Connect with us

kerala

ബ്രഹ്മപുരം മാലിന്യ തീപിടിത്തം; പരിശോധനയ്ക്ക് എട്ടംഗ സമിതിക്ക് കെപിസിസി രൂപം നല്‍കി

Published

on

ബ്രഹ്മപുരം മാലിന്യ തീപിടിത്തവുമായി ബന്ധപ്പെട്ട വസ്തുതാപരിശോധന സമിതിക്ക് കെപിസിസി രൂപം നല്‍കിയതായി കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി അറിയിച്ചു. എട്ടംഗങ്ങളാണ് സമിതിയിലുള്ളത്.എംപിമാരായ ബെന്നി ബെഹന്നാന്‍, ഹൈബി ഈഡന്‍, എംഎല്‍എമാരായ ടി.ജെ.വിനോദ്,ഉമാ തോമസ്, പരിസ്ഥിതി പ്രവര്‍ത്തകനും ജൈവവൈവിധ്യ ബോര്‍ഡ് മുന്‍ ചെയര്‍മാനുമായ ഡോ.ഉമ്മന്‍ വി ഉമ്മന്‍, ജൈവവൈവിധ്യ ബോര്‍ഡ് മുന്‍ സെക്രട്ടറി പ്രൊഫ.ലാലാ ദാസ്, ജൈവ രസതന്ത്രജ്ഞന്‍ ഡോ.സി.എന്‍. മനോജ് പെലിക്കന്‍, യുഎന്‍ ആരോഗ്യവിദഗ്ദ്ധനായിരുന്ന ഡോ.എസ്.എസ് ലാല്‍ തുടങ്ങിയവരാണ് സമിതി അംഗങ്ങള്‍.

വരും ദിവസങ്ങളില്‍ ഈ സമിതി ബ്രഹ്മപുരം മാലിന്യ പ്ലാന്റ് സന്ദര്‍ശിക്കുകയും തീപിടിക്കാനുണ്ടായ സാഹചര്യം പരിശോധിക്കുകയും പാരിസ്ഥിതിക പ്രശ്‌നങ്ങളും ആരോഗ്യപ്രശ്‌നങ്ങളും സംബന്ധിച്ച് സമഗ്രമായ പഠനം നടത്തുകയും പരിഹാരമാര്‍ഗങ്ങളടങ്ങുന്ന വിശദമായ റിപ്പോര്‍ട്ട് കെപിസിസിക്ക് കൈമാറുകയും ചെയ്യുമെന്നും കെ.സുധാകരന്‍ പറഞ്ഞു.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ശബരിമല സ്വര്‍ണക്കൊള്ള; പോറ്റിയുടെയും മുരാരി ബാബുവിന്റെയും റിമാന്‍ഡ് നീട്ടി

അടുത്ത മാസം 11 വരെയാണ് റിമാന്‍ഡ് ചെയ്തത്.

Published

on

ശബരിമല സ്വര്‍ണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട കേസില്‍ ഒന്നാം പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയെയും ദേവസ്വം ബോര്‍ഡ് മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായിരുന്ന മുരാരി ബാബുവിനെയും കോടതി 14 ദിവസത്തേക്ക് കൂടി റിമാന്‍ഡ് ചെയ്തു. അടുത്ത മാസം 11 വരെയാണ് റിമാന്‍ഡ് ചെയ്തത്. സ്വര്‍ണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട രണ്ട് കേസുകളില്‍ മുരാരി ബാബുവിന്റെ ജാമ്യാപേക്ഷ കൊല്ലം വിജിലന്‍സ് കോടതി ഇന്നലെ തള്ളിയിരുന്നു.

കട്ടിളപ്പാളിയിലെ സ്വര്‍ണം കവര്‍ന്ന കേസിലും ദ്വാരപാലകശില്‍പത്തിലെ സ്വര്‍ണപ്പാളികള്‍ കവര്‍ന്ന കേസിലും മുരാരി ബാബു പ്രതിയാണ്. കട്ടിളപ്പാളി അറ്റകുറ്റപ്പണിക്കായി കൊണ്ടുപോകാന്‍ മുരാരി ബാബു ചുമതലയേല്‍ക്കുന്നതിന് മുന്‍പേ ഉത്തരവിട്ടിരുന്നതായും അദ്ദേഹത്തില്‍ അതില്‍ പങ്കില്ലെന്നുമായിരുന്നു ജാമ്യാപേക്ഷയിലെ വാദം. എന്നാല്‍ കോടതി ഇക്കാര്യം തള്ളി. മുരാരി ബാബു ചുമതലയില്‍ ഉണ്ടായിരിക്കെയാണ് കട്ടിളപ്പാളി കൊണ്ടുപോകാന്‍ മഹസര്‍ തയ്യാറാക്കിയതെന്ന് കോടതി ചൂണ്ടിക്കാട്ടി.

ദ്വാരപാലക ശില്‍പ്പാളിയിലെ സ്വര്‍ണപ്പാളി മോഷണക്കേസില്‍ മുരാരി ബാബു രണ്ടാം പ്രതിയും കട്ടിളപ്പടികളിലെ സ്വര്‍ണക്കൊള്ളക്കേസില്‍ ആറാം പ്രതിയുമാണ് മുരാരി ബാബു.

Continue Reading

kerala

മലപ്പുറത്ത് കാട്ടാനക്കലി: അതിഥി തൊഴിലാളിയെ ചവിട്ടിക്കൊന്നു

ഇന്ന് രാവിലെ 9.10ഓടെയാണ് ദുരന്തം

Published

on

മലപ്പുറം: സംസ്ഥാനത്ത് വീണ്ടും കാട്ടാനയുടെ ആക്രമണം. നിലമ്പൂര്‍ ചാലിയാര്‍ നദിക്ക് സമീപമുള്ള അരയാട് എസ്റ്റേറ്റില്‍ ഇന്ന് രാവിലെ 9.10ഓടെയാണ് ദുരന്തം. ഝാര്‍ഖണ്ഡ് സ്വദേശിയായ അതിഥി തൊഴിലാളി ഷാരു (40) കാട്ടാനയുടെ ചവിട്ടേറ്റ് മരണമടഞ്ഞു.

കാട്ടാനയെ കണ്ടതോടെ തൊഴിലാളികള്‍ ഓടിത്തുടങ്ങി. ഓടുന്നതിനിടെ ഷാരുവിനെ പിന്തുടര്‍ന്ന കാട്ടാന ആക്രമിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. ഗുരുതരമായി പരിക്കേറ്റ ഷാരുവിനെ രക്ഷിക്കാനായില്ല. മൃതദേഹം നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

ജനവാസമേഖലകളില്‍ കാട്ടാന ശല്യം പതിവായ മേഖലയാണിത്. സംഭവങ്ങള്‍ ആവര്‍ത്തിക്കുമ്പോഴും പ്രശ്നപരിഹാരത്തിനായി വനംവകുപ്പ് ശക്തമായ നടപടികള്‍ സ്വീകരിക്കുന്നില്ലെന്നാണ് പ്രദേശവാസികളുടെ പരാതിയെന്നാണ്.

Continue Reading

kerala

അലന്‍ കൊലക്കേസ്: കൊലപാതകത്തിന് ഉപയോഗിച്ച കത്തി കണ്ടെത്തി

പ്രതി അജിന്റെ സുഹൃത്തിന്റെ വീട്ടില്‍ നിന്നാണ് കണ്‍ട്രോണ്‍മെന്റ് പൊലീസ് കത്തി കണ്ടെത്തിയത്

Published

on

തിരുവനന്തപുരം: അലന്‍ കൊലക്കേസില്‍ നിര്‍ണായക മുന്നേറ്റമായി കൊലപാതകത്തിന് ഉപയോഗിച്ച കത്തി പൊലീസ് കണ്ടെത്തി. പ്രതി അജിന്റെ സുഹൃത്തിന്റെ വീട്ടില്‍ നിന്നാണ് കണ്‍ട്രോണ്‍മെന്റ് പൊലീസ് കത്തി കണ്ടെത്തിയത്. സംഭവത്തിന് ശേഷം അജിന്‍ കത്തി ഇവിടെ ഒളിപ്പിച്ചതാണെന്ന് അന്വേഷണത്തില്‍ വ്യക്തമായി.

പ്രാഥമിക ചോദ്യം ചെയ്യലില്‍ കത്തി എവിടെയോ നഷ്ടപ്പെട്ടുവെന്നാണ് അജിന്‍ പറഞ്ഞിരുന്നത്. എന്നാല്‍ വിശദമായ അന്വേഷണവും തെളിവെടുപ്പും തുടര്‍ന്ന് ഒടുവില്‍ ഒളിപ്പിച്ച ആയുധം പൊലീസ് കണ്ടെത്തുകയായിരുന്നു.

കഴിഞ്ഞ മാസം ഫുട്ബോള്‍ മത്സരത്തിനിടയില്‍ ഉണ്ടായ തര്‍ക്കമാണ് 18 കാരനായ ചെങ്ങല്‍ചൂള രാജാജി നഗര്‍ സ്വദേശിയായ അലന്റെ കൊലപാതകത്തിലേക്ക് നയിച്ചത്. തിരുവനന്തപുരം മോഡല്‍ സ്‌കൂളില്‍ നടന്ന ഫുട്‌ബോള്‍ മത്സരത്തെ തുടര്‍ന്ന് യുവാക്കള്‍ തമ്മില്‍ ഉണ്ടായ വാക്കുതര്‍ക്കം ക്രൂരമായ ആക്രമണത്തിലേക്ക് നീങ്ങുകയായിരുന്നു.

Continue Reading

Trending