തിരുവനന്തപുരം: കോവളത്ത് ദുരൂഹ സാഹചര്യത്തില്‍ മരിച്ച വിദേശ വനിത ലിഗയുടെ വിശദമായ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ഇന്ന് പൊലീസിന് കൈമാറും. ലിഗയുടേത് കൊലപാതകമാണെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിരുന്നു. കേസില്‍ മുഖ്യ പ്രതികളുടെ അടക്കം അറസ്റ്റ് ഉടനുണ്ടായേക്കുമെന്നാണ് വിവരം. കേസുമായി ബന്ധമുള്ള ചിലരെ പൊലീസ് കഴിഞ്ഞ ദിവസങ്ങളില്‍ കസ്റ്റഡിയിലെടുത്തിരുന്നു. പ്രതികളിലേക്ക് വിരല്‍ ചൂണ്ടുന്ന ശാസ്ത്രീയ തെളിവുകള്‍ മൃതദേഹം കിടന്ന വള്ളിപ്പടര്‍പ്പുകളില്‍ നിന്ന് ഫോറന്‍സിക് സംഘത്തിന് ലഭിച്ചതായാണ് വിവരം.