Connect with us

gulf

നാല് ദിവസത്തിനുള്ളില്‍ യുഎഇയിലേക്കുള്ള വിദേശ നിക്ഷേപം ഉയര്‍ന്നത് 667 ദശലക്ഷം ഡോളര്‍

കൊറോണ വൈറസ് മഹാമാരി വരുത്തിയ ആഗോള സാമ്പത്തിക തകര്‍ച്ചയില്‍ നിന്നും ബാങ്കിംഗ് മേഖലയെ ലക്ഷ്യംവച്ചാണ് നിക്ഷേപകര്‍ അഭയം തേടുന്നത്. കോവി
ഡ് കാലത്ത് മറ്റ് വ്യവസായങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ബാങ്കിംഗ് മേഖല ഉയര്‍ന്ന വാര്‍ഷിക ലാഭവിഹിതം നല്‍കുന്നതിനാലാണിത്.

Published

on

ദുബൈ: കഴിഞ്ഞ തിങ്കളാഴ്ചയ്ക്കും വ്യാഴാഴ്ചയ്ക്കും ഇടയില്‍ യുഎഇയിലെ വിദേശ നിക്ഷേപം 667 മില്യണ്‍ ഡോളറായി ഉയര്‍ന്നെന്ന് യുഎഇ വാര്‍ത്താ ഏജന്‍സി വാം റിപ്പോര്‍ട്ട് ചെയ്തു. നാലു ദിവസത്തിനിടെ രേഖപ്പെടുത്തിയ മൊത്തം പണലഭ്യതയുടെ പകുതിയോളം (48.3 ശതമാനം)വരുമിത്.

അബുദാബി സെക്യൂരിറ്റീസ് എക്‌സ്‌ചേഞ്ചില്‍ 1.25 ബില്യണ്‍ ദിര്‍ഹം വിദേശികള്‍ നിക്ഷേപമാണുണ്ടായത്. ഇത് മൊത്തം ഇടപാടുകളുടെ 43.7 ശതമാനം വരും. ദുബായ് ഫിനാന്‍ഷ്യല്‍ മാര്‍ക്കറ്റിന്റെ മൊത്തം ഡീലുകളുടെ 53.1 ശതമാനവും വിദേശ നിക്ഷേപത്തില്‍ നിന്നാണ്. 1.2 ബില്ല്യണ്‍ ഫണ്ടാണ് ദുബൈയില്‍ വിദേശ നിക്ഷേപമായി എത്തിയതെന്ന് വാം പറഞ്ഞു.

കൊറോണ വൈറസ് മഹാമാരി വരുത്തിയ ആഗോള സാമ്പത്തിക തകര്‍ച്ചയില്‍ നിന്നും ബാങ്കിംഗ് മേഖലയെ ലക്ഷ്യംവച്ചാണ് നിക്ഷേപകര്‍ അഭയം തേടുന്നത്. കോവിഡ് കാലത്ത് മറ്റ് വ്യവസായങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ബാങ്കിംഗ് മേഖല ഉയര്‍ന്ന വാര്‍ഷിക ലാഭവിഹിതം നല്‍കുന്നതിനാലാണിത്.

ലോകത്തെ മുഴുവന്‍ ലോക്ക്ഡൗണിലാക്കിയ കോവിഡ് അഭൂതപൂര്‍വമായ ആഗോള സാമ്പത്തിക മാന്ദ്യത്തിനാണ് കാരണമാവുന്നത്. ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ മാന്ദ്യത്തിനാവും ഇത് എത്തിപ്പെടുകയെന്നാണ് സാമ്പത്തിക വിദഗ്ദ്ധര്‍ പ്രവചിക്കുന്നത്. എണ്ണ വിലയുടെ കുത്തനെയുള്ള ഇടിവിനും സ്വര്‍ണ്ണത്തിന്റെ വിലവര്‍ദ്ധനവിനും മാന്ദ്യം പ്രേരകമാവുന്നുണ്ട്.

 

gulf

ഒമാനില്‍ അപകടം: ട്രക്കുകള്‍ കൂട്ടിയിടിച്ച് രണ്ട് ഏഷ്യന്‍ പൗരന്മാര്‍ മരിച്ചു, നിരവധി പേര്‍ക്ക് പരിക്ക്

സുല്‍ത്താന്‍ തുവൈനി ബിന്‍ സഈദ് റോഡിലെ ബിദ്ബിദ്-ഷര്‍ഖിയ പാലത്തിനടിയിലായിരുന്നു അപകടം

Published

on

മസ്‌കത്ത്: ഒമാനിലെ ഷര്‍ഖിയ ഗവര്‍ണറേറ്റിലെ ബിദിയയില്‍ നടന്ന ട്രക്ക് കൂട്ടിയിടിയില്‍ രണ്ട് ഏഷ്യന്‍ പൗരന്മാര്‍ ദുരുദേഹിതരായി. സുല്‍ത്താന്‍ തുവൈനി ബിന്‍ സഈദ് റോഡിലെ ബിദ്ബിദ്-ഷര്‍ഖിയ പാലത്തിനടിയിലായിരുന്നു അപകടം. നിസ്വ-മസ്‌കത്ത് റൂട്ടിലുണ്ടായ അപകടത്തില്‍ അതേ റോഡില്‍ സഞ്ചരിച്ചിരുന്ന അഞ്ച് വാഹനങ്ങള്‍ കൂടി തകര്‍ന്നു.

അപകടത്തെ തുടര്‍ന്ന് രണ്ട് ഏഷ്യന്‍ പൗരന്മാര്‍ മരിച്ചു, നിരവധി പേര്‍ക്ക് പരിക്കേറ്റതായും പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിലേക്ക് മാറ്റിയതായും റോയല്‍ ഒമാന്‍ പൊലീസ് (ROP) അറിയിച്ചു. സ്ഥലത്തെ ഗതാഗതം അധികാരികള്‍ തിരിച്ചുവിട്ടിട്ടുണ്ട്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം തുടരുകയാണ്.

 

Continue Reading

gulf

ഒരുമാസത്തിനിടെ 1.39 കോടി പേര്‍ ഉംറ നിര്‍വഹിച്ചു: ഹജ്-ഉംറ മന്ത്രാലയം

ഇതില്‍ 17 ലക്ഷത്തിലേറെ പേര്‍ രാജ്യാന്തര തീര്‍ഥാടകരാണ്.

Published

on

മക്ക: കഴിഞ്ഞ ഒരുമാസത്തിനിടെ 1.39 കോടിയിലധികം വിശ്വാസികള്‍ ഉംറ നിര്‍വഹിച്ചതായി ഹജ്-ഉംറ മന്ത്രാലയം അറിയിച്ചു. ഇതില്‍ 17 ലക്ഷത്തിലേറെ പേര്‍ രാജ്യാന്തര തീര്‍ഥാടകരാണ്. ശേഷിക്കുന്നവര്‍ സൗദി സ്വദേശികളെയും സൗദിയില്‍ താമസിക്കുന്ന വിദേശികളെയും ഉള്‍പ്പെടുന്ന ആഭ്യന്തര തീര്‍ഥാടകര്‍. ഒരു വ്യക്തി ഒരിലധികം തവണ ഉംറ നിര്‍വഹിച്ചിട്ടുണ്ടെങ്കില്‍ അതും മൊത്തം കണക്കില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.

Continue Reading

gulf

കളഞ്ഞുകിട്ടിയ പണം കൈമാറി; സമൂഹബോധം തെളിയിച്ച ബാലികക്ക് അഭിനന്ദനം

വഴിയില്‍ കണ്ടെത്തിയ പണം സുരക്ഷിതമായി കൈമാറുന്നതിനായി മൂത്ത സഹോദരിയുടെ സഹായം തേടിയ ഷൈമ എന്ന ബാലിക മുശരീഫ് പൊലീസ് സ്‌റ്റേഷനില്‍ തന്നെയാണ് പണം ഏല്‍പിച്ചത്.

Published

on

അജ്മാന്‍: പൊതുസ്ഥലത്ത് കളഞ്ഞുകിടന്ന പണം കണ്ടെത്തി പൊലീസിന് ഏല്‍പിച്ച ബാലികയെ അജ്മാന്‍ പൊലീസ് ആദരിച്ചു. വഴിയില്‍ കണ്ടെത്തിയ പണം സുരക്ഷിതമായി കൈമാറുന്നതിനായി മൂത്ത സഹോദരിയുടെ സഹായം തേടിയ ഷൈമ എന്ന ബാലിക മുശരീഫ് പൊലീസ് സ്‌റ്റേഷനില്‍ തന്നെയാണ് പണം ഏല്‍പിച്ചത്.

കുട്ടിയുടെ സത്യസന്ധതയും ഉത്തരവാദിത്വബോധവും പ്രശംസിച്ച് ബ്രിഗേഡിയര്‍ ജനറല്‍ അല്‍ മുഹൈരി അഭിനന്ദനം അറിയിച്ചു. പിതാവടക്കമുള്ള കുടുംബാംഗങ്ങളുടെ സാന്നിധ്യത്തില്‍ പൊലീസ് ഷൈമയ്ക്ക് അഭിനന്ദന സര്‍ട്ടിഫിക്കറ്റും സമ്മാനവും നല്‍കി. കുട്ടികളില്‍ മൂല്യബോധം വളര്‍ത്തുന്നതിനുള്ള കുടുംബത്തിന്റെ പങ്ക് പ്രശംസനീയമാണെന്നും, സമൂഹത്തിലെ പൊതുസ്വത്ത് സംരക്ഷണവും നഷ്ടപ്പെട്ട വസ്തുക്കള്‍ തിരികെ നല്‍കുന്ന സംസ്‌കാരവും പ്രോത്സാഹിപ്പിക്കുന്ന മാതൃകാപരമായ പെരുമാറ്റമാണിതെന്ന് അല്‍ മുഹൈരി പറഞ്ഞു.

Continue Reading

Trending