Connect with us

kerala

കൊല്ലം മരുന്നു സംഭരണ കേന്ദ്രത്തിലെ തീയണച്ചു; കോടികളുടെ മരുന്ന് കത്തിനശിച്ചു.

ഇന്നലെ രാത്രി 9 മണിയോടെയാണ് തീപിടുത്തം ശ്രദ്ധയിൽ പെട്ടത്.

Published

on

കൊല്ലം ഉളിയക്കോവിൽ മെഡിക്കൽ സർവീസ് കോർപ്പറേഷനിലുണ്ടായ അഗ്നിബാധയിൽ കോടികളുടെ മരുന്നുകൾ കത്തി നശിച്ചു. 10 കോടി രൂപയ്ക്ക് മുകളിൽ നാശനഷ്ടമുണ്ടായെന്നാണ് പ്രാഥമിക വിലയിരുത്തൽ.അഗ്നിബാധയിൽ 3 ബൈക്കുകളും കത്തിനശിച്ചു.മൂന്ന് ജില്ലകളിൽ നിന്നുള്ള ഫയർഫോഴ്സ് യൂണിറ്റുകൾ എത്തിയാണ് തീയണച്ചത്. തീ പിടുത്തത്തിനെ തുടർന്ന് ശാരീരികാസ്വാസ്ഥ്യം ഉണ്ടായ 7 പേരെ കൊല്ലം ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി 9 മണിയോടെയാണ് തീപിടുത്തം ശ്രദ്ധയിൽ പെട്ടത്.

kerala

നടക്കാവ് യുവാവിനെ തട്ടിക്കൊണ്ട് പോയ സംഭവം: പെണ്‍സുഹൃത്ത് കസ്റ്റഡിയില്‍

കോഴിക്കോട് നടക്കാവ് യുവാവിനെ തട്ടിക്കൊണ്ട് പോയ കേസില്‍ പെണ്‍സുഹൃത്തിനെ കസ്റ്റഡിയിലെടുത്തു.

Published

on

കോഴിക്കോട് നടക്കാവ് യുവാവിനെ തട്ടിക്കൊണ്ട് പോയ കേസില്‍ പെണ്‍സുഹൃത്തിനെ കസ്റ്റഡിയിലെടുത്തു. സാമ്പത്തിക തര്‍ക്കത്തെ തുടര്‍ന്ന് പെണ്‍ സുഹൃത്താണ് റഹീസിനെ വിളിച്ച് വരുത്തിയത്. റയീസിനെ തട്ടിക്കൊണ്ട് പോയ സംഘത്തിന് ഒപ്പം പെണ്‍സുഹൃത്തും ഉണ്ടായിരുന്നതായി പൊലീസ് കണ്ടെത്തി.

ഇന്ന് പുലര്‍ച്ചെ ഒന്നേ മുക്കാലോടെയാണ് നടക്കാവ് സ്റ്റേഷന്‍ പരിധിയിലുള്ള ജവഹര്‍ നഗറില്‍ നിന്ന് യുയാവിനെ തട്ടിക്കൊണ്ടുപോയത്. വയനാട് പടിഞ്ഞാറത്തറ സ്വദേശി റയീസിനെ സുഹൃത്തായ സിനാന്റെ നേതൃത്വത്തിലാണ് തട്ടിക്കൊണ്ടുപോയത്. പെണ്‍സുഹൃത്ത് വിളിച്ചതിനെ തുടര്‍ന്നാണ് റയീസ് ഇന്നലെ പുലര്‍ച്ചയോടെ സംഭവ സ്ഥലത്ത് എത്തിയത്.

തട്ടിക്കൊണ്ടുപോയ യുവാവിനെ കക്കാടംപൊയിലെ രഹസ്യ കേന്ദ്രത്തില്‍ വച്ചാണ് പൊലീസ് കണ്ടെത്തിയത്. റഹീസിന്റെ സുഹൃത്തുക്കളുള്‍പ്പടെ എട്ട് പാരാണ് പൊലീസ് കസ്റ്റഡിയിലുള്ളത്.

Continue Reading

kerala

ഗ്ലാസ് ഇറക്കുന്നതിനിടെ അപകടം; കളമശ്ശേരിയില്‍ തൊഴിലാളിക്ക് ദാരുണാന്ത്യം

കൊച്ചി കളമശ്ശേരിയില്‍ വാഹനത്തില്‍ നിന്ന് ഗ്ലാസ് ഇറക്കുന്നതിനിടെയുണ്ടായ അപകടത്തില്‍ ഇതര സംസ്ഥാന തൊഴിലാളി മരിച്ചു

Published

on

കൊച്ചി കളമശ്ശേരിയില്‍ വാഹനത്തില്‍ നിന്ന് ഗ്ലാസ് ഇറക്കുന്നതിനിടെയുണ്ടായ അപകടത്തില്‍ ഇതര സംസ്ഥാന തൊഴിലാളി മരിച്ചു. അസം സ്വദേശിയായ അനില്‍ പട്നായിക്കാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെയാണ് അപകടം നടന്നത്. കര്‍ണാടകയില്‍ നിന്നും ലോറിയില്‍ എത്തിച്ച ഗ്ലാസ് ഗോഡൗണിലേക്ക് ഇറക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. ഗ്ലാസ് ചെരിഞ്ഞതോടെ തൊഴിലാളി ലോറിക്കും ഗ്ലാസിനും ഇടയില്‍പെടുകയായിരുന്നു. പൊലീസ് എത്തി ഗ്ലാസ് മുറിച്ചാണ് ഇദ്ദേഹത്തെ പുറത്തെടുത്തത്.

Continue Reading

kerala

മട്ടന്നൂരില്‍ മിനിയേച്ചര്‍ ലൈറ്റിന്റെ വയറില്‍ നിന്ന് ഷോക്കേറ്റ് അഞ്ചുവയസുകാരന്‍ മരിച്ചു

കണ്ണൂര്‍ മട്ടന്നൂരില്‍ അഞ്ചുവയസുകാരന്‍ ഷോക്കേറ്റ് മരിച്ചു.

Published

on

കണ്ണൂര്‍ മട്ടന്നൂരില്‍ അഞ്ചുവയസുകാരന്‍ ഷോക്കേറ്റ് മരിച്ചു. കോളാരിയിലെ ഉസ്മാന്‍ മഅ്ദനിയുടെയും ആയിഷയുടെയും മകന്‍ സി.മുഈനുദ്ദീന്‍ ആണ് മരിച്ചത്. വീട്ടുവരാന്തയിലെ മിനിയേച്ചര്‍ ലൈറ്റിന്റെ വയറില്‍ നിന്നാണ് ഷോക്കേറ്റത്.

വ്യാഴാഴ്ച വൈകുന്നേരം ആറരയോടെയാണ് സംഭവം. വീട്ടുവരാന്തയിലെ ഗ്രില്ലിന് മുകളില്‍ പിടിച്ചുകയറുന്നതിടെ ഗേറ്റില്‍ സ്ഥാപിച്ച മിനിയേച്ചര്‍ ലൈറ്റിന്റെ വയറില്‍ നിന്ന് ഷോക്കേല്‍ക്കുകയായിരുന്നു. ഉടനെ മട്ടന്നൂരിലെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് കൂത്തുപറമ്പിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ ആയില്ല.

Continue Reading

Trending