Connect with us

Video Stories

ലങ്കന്‍ പ്രളയം; മരണം 150 കവിഞ്ഞു

Published

on

കൊളംബോ: ശ്രീലങ്കയില്‍ കനത്ത മഴയെ തുടര്‍ന്നുണ്ടായ പ്രളയത്തിലും മണ്ണിടിച്ചിലിലും മരിച്ചവരുടെ എണ്ണം 151 ആയി. 111 പേരെ കാണാതായിട്ടുണ്ട്. 95 പേര്‍ക്ക് പരിക്കേറ്റു. പ്രളയക്കെടുതിയില്‍ സഹായിക്കാന്‍ ശ്രീലങ്കന്‍ ഭരണകൂടം അന്താരാഷ്ട്ര സമൂഹത്തോട് അഭ്യര്‍ത്ഥിച്ചു. രണ്ടായിരത്തിലേറെ വീടുകള്‍ തകര്‍ന്നിട്ടുണ്ട്.
അരലക്ഷത്തോളം പേര്‍ വീടുകള്‍ ഉപേക്ഷിച്ച് സുരക്ഷിത കേന്ദ്രങ്ങളിലേക്ക് പലായനം ചെയ്തു. വരും ദിവസങ്ങളിലും മഴ ശക്തമായി തുടരാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് ആളുകള്‍ ഭീതിയിലാണ്. നദികള്‍ കരകവിഞ്ഞതാണ് പ്രളയം രൂക്ഷമാകാന്‍ കാരണം. ഒരു ദശകത്തിനുശേഷം ആദ്യമായാണ് ലങ്ക ഇത്ര വലിയ പ്രളയക്കെടുതി നേരിടുന്നത്. ഇന്ത്യന്‍ നാവിക സേന രക്ഷാപ്രവര്‍ത്തനത്തിന് സീജവമായി രംഗത്തുണ്ട്. ഇന്ത്യയുടെ രണ്ടാമത്തെ കപ്പലും ദുരിതാശ്വാസ സാമഗ്രികളുമായി കൊളംബോയിലെത്തി. ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവരില്‍ പത്തിലൊരാള്‍ അഞ്ചു വയസിനു താഴെയുള്ള കുട്ടികളാണെന്ന് സേവ് ദ ചില്‍ഡ്രന്‍ അറിയിച്ചു. പകര്‍ച്ചവ്യാധി പടര്‍ന്നുപിടിച്ചേക്കുമെന്ന ഭീതി കാരണം പ്രത്യേക മെഡിക്കല്‍ സംഘത്തെ പ്രളയ ബാധിത പ്രദേശങ്ങളിലേക്ക് അയച്ചിട്ടുണ്ട്. ഐക്യരാഷ്ട്രസഭ വാട്ടര്‍ കണ്ടയ്‌നറുകളും വാട്ടര്‍ പ്യൂരിഫിക്കേഷന്‍ ഗുളികകളും ടാര്‍പോളിന്‍ ഷീറ്റുകളും അയച്ചുകൊടുത്തു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Video Stories

ഗൂഡല്ലൂരില്‍ യുവാവിനെ കാട്ടാന കുത്തിക്കൊന്നു

മലപ്പുറത്ത് നിന്ന് ഗൂഡല്ലൂരിലേക്ക് കുടിയേറി താമസിച്ച മലയാളി കുടുംബത്തിലെ അംഗമാണ് കൊല്ലപ്പെട്ട ജംഷിദ്

Published

on

ഗൂഡല്ലൂരില്‍ മലയാളി യുവാവിനെ കാട്ടാന കുത്തിക്കൊന്നു. യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ജംഷിദ് (37) ആണ് മരിച്ചത്. മലപ്പുറത്ത് നിന്ന് ഗൂഡല്ലൂരിലേക്ക് കുടിയേറി താമസിച്ച മലയാളി കുടുംബത്തിലെ അംഗമാണ് കൊല്ലപ്പെട്ട ജംഷിദ്. ഇന്നലെ രാത്രി 12 മണിയോടെയാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായതെന്നാണ് വിവരം. ബംഗളുരുവില്‍ ഹോട്ടല്‍ ജീവനക്കാരനായിരുന്നു ജംഷിദ്.

Continue Reading

kerala

അറുതിയില്ലാതെ വന്യമൃഗ ആക്രമണം

EDITORIAL

Published

on

ജീവന്‍കൈയ്യില്‍ പിടിച്ചാണ് മലയോര മേഖല ഓരോ നിമിഷവും തള്ളിനീക്കുന്നത്. വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേല്‍ക്കുന്നതും ജീവന്‍ തന്നെ പൊലിഞ്ഞുപോകുന്നതും സര്‍വ സാധാരണമായിത്തീര്‍ന്നിരിക്കുന്നു. ഇഛാശക്തിയുടെ പര്യായമായി, ഒന്നുമില്ലായ്മയില്‍നിന്നും മണ്ണിനോട് മല്ലിട്ട് ജീവിതം കെട്ടിപ്പടുത്തവര്‍ അതേമണ്ണില്‍ തന്നെ ഇന്ന് ജീവനും ജീവിതവും ഒരു പോലെ അനശ്ചിതത്വത്തിലായതിന്റെ പ്രയാസം പേറിക്കഴിയുകയാണ്. വന്യജീവികളുടെ കടിഞ്ഞാണില്ലാത്ത ആക്രമണത്തില്‍ പ്രിയപ്പെട്ടവരും സമ്പാദ്യവുമെല്ലാം ഒരുപോലെ നഷ്ടപ്പെട്ടുപോകുമ്പോള്‍ ജീവിതം തന്നെ അവരുടെ മുമ്പില്‍ ചോദ്യചിഹ്നമായി മാറുന്നു. നൂറുമേനി വിളഞ്ഞ ആ മണ്ണിന് ഇപ്പോള്‍ മാതാപിതാക്കള്‍ നഷ്ടപ്പെട്ട മക്കളുടെയും മക്കള്‍ നഷ്ടപ്പെട്ട മാതാപിതാക്കളുടെയുമെല്ലാം കണ്ണീരിനാല്‍ ഉപ്പുരുചിയായിത്തീര്‍ന്നിരിക്കുകയാണ്. ഇന്നലെ മാനന്തവാടിക്കടുത്തുണ്ടായ ദാരുണമായ സംഭവം ഭീതിതവും ദുഖകരവുമായ ഈ സാഹചര്യത്തിന്റെ നഖചി ത്രമായിത്തീര്‍ന്നിരിക്കുകയാണ്.

പട്ടാപ്പകല്‍ കാപ്പിപറിക്കാന്‍ പോയ യുവതിയെയാണ് കടുവ ആക്രമിക്കുന്നതും തലയുള്‍പ്പെടെ ശരീരത്തിന്റെ പാതി തിന്നുതീര്‍ത്തതും. ഇതേ സമയത്തുതന്നെ തൊട്ടടുത്ത് ജോലിചെയ്യുന്ന തോട്ടംതൊഴിലാളികളായ സ്ത്രീകള്‍ ഉയര്‍ത്തിയ പ്രതിഷേധവും, ഉന്നയിക്കുന്ന ആവശ്യങ്ങളും പരിശോധിച്ചാല്‍ ബോധ്യമാകും എത്ര നിസാരമായും നിസംഗതയോടെയുമാണ് വന്യമ്യഗ ആക്രമണ വിഷയത്തില്‍ സര്‍ക്കാര്‍ നടത്തുന്ന ഇടപെടലുകള്‍ എന്ന്. ‘ഞങ്ങള്‍ക്ക് ഇനിയും പണിക്ക് പോകേണ്ടതാണ്. വനം വകുപ്പ് കടുവയെ ഒരു സ്ഥലത്തുനിന്നും പിടിച്ച് മറ്റൊരു സ്ഥലത്തുവിടുകയാണ് പതിവ്. അതിന് അനുവദിക്കില്ല. ഉദ്യോഗസ്ഥരുടെ കുടുംബത്തില്‍ നിന്ന് ആരെയും വന്യമൃഗം കൊന്നിട്ടില്ല. പോയത് സാധാരണ കൂലിപ്പണിക്കാരിയായ സ്ത്രീയാണ്. മനുഷ്യനേക്കാള്‍ വില മൃഗങ്ങള്‍ക്കാണ് നല്‍കുന്നത്. മനുഷ്യനെ കൊന്ന് പകുതി തിന്നിട്ടും ഒരുകുഴപ്പവുമില്ല’. ഇതായിരുന്നു അവരുയര്‍ത്തിയ പ്രതിഷേധത്തിന്റെ കാതല്‍. പാവപ്പെട്ട ഈ മനുഷ്യര്‍ ആക്രമണത്തിന് വിധേയമാക്കപ്പെടുകയോ ജീവന്‍ നഷ്ടപ്പെടുകയോ ചെയ്യുമ്പോള്‍ മുതലക്കണ്ണിരൊഴുക്കുകയും വാഗ്ദാനങ്ങള്‍ നല്‍കുകയുമല്ലാതെ ശാശ്വതമായ പരിഹാര നടപടികളൊന്നുമുണ്ടാകുന്നില്ലെന്നതാണ് വാസ്തവം. കേന്ദ്ര- കേരള സര്‍ക്കാറുകള്‍ പരസ്പരം കുറ്റപ്പെടുത്തി കൈകഴുകുമ്പോള്‍ മലയോര മക്കളുടെ ദുരിതം അറുതിയില്ലാതെ തുടര്‍ന്നുകൊണ്ടേയിരിക്കുകയാണ്.

ഭരണകൂടത്തിന്റെ നിസംഗ സമീപനത്തോടുള്ള ജനങ്ങളുടെ പ്രതിഷേധമാണ് ഇന്നലെ മാനന്തവാടിയില്‍ കാണാനിടയായത്. നാട്ടുകാരനായ മന്ത്രിതന്നെ ജനരോഷത്തിനിരയാകേണ്ടിവരുമ്പോള്‍ വെറും വാക്കുകളല്ല, ശക്തമായ നടപടികളാണ് തങ്ങളാഗ്രഹിക്കുന്നതെന്നാണ് അവര്‍ വിളംബരം ചെയ്യുന്നത്. വയനാടെന്നോ, ഇടുക്കിയെന്നോ, പത്തനംതിട്ടയോന്നോ എന്നൊന്നുമുള്ള വ്യത്യാസങ്ങളില്ലാതെ കേരളം ഒന്നടങ്കം അനുഭവിക്കുന്ന വന്യജീവി ആക്രമണത്തിന്റെ ഭീതിതമായ സാഹചര്യം കേന്ദ്രസര്‍ക്കാര്‍ ഏതാനും മാസങ്ങള്‍ക്ക് മുമ്പ് പുറത്തുവിട്ട കണക്കുകളില്‍നിന്ന് വ്യക്തമായി വായിച്ചെടുക്കാനാവും. 2021 മുതല്‍ 2024 ജൂലൈ വരെ മൂന്നര വര്‍ഷത്തിനുള്ളില്‍ വന്യജീവി ആക്രമണങ്ങളില്‍ കേരളത്തില്‍ കൊല്ലപ്പെട്ടത് 316 പേരാണെന്ന് കേന്ദ്ര വനംവകുപ്പ് പറയുന്നു. 3695 പേര്‍ക്കാണ് വന്യജീവി ആക്രമണത്തില്‍ സാരമായ പരിക്കേറ്റത്. 1844 വളര്‍ത്തുമൃഗങ്ങളേയും വന്യജീവികള്‍ കൊന്നു തിന്നു. 20,006 കൃഷിയിടങ്ങളിലെ വിളകള്‍ വന്യജീവികള്‍ നശിപ്പിച്ചതായും കേന്ദ്രസര്‍ക്കാരിന്റെ കണക്കുകളില്‍ കാണാം. 2021-22 കാലഘട്ടത്തില്‍ 114 പേര്‍ വന്യജീവി ആക്രമണത്തില്‍ കൊല്ലപ്പെട്ടു. 758 പേര്‍ക്ക് പരിക്കേറ്റു. 514 വളര്‍ത്തുമൃഗങ്ങള്‍ ചത്തു. 6580 കൃഷിയിടങ്ങളില്‍ വിളനാശം സംഭവിച്ചു. 2022-23 ല്‍ 98 മരണമുണ്ടായി. 1275 പേര്‍ക്ക് പരിക്കേറ്റു. 637 വളര്‍ത്തുമൃഗങ്ങളാണ് അക്രമത്തിനിരയായത്. 6863 കൃഷിയിടങ്ങള്‍ നശിപ്പിക്കപ്പെട്ടു. 2324 ല്‍ 94 പേര്‍ വന്യജീവി ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടു. 1603 പേര്‍ക്ക് പരിക്കേറ്റു. 633 വളര്‍ത്തുമ്യഗങ്ങള്‍ ചത്തു. 6108 കൃഷിയിടങ്ങളില്‍ വിളനാശമുണ്ടായി. 2024 ജൂലൈ വരെ 10 പേരെയാണ് വന്യജീവികള്‍ കൊലപ്പെടുത്തിയത്. 59 പേര്‍ക്ക് ആക്രമണത്തിനിരയായി പരിക്കേറ്റു. 60 വളര്‍ത്തു മൃഗങ്ങള്‍ ചാകുകയും 455 കൃഷിയിടങ്ങളില്‍ വിളനാശമുണ്ടാക്കുകയും ചെയ്തതായാണ് കേന്ദ്രവനംവകുപ്പിന്റെ ക ണക്കിലുള്ളത്.

കൃഷിയും കൃഷിഭൂമിയുമെല്ലാം ഉപേക്ഷിച്ച് ജീവനും കൊണ്ടോടുന്ന അവസ്ഥയിലാണ് മലയോര നിവാസികള്‍ ഇന്നുള്ളത്. തൊലിപ്പുറത്തുള്ള ചികിത്സക്കുപകരം മൃഗങ്ങള്‍ കാടുവിട്ടിറങ്ങാതിരിക്കാനും ജനങ്ങളുടെ സുരക്ഷ ഉറപ്പിക്കാനുമുള്ള നടപടികളാണ് സര്‍ക്കാര്‍ സ്വീകരിക്കേണ്ടത്. സര്‍ക്കാറിന്റെറെ കണ്ണുതുറപ്പിക്കുകയെന്ന ലക്ഷ്യവുമായി യു.ഡി.എഫിന്റെ നേതൃത്വത്തിലുള്ള മലയോര സമര യാത്രക്ക് ഇന്ന് തുടക്കമാകുമ്പോള്‍ മലയോര നിവാസികള്‍ ഏറെ പ്രതീക്ഷയോടെയാണ് അതിനെ നോക്കിക്കാണുന്നത്.

 

Continue Reading

kerala

സംസ്ഥാനത്തിന്റെ അന്നം മുട്ടരുത്

കേരളത്തിന്റെ ഭക്ഷ്യ പൊതുവിതരണ സംവിധാനത്തെ പാടെ തകര്‍ക്കുന്ന സമീപനമാണ് പിണറായി സര്‍ക്കാറിന്റേത്.

Published

on

വിതരണക്കരാറുകാരുടെ പണിമുടക്ക് 22 ദിവസം പിന്നിട്ടതോടെ സംസ്ഥാനത്ത് റേഷന്‍ പൂര്‍ണമായും മുടങ്ങുന്ന അവസ്ഥയിലേക്കാണ് നീങ്ങുന്നത്. വ്യാപാരികള്‍ തിങ്കളാഴ്ച മുതല്‍ അനിശ്ചിതകാല സമരം പ്രഖ്യാപിക്കുകയും ചെയ്തതോടെ സ്ഥിതി കൂടുതല്‍ വഷളാകും. റേഷന്‍ കടകളിലെ ഇലക്ട്രോ ണിക് പോയിന്റ് ഓഫ് സെയില്‍ (ഇ പോസ്) യന്ത്രങ്ങളുടെ സാങ്കേതിക പരിപാലനം നടത്തുന്ന കമ്പനി ഈ മാസം അവസാനത്തോടെ സേവനം നിര്‍ത്തുമെന്നുകൂടി പ്രഖ്യാപിച്ചിട്ടുണ്ട്. ഇ തുകൂടിയാകുമ്പോള്‍ മലയാളിക്ക് റേഷന്‍ കിട്ടാക്കനിയാകും. വന്‍തുക കുടിശിക വരുത്തിയതാണ് വിതരണക്കരാറുകാരുടെ പണിമുടക്കിന്റെയും ഇ പോസ് കമ്പനിയുടെ പിന്മാറ്റ നീക്കത്തിന്റെയും കാരണം. സാധനങ്ങള്‍ ഗോഡൗണുകളില്‍ നിന്നെടുത്ത് റേഷന്‍ കടകളില്‍ വിതരണം നടത്തുന്ന കേരള ട്രാന്‍സ്‌പോര്‍ട്ട് കോണ്‍ട്രാക്ടേഴ്‌സ് അസോസിയേഷന്‍ (എന്‍ .എഫ്.എസ്.എ) ജനുവരി ഒന്നു മുതലാണ് പണിമുടക്ക് ആരംഭിച്ചത്. ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള ബില്‍ തുക കുടിശിക പൂര്‍ണമായും സെപ്തംബറിലെ കുടിശിക ഭാഗികമായും നല്‍കാത്തതാണ് കാരണം. നാലു മാസത്തെ കുടിശികയായി 100 കോടി രൂപയാണ് കരാറുകാര്‍ക്ക് നല്‍കാനുള്ളത്. കരാറുകാരുടെ സമരത്തെത്തുടര്‍ന്നു ചരക്കുനീക്കം നിലച്ചു. സമരത്തെതുടര്‍ന്ന് മഞ്ഞ, പിങ്ക് കാര്‍ഡുടമകള്‍ക്കുള്ള റേഷന്‍ ഇപ്പോള്‍ പൂര്‍ണമായും നിലച്ചു. നീല, വെള്ള കാര്‍ഡുടമകള്‍ക്കുള്ള റേഷന്‍ മാത്രമാണ് അല്‍പമെങ്കിലും കടകളിലുള്ളത്. എഴുപത് ശതമാനം സ്‌റ്റോക്കും തീര്‍ന്ന നിലയിലാണ്.

കേരളത്തിന്റെ ഭക്ഷ്യ പൊതുവിതരണ സംവിധാനത്തെ പാടെ തകര്‍ക്കുന്ന സമീപനമാണ് പിണറായി സര്‍ക്കാറിന്റേത്. ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്നതില്‍ കേരളം രാജ്യത്തിന് തന്നെ മാതൃകയായിരുന്നു. സാധാരണ ജനങ്ങളുടെ അന്നം മുടക്കുന്ന സമീപനമാണ് ഇടതു സര്‍ക്കാര്‍ സ്വീകരിച്ചുവരുന്നത്. വി തരണ കരാറുകാരുടെ നൂറുകോടിയുടെ കുടിശ്ശിക തീര്‍ക്കുന്നതില്‍ സര്‍ക്കാര്‍ വരുത്തിയ അലംഭാവമാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം. കഴിഞ്ഞ മാസത്തെ റേഷന്‍ വിഹിതത്തിലെ നീക്കിയിരിപ്പ് ഉപയോഗിച്ചാണ് ഇതുവരെ വിതരണം ചെയ്തത്. വിതരണ കരാറുകാരുടെ സമരം കാരണം ഈ മാസത്തെ വിഹിതം എത്തിയിട്ടില്ല. പ്രശ്‌നപരിഹാരത്തിന് തയാറാകുന്നതിന് പകരം സര്‍ക്കാര്‍ അനാവശ്യ വാശികാട്ടുകയാണ്. സംസ്ഥാന സര്‍ക്കാറിന്റെ സാമ്പത്തിക കെടുകാര്യസ്ഥ തയുടെ ദുരിതം അനുഭവിക്കേണ്ടി വരുന്നത് സംസ്ഥാനത്തെ താഴെത്തട്ടിലുള്ള അടിസ്ഥാന ജനവിഭാഗമാണ്. സാധാരണക്കാരന്റെ ആശ്രയ കേന്ദ്രമായ റേഷന്‍ വിതരണം അനിശ്ചിത ത്വത്തിലാകുന്നതോടെ ഉയര്‍ന്നവിലക്ക് പൊതുവിപണിയില്‍ നിന്നും അരി വാങ്ങേണ്ട ദുരവസ്ഥയിലാണ് സംസ്ഥാനത്തെ പാവപ്പെട്ട ജനങ്ങള്‍.

വിതരണക്കരാറുകാര്‍ സമരം തുടങ്ങി ഇത്ര ദിവസമായിട്ടും സമരം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. മാത്രമല്ല, ഒന്നാം തിയ്യതി മുതല്‍ സമരം തുടങ്ങിയ വിതരണക്കാരെ ചര്‍ച്ചക്ക് വിളിക്കാതെ 27ന് സമരം തുടങ്ങാനിരിക്കുന്ന റേഷന്‍ കടക്കാരെയാണ് ഭക്ഷ്യ മന്ത്രി ചര്‍ച്ചക്ക് വിളിച്ചത്. ചര്‍ച്ച തീരുമാനമാവാതെ പിരിയുകയായിരുന്നു. വേതന പാക്കേജ് പരിഷ്‌കരിക്കണമെന്നതുള്‍പ്പെടെയുള്ള ആവശ്യങ്ങളുമായാണ് റേഷന്‍ വ്യാപാരികള്‍ സമരത്തിനിറങ്ങുന്നത്. റേഷന്‍ വിതരണം കൂടുതലായി നടക്കുന്ന, മാസത്തിന്റെ അവസാന ആഴ്ചയിലാണ് സമരം പ്രഖ്യാപിച്ചിരിക്കുന്നത് എന്നത് സാഹചര്യം കൂടുതല്‍ സങ്കീര്‍ണമാക്കും. സി.ഐ.ടി.യു ഉള്‍പ്പെടെ റേഷന്‍ വ്യാപാരികളുടെ ആറ് സംഘടനകളാണ് സമരം പ്രഖ്യാപിച്ചത്. 14267 റേഷന്‍ കടകളാണ് സംസ്ഥാനത്തുള്ളത്. വ്യാപാരികള്‍ പണിമുടക്കുന്നതോടെ സംസ്ഥാനത്തെ 9249563 റേഷന്‍ കാര്‍ഡുടമകള്‍ പട്ടിണിയിലാകും. റേഷന്‍ വിഹിതം മാത്രം ആശ്രയിച്ച് കഴിയുന്ന മനുഷ്യരെയാണ് നിലവി ലെ പ്രതിസന്ധി സാരമായി ബാധിക്കുന്നത്.

ഇ പോസ് സംവിധാനത്തിലെ തകരാര്‍ കാരണം റേഷന്‍ വിതരണം അടിക്കടി മുടങ്ങല്‍ കേരളത്തില്‍ പതിവാണ്. സേവന ഫീസിനത്തില്‍ കോടിക്കണക്കിനു രൂപയുടെ കുടിശ്ശിക നല്‍കാനും വാര്‍ഷിക പരിപാലന കരാര്‍ പുതുക്കാനും സര്‍ക്കാര്‍ തയാറാകാത്തതിനാലാണ് ഹൈദരാബാദ് ആസ്ഥാനമായ ഇ പോസ് പരിപാലന കമ്പനിയുടെ പിന്മാറ്റം. 9 മാസത്തെ കുടി ശികയായി 2.75 കോടി രൂപയാണ് നല്‍കാനുള്ളത്.

ഇ പോസ് പരിപാലനക്കമ്പനികൂടി പിന്മാറിയാല്‍ സ്ഥിതി എന്താകുമെന്ന് കണ്ടറിയേണ്ടിവരും. ഇ പോസ് സംവിധാനം പ്രവര്‍ത്തിക്കുന്നത് ആധാര്‍ കാര്‍ഡിന്റെ ഡേറ്റാ ബേസിലെ വിവരങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ്. ഇ പോസിനെയും ആധാറിനെയും ബന്ധിപ്പിക്കുന്ന സെര്‍വര്‍ നാല് വര്‍ഷത്തോളമായി പല സാങ്കേതിക തടസ്സങ്ങളും നേരിടുന്നു. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ വേണ്ടത്ര ശ്രദ്ധ നല്‍കുന്നില്ല. ഇ പോസ് സംവിധാനം തകരാറിലായി റേഷന്‍ വിതരണം തുടര്‍ച്ചയായി തട സ്സപ്പെടുന്നതിന് കാരണം സെര്‍വറിന്റെ ശേഷി വര്‍ധിപ്പിക്കാത്തതാണെന്ന് വ്യക്തമായിട്ടും അത് ശാശ്വതമായി പരിഹരിക്കാനുള്ള ശ്രമങ്ങളുണ്ടാവുന്നില്ല.

വിലക്കയറ്റം പിടിച്ചുനിര്‍ത്തുന്നതില്‍ റേഷന്‍ സംവിധാനം വഹിക്കുന്ന പങ്ക് ചെറുതല്ല. റേഷന്‍ കടകളും സപ്ലൈകോ, ത്രിവേണി സ്‌റ്റോറുകളും സാധാരണക്കാരന്റെ ആശ്രയ കേന്ദ്രങ്ങളാണ്. സപ്ലൈകോ, ത്രിവേണി സ്‌റ്റോറുകളിലൂടെയുള്ള ഭക്ഷ്യ ധാന്യങ്ങളുടെ വിതരണം താറുമാറായിട്ട് കാലങ്ങളായി. ഈ സംവിധാനത്തെ തകര്‍ക്കുന്ന സമീപനമാണ് ഇടതു സര്‍ക്കാരിന്റെ ഭാഗത്തുനിന്നുമുണ്ടാകുന്നത്. ഭക്ഷ്യപൊതുവിതരണ മേഖല അതീവ ഗുരുതരമായ സാഹചര്യത്തിലേക്കാണ് നീങ്ങി ക്കൊണ്ടിരിക്കുന്നത്. പ്രശ്‌നത്തിന്റെ ഗൗരവമുള്‍ക്കൊണ്ട് സര്‍ക്കാര്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കണം. അനാവശ്യ വാശി ഉപേക്ഷിച്ച് റേഷന്‍ മുടങ്ങാതെ നോക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കേണ്ടത്. അതിന് എന്തു വിട്ടുവിഴ്ച ചെയ്യാനും തയാറാകണം. ജനങ്ങളുടെ ഏറ്റവും അടിസ്ഥാന ആവശ്യവും അവകാശവുമായ റേഷന്‍ വിതരണം സുഗമമായി നടക്കാത്ത സാഹചര്യം ഒരു കാരണവശാലും ഉണ്ടായിക്കൂടാ.

Continue Reading

Trending