല്‍ ഫിദല്‍ അധികാരത്തിലെത്തി. ഫുള്‍ജെന്‍സിയോ ബാറ്റിസ്റ്റുെടെ ഏകാധിപത്യത്തെ തകര്‍ത്താണ് ഫിദര്‍ അധികാരത്തിലെത്തിയത്.

_50744881_ap6104010126

1961കളില്‍ ക്യൂബയില്‍ നിന്ന് പുറത്താക്കപ്പെട്ടവര്‍ക്കെതിരായി ഫിദല്‍ വിപ്ലവമാരംഭിച്ചു. അമേരിക്കന്‍ ചാരസംഘടനയോട് അടുപ്പമുള്ളവരായിരുന്നു അവര്‍. എന്നാല്‍ അവര്‍ ഫിദലിനോട് എതിര്‍പ്പുമായി രംഗത്തെത്തിയിരുന്നു.

_50745568_ap6211011272
1962-ല്‍ അമേരിക്കന്‍ പ്രസിഡന്റ് കെന്നഡി ക്യൂബയിലെ സോവിയറ്റ് മിസൈലുകള്‍ ഒഴിവാക്കാന്‍ മുന്നറിയിപ്പ് നല്‍കി. ഒരുപക്ഷേ ഇതാകാം ഫിദലിന്റെ ജീവിതത്തില്‍ നേരിടേണ്ടി വന്ന ഏറ്റവും വലിയ പരീക്ഷയെന്ന് ചരിത്രകാരന്‍മാര്‍ വിലയിരുത്തുന്നു.

_50744645_51419154

അവസാനം സോവിയറ്റ് നേതാവ് നികിത ക്രുഷ്ചേവും കാസട്രോയും മിസൈലുകള്‍ ഉപേക്ഷിക്കുകയായിരുന്നു. അത് മറ്റൊരു ലോകമഹായുദ്ധത്തിന്റെ വക്കിലേക്കെത്തിക്കുന്ന സംഭവമായി മാറി.

_50743444_ap620703041

ഫിദല്‍ കാസ്ട്രോക്ക് പന്തുകളിയില്‍ പ്രത്യേകമായി താല്‍പ്പര്യമുണ്ടായിരുന്നു. 1962-ല്‍ പന്തുകളിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഫിദലിനെ നിങ്ങള്‍ക്ക് കാണാം.

_50745430_79376151

ധാരാളം ക്യൂബന്‍ ലിബറലുകള്‍ ഫിദലിനെ ക്രൂരനായ ഏകാധിപതിയായാണ് പരിഗണിച്ചിരുന്നത്.

_50745323_ap9408010115

അമേരിക്കയെ ഭയന്ന് പലരും പലായനം ചെയ്തു. പലപ്പോഴും അപകടകരമായ യാത്രകളിലൂടെയായിരുന്നു പലരും ഒളിച്ചോടിയത്.

_50765035_castro

എന്നിരുന്നാലും ലോകത്തെ സേവിക്കുന്ന നേതാക്കന്‍മാരില്‍ ഒരാളായി നിലനില്‍ക്കാനുള്ള ഒരു പൊതുപിന്തുണ ഫിദലിന് ലഭിച്ചു.2006-ല്‍ കുടല്‍സംബന്ധമായ രോഗത്തെ തുടര്‍ന്ന് അവശതയിലായി. 2008-ല്‍ ഭരണം സഹോദരന് കൈമാറി അധികാരത്തിന്റെ പടവുകളിറങ്ങുകയായിരുന്നു ഫിദല്‍.

_50745211_rtx72bp

നാലുവര്‍ഷങ്ങള്‍ക്കുശേഷം 2010-ലാണ് പിന്നീട് മറ്റൊരു റാലിയെ അഭിസംബോധന ചെയ്ത് ഫിദല്‍ സംസാരിക്കുന്നത്. ശസ്ത്രക്രിയക്ക് ശേഷമുള്ള അവശതയില്‍ നിന്നുള്ള മോചനമായിരുന്നു ആ പ്രസംഗം. ആഗസ്റ്റിലെ 90-ാം പിറന്നാള്‍ ആഘോഷത്തിനായാണ് അവസാനമായി ഫിദല്‍ വേദിയിലെത്തുന്നത്.

proxy