Football
കോപ്പയില്‍ തീപ്പാറും; ക്വാര്‍ട്ടര്‍ ചിത്രം തെളിഞ്ഞു
അര്‍ജന്റീനയും ഇക്വഡോറും തമ്മില്‍ വെള്ളിയാഴ്ച്ച രാവിലെ 6:30 നാണ് ആദ്യ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരം.

കോപ്പ അമേരിക്കയുടെ ക്വാര്‍ട്ടര്‍ ചിത്രം തെളിഞ്ഞു. 16 ടീമുകള്‍ ഗ്രൂപ്പ് ഘട്ടത്തില്‍ മാറ്റുരച്ച ടൂര്‍ണമെന്റില്‍ ഓരോ ഗ്രൂപ്പില്‍ നിന്നും രണ്ട് ടീമുകളാണ് ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് കടന്നത്. അര്‍ജന്റീനയും ഇക്വഡോറും തമ്മില്‍ വെള്ളിയാഴ്ച്ച രാവിലെ 6:30 നാണ് ആദ്യ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരം. ഗ്രൂപ്പ് എയില്‍ നിന്ന് 3 മത്സരങ്ങളില്‍ മൂന്നും വിജയിച്ചാണ് മെസ്സിയുടെ അര്‍ജന്റീന ക്വാര്‍ട്ടര്‍ ഫൈനല്‍ പോരാട്ടത്തിനെത്തുന്നത്. ഗ്രൂപ്പ് ബിയില്‍ നിന്ന് ഓരോ ജയം, തോല്‍വി, സമനിലയുമായാണ് ഇക്വഡോര്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ പോരാട്ടത്തിനെത്തുന്നത്.
രണ്ടാം ക്വാര്‍ട്ടര്‍ ഫൈനല്‍ പോരാട്ടം വെനസ്വേലയും കാനഡയും തമ്മിലാണ്. ശനിയാഴ്ച്ച രാവിലെ 6:30 നാണ് മത്സരം. അര്‍ജന്റീനയടങ്ങുന്ന ഗ്രൂപ്പ് എ യില്‍ നിന്നാണ് കാനഡ വരുന്നത്. മൂന്ന് മത്സരങ്ങളില്‍ നിന്ന് ഒരു ജയം,ഒരു തോല്‍വി, ഒരു സമനില എന്നിങ്ങനെയാണ് കാനഡയുടെ സമ്പാദ്യം. മൂന്ന് മത്സരങ്ങളില്‍ നിന്ന് മൂന്ന് വിജയവുമായി ആധികാരികമായാണ് ഗ്രൂപ്പ് ബിയില്‍ നിന്ന് വെനസ്വേല വരുന്നത്.
ക്വാര്‍ട്ടറിലെ മൂന്നാം മത്സരം കൊളംബിയയും പനാമയും തമ്മിലാണ്. ഗ്രൂപ്പ് ഡിയില്‍ നിന്നും ഒന്നാം സ്ഥാനക്കാരായാണ് കൊളംബിയ ക്വാര്‍ട്ടര്‍ ഫൈനലിനെത്തുന്നത്. ഗ്രൂപ്പ് സിയില്‍ നിന്നും രണ്ട് വിജയവും ഒരു തോല്‍വിയുമായാണ് പനാമയെത്തുന്നത്. ഞായറാഴ്ച്ച പുലര്‍ച്ചെ 3:30 നാണ് മത്സരം. ക്വാര്‍ട്ടറിലെ അവസാന പോരാട്ടം ബ്രസീലും ഉറുഗ്വേയും തമ്മിലാണ്.
ഗ്രൂപ്പ് സിയില്‍ നിന്നും മൂന്ന് കളിയും വിജയിച്ച് ഒന്നാം സ്ഥാനക്കാരായാണ് ഉറുഗ്വേ കാനറികളെ നേരിടാന്‍ വരുന്നത്. ഗ്രൂപ്പ് ഡിയില്‍ രണ്ടാം സ്ഥാനക്കാരായാണ് ബ്രസീല്‍ വരുന്നത്. മൂന്ന് മത്സരത്തില്‍ നിന്നും ഒരു ജയം,രണ്ട് സമനില എന്നിങ്ങനെയാണ് ബ്രസീലിന്റെ ഗ്രൂപ്പ് മത്സര ഫലങ്ങള്‍. ഞായറാഴ്ച്ച രാവിലെ 6:30 നാണ് മത്സരം.
Football
ഫിഫ ക്ലബ്ബ് ലോകകപ്പ് ഫൈനലില്‍ ചെല്‍സി പിഎസ്ജിയെ നേരിടും
14ന് ഇന്ത്യൻ സമയം അർധരാത്രി 12.30നാണ് ഫൈനൽ

ഫിഫ ക്ലബ്ബ് ലോകകപ്പിൽ ചെൽസി vs പിഎസ്‌ജി ഫൈനലിന് അരങ്ങൊരുങ്ങി. 14ന് ഇന്ത്യൻ സമയം അർധരാത്രി 12.30നാണ് ഫൈനൽ. ഇന്നലെ രാത്രി നടന്ന നിർണായകമായ സെമി ഫൈനലിൽ ഫ്രഞ്ച് ക്ലബ്ബായ പാരീസ് സെയ്ൻ്റ് ജെർമെയ്ൻ സ്പാനിഷ് ലീഗിലെ വമ്പന്മാരായ റയലിനെ ഏകപക്ഷീയമായ നാലു ഗോളുകൾക്കാണ് തകർത്തുവിട്ടത്.
പിഎസ്‌ജിക്കായി ഫാബിയാൻ റൂയിസ് (6, 24) ഇരട്ട ഗോളുകളുമായി തിളങ്ങിയപ്പോൾ, നായകൻ ഓസ്മാൻ ഡെംബലെ (9), ഗോൺസാലോ റാമോസ് (87) എന്നിവരും ഗോളുകൾ നേടി.
ഫിഫ ക്ലബ്ബ് ലോകകപ്പിൽ കളിച്ച ആറ് മത്സരങ്ങളിൽ നിന്ന് അഞ്ച് ജയം നേടിയാണ് പിഎസ്‌ജി ഫൈനലിലേക്ക് കുതിച്ചെത്തുന്നത്. അഞ്ച് ക്ലീൻ ഷീറ്റുകളും സ്വന്തമാക്കി. 16 ഗോളുകൾ അടിച്ചുകൂട്ടിയപ്പോൾ ഒരെണ്ണം മാത്രമാണ് വഴങ്ങിയത്.
അതേസമയം, ടൂര്‍ണമെന്‍റിലെ ആദ്യ മത്സരത്തിൽ ലോസ് എയ്ഞ്ചൽസിനെ തോല്‍പ്പിച്ചാണ് ചെൽസി ക്ലബ്ബ് ലോകകപ്പിലെ കുതിപ്പ് തുടങ്ങിയത്. എന്നാൽ രണ്ടാം മത്സരത്തിൽ ബ്രസീലിയൻ ക്ലബ് ഫ്ലമെൻഗോയോട് പരാജയപ്പെട്ടു. പ്രീ ക്വാർട്ടറിൽ പോർച്ചുഗൽ ടീമായ ബെൻഫിക്കയെ തകർത്ത ചെല്‍സി ബ്രസീൽ ടീമായ പാൽമിറാസിനെയാണ് ക്വാർട്ടറിൽ കീഴടക്കിയത്.
Football
ഫ്ലൂമിനെൻസിനെ വീഴ്ത്തി ചെൽസി ക്ലബ് ലോകകപ്പ് ഫൈനലിൽ
ഇന്ന് രാത്രി നടക്കുന്ന രണ്ടാം സെമിയിൽ സ്പാനിഷ് ക്ലബ് റയൽ മാഡ്രിഡും ഫ്രഞ്ച് ക്ലബ് പി എസ് ജിയും തമ്മിൽ ഏറ്റുമുട്ടും

ഫിഫ ക്ലബ് ലോകകപ്പ് ഫുട്ബോൾ ടൂർണമെന്റിൽ ഇംഗ്ലീഷ് ക്ലബ് ചെൽസി ഫൈനലിൽ. ബ്രസീൽ ഫുട്ബോൾ ക്ലബ് ഫ്ലൂമിനെൻസിനെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തകർത്താണ് ചെൽസിയുടെ വിജയം. ബ്രസീലിയൻ താരം ജാവൊ പെഡ്രോ ചെൽസിക്കായി ഇരട്ട ഗോൾ നേടി. ഇന്ന് രാത്രി നടക്കുന്ന രണ്ടാം സെമിയിൽ സ്പാനിഷ് ക്ലബ് റയൽ മാഡ്രിഡും ഫ്രഞ്ച് ക്ലബ് പി എസ് ജിയും തമ്മിൽ ഏറ്റുമുട്ടും. ഇതിലെ വിജയികൾ ഫൈനലിൽ ചെൽസിയെ നേരിടും.
മത്സരത്തിന്റെ 18-ാം മിനിറ്റിൽ പെഡ്രോ ചെൽസിക്ക് ലീഡ് സമ്മാനിച്ചു. ബോക്സിന് പുറത്തായി ലഭിച്ച പാസ് സ്വീകരിച്ച പെഡ്രോ പന്തുമായി മുന്നേറി. പിന്നാലെ ഒരു തകർപ്പൻ വലംകാൽ ഷോട്ടിലൂടെ താരം പന്ത് വലയിലാക്കി. രണ്ടാം പകുതിയില്‍ 56-ാം മിനിറ്റിൽ പെഡ്രോ വീണ്ടും ലക്ഷ്യം കണ്ടു. സഹതാരം പെഡ്രോ നെറ്റോയുടെ ഷോട്ട് ഫ്ലൂമിനൻസ് പ്രതിരോധ താരത്തിന്റെ കാലുകളിൽ നിന്ന് തിരികെ ജാവൊ പെഡ്രോയിലേക്കെത്തി. വീണ്ടുമൊരു കിടിലൻ ഷോട്ടിലൂടെ പെഡ്രോ പന്ത് വലയിലാക്കി.
ക്ലബ് ലോകകപ്പിൽ ആദ്യ മത്സരത്തിൽ ലോസ് എയ്ഞ്ചൽസിനെ വീഴ്ത്തിയാണ് ചെൽസി യാത്ര തുടങ്ങിയത്. എന്നാൽ രണ്ടാം മത്സരത്തിൽ ബ്രസീലിയൻ ക്ലബ് ഫ്ലമെൻഗോയോട് പരാജയപ്പെട്ടു. എങ്കിലും അവസാന മത്സരത്തിൽ ഇ എസ് ടുനീസിനെ വീഴ്ത്തി ചെൽസി ക്വാർട്ടറിലേക്ക് മുന്നേറി. പ്രീക്വാർട്ടറിൽ ബെൻഫീക്കയെ വീഴ്ത്തിയ മുൻചാംപ്യന്മാർ ക്വാർട്ടറിൽ പാമിറാസിനെയും തോൽപ്പിച്ച് സെമിയിലേക്ക് മുന്നേറുകയായിരുന്നു.
Football
ക്ലബ് ലോകകപ്പിൽ ചെൽസി- ഫ്ലുമിനൻസ് പോരാട്ടം
ബുധനാഴ്ച്ച ഇന്ത്യൻ സമയം പുലർച്ചെ 12 :30 നാണ് ന്യൂജേഴ്‌സിയിലെ മെറ്റ് ലൈഫ് സ്റ്റേഡിയത്തിൽ ആദ്യ സെമി അരങ്ങേറുക

2025 ഫിഫ ക്ലബ് ലോകകപ്പിൽ ഇംഗ്ലീഷ് വമ്പന്മാരായ ചെൽസിയും ബ്രസീലിയൻ ക്ലബ്ബായ ഫ്ലുമിനൻസും സെമി പോരാട്ടത്തിനിറങ്ങാൻ ഇനി മണിക്കൂറുകൾ മാത്രം. യൂറോപ്പിന് പുറത്തുനിന്നും ടൂർണമെന്റിൽ അവശേഷിക്കുന്ന ഒരേയൊരു ടീം ആണ് റിയോ ഡി ജനീറോയിൽ നിന്നുള്ള ഫ്ലുമിനൻസ്.
ടൂർണമെന്റിൽ ഉടനീളം ബ്രസീലിയൻ ക്ലബ്ബുകൾ മികച്ച കളി കാഴ്ച്ച വെച്ചെങ്കിലും തിയാഗോ സിൽവയുടെ മുൻ ക്ലബ് കൂടിയായ ചെൽസിക്ക് തന്നെയാണ് ഫൈനൽ പ്രവേശനത്തിന് സാധ്യത കൽപിക്കപ്പെടുന്നത്.
ബുധനാഴ്ച്ച ഇന്ത്യൻ സമയം പുലർച്ചെ 12 :30 നാണ് ന്യൂജേഴ്‌സിയിലെ മെറ്റ് ലൈഫ് സ്റ്റേഡിയത്തിൽ ആദ്യ സെമി അരങ്ങേറുക.
-
india3 days ago
‘ഞാന്‍ ജീവിച്ചിരിക്കുന്നിടത്തോളം കാലം എന്റെ മകന് വേണ്ടി ശബ്ദിക്കും’: കാണാതായ ജെഎന്‍യു വിദ്യാര്‍ത്ഥി നജീബിന്റെ ഉമ്മ
-
kerala3 days ago
ഭിന്നശേഷി കുട്ടികള്‍ നടത്തുന്ന കട സാമൂഹ്യ വിരുദ്ധര്‍ അടിച്ച് തകര്‍ത്ത നിലയില്‍
-
kerala3 days ago
മോഷണം ആരോപിച്ച് ആളുമാറി പൊലീസ് മര്‍ദനം
-
News3 days ago
കൊളംബിയയില്‍ രണ്ടിടങ്ങളിലായി ബോംബ് ആക്രമണം; 12 പൊലീസുകാര്‍ ഉള്‍പ്പടെ 17 പേര് മരിച്ചു
-
india3 days ago
തെരുവ് നായകളെ വന്ധ്യംകരണത്തിനും പ്രതിരോധ കുത്തിവെപ്പിനും ശേഷം തുറന്നുവിടാം; സുപ്രീംകോടതി
-
kerala3 days ago
കാക്കനാട് 17കാരി പ്രസവിച്ചു; ഭര്‍ത്താവിനെതിരെ പോക്സോ കേസ്
-
kerala3 days ago
ആഗോള അയ്യപ്പ സംഗമം; തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ മുഖ്യാതിഥി
-
kerala3 days ago
‘വേടന് ദ റവല്യൂഷണറി റാപ്പര്‍’ ലേഖനം, നെരൂദയുടെ പേരില്‍ എഐ കവിത; പാഠഭാഗങ്ങളില്‍ വിശദീകരണം തേടി കേരള സർവകലാശാല വി സി