പുതുവത്സരത്തില്‍ ഡല്‍ഹി ഉണര്‍ന്നത് കടുത്ത മൂടല്‍മഞ്ഞിലേക്കും മോശം കാലാവസ്ഥയിലേക്കുമായിരുന്നു. അന്തരീക്ഷം മോശമായതിനാല്‍ വിമാനങ്ങള്‍ റദ്ദാക്കിയിട്ടുണ്ട്. യാത്രികര്‍ വിമാനത്താവളങ്ങളില്‍ കുടുങ്ങിയിരിക്കുന്നു. 125 മീറ്ററെങ്കി്‌ലും റണ്‍വേ ദൃശ്യമാകേണ്ടിടത്ത് അമ്പത് മീറ്റര്‍ ദൂരത്തേക്ക് മാത്രമേ കണാന്‍ സാധിക്കുന്നുള്ളൂ. ഡല്‍ഹിയിലും മറ്റു നിരവധി മേഖലകളിലും ട്രെയിന്‍ ഗതാഗതവും തടസ്സപ്പെട്ടിട്ടുണ്ട്.

നൂറുകണക്കിന് വിമാന യാത്രികരാണ് ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ആഭ്യന്തര അന്താരാഷ്ട്ര ടെര്‍മിനലുകളിലായി രാവിലെ ആറുമുതല്‍ കുടുങ്ങിക്കിടക്കുന്നത്. മിക്ക പൈലറ്റുമാര്‍ക്കും കാഴ്ച തടസ്സപ്പെട്ടതിനാല്‍ വിമാനമിറക്കാനും കഴിയുന്നില്ലെന്നാണ് പറയുന്നത്.