തിരുവനന്തപുരം: തിരുവനന്തപുരത്ത് റവന്യൂ ഫയലുകള്‍ സ്വകാര്യസ്ഥാപനത്തില്‍ നിന്ന് കണ്ടെത്തിയ സംഭവത്തില്‍ റവന്യൂ ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍. നെടുങ്കണ്ട് സര്‍വേ ഓഫീസിലെ ക്രിസ്തുദാസിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. വിരമിച്ച ഉദ്യോഗസ്ഥന്‍ പ്രസന്നനെതിരെ ക്രിമിനല്‍ നടപടിയെടുക്കും.

റീസര്‍വേ സംബന്ധിച്ച് 45 ഫയലുകളാണ് ഡി.ആര്‍ ടെക് എന്ന സ്ഥാപനത്തില്‍ നിന്ന് കണ്ടെത്തിയത്. താലൂക്ക് ഓഫീസിലെ ഫയലുകളാണിത്. സര്‍വേ വകുപ്പില്‍ നിന്ന് വിരമിച്ച പ്രസന്നന്‍, നെടുങ്കട്ടത്ത് ജോലി ചെയ്യുന്ന സര്‍വയര്‍ ക്രിസ്തുദാസ് എന്നിവരാണ് സ്വകാര്യസ്ഥാപനത്തില്‍ ഫയല്‍ പരിശോധിച്ചിരുന്നത്.