കൊച്ചി: എറണാകുളത്ത് സിനിമ ഷൂട്ടിംഗ് സെറ്റ് തീവച്ച് നശിപ്പിച്ചു. മരണവീട്ടിലെ തൂണ് എന്ന സിനിമയുടെ സെറ്റാണ് തീവെച്ച് നശിപ്പിച്ചത്. എറണാകുളം കടമറ്റത്താണ് സംഭവം. പൊലീസ് കേസെടുത്തു.

എല്‍ദോ ജോര്‍ജ്ജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് മരണവീട്ടിലെ തൂണ്. അങ്കമാലി ഡയറീസിലൂടെ ശ്രദ്ധേയനായ ഡിറ്റോയാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.