Connect with us

kerala

ബിജെപിയോ സിജെപിയോ…? ഇടുക്കിയില്‍ ബിജെപിക്കായി വോട്ടുപിടിക്കാനിറങ്ങി സിപിഎം മുന്‍ എംഎല്‍എ

ഇടമലക്കുടി, ദേവികുളം ഉള്‍പ്പെടെയുള്ള തോട്ടം മേഖലയിലാണു സിപിഎം നേതാവിന്റെ ബിജെപിക്കായുള്ള വോട്ടുപിടിത്തം.

Published

on

തദ്ദേശ തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥികള്‍ക്കായി വോട്ടുതേടിയിറങ്ങി സിപിഎം മുന്‍ എംഎല്‍എ എസ്.രാജേന്ദ്രന്‍. ഇടമലക്കുടി, ദേവികുളം ഉള്‍പ്പെടെയുള്ള തോട്ടം മേഖലയിലാണു സിപിഎം നേതാവിന്റെ ബിജെപിക്കായുള്ള വോട്ടുപിടിത്തം. ഇടമലക്കുടിയില്‍ മാത്രം രണ്ടാഴ്ചയ്ക്കിടെ 3 തവണ രാജേന്ദ്രന്‍ വോട്ടു തേടിയെത്തിയിരുന്നു.

തിരഞ്ഞെടുപ്പുകളില്‍ ഞാന്‍ മത്സരിച്ചപ്പോള്‍ എനിക്കുവേണ്ടി പ്രവര്‍ത്തിച്ചവരും അവരുടെ ബന്ധുക്കളും ഇത്തവണ പലയിടത്തായി മത്സരിക്കുന്നുണ്ട്. അവരെ തിരിച്ചു സഹായിക്കുന്നതിന്റെ ഭാഗമായാണു വോട്ടഭ്യര്‍ഥന’- രാജേന്ദ്രന്‍ പറഞ്ഞു. ഇടമലക്കുടി, ദേവികുളം ഉള്‍പ്പെടെയുള്ള മേഘലയിലെ ബിജെപി സ്ഥാനാര്‍ഥികള്‍ക്ക് വേണ്ടിയാണ് സിപിഎം മുന്‍ എംഎല്‍എ വോട്ട് തേടിയിറങ്ങിയത്.

 

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കോഴിക്കോട് സൗത്ത് ബീച്ചില്‍ യുവാവിന്റെ മൃതദേഹം

കടല്‍ഭിത്തിയിലെ കല്ലില്‍ തല കുടുങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.

Published

on

കോഴിക്കോട് സൗത്ത് ബീച്ചില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തി. മുഖദാര്‍ സ്വദേശി ആസിഫ് ആണ് മരിച്ചത്. കടല്‍ഭിത്തിയിലെ കല്ലില്‍ തല കുടുങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. മരണകാരണം വ്യക്തമല്ല. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്.

 

Continue Reading

kerala

പമ്പയില്‍ ശബരിമല തീര്‍ത്ഥാടകരുടെ കാറിന് തീപിടിച്ചു

ദര്‍ശനത്തിനായി ശബരിമലയിലേക്ക് പോയ ഹൈദരാബാദ് സ്വദേശികള്‍ സഞ്ചരിച്ച ടാക്‌സിക്കാണ് തീപിടിച്ചത്.

Published

on

പമ്പ ചാലക്കയത്തിന് സമീപത്ത് ശബരിമല തീര്‍ത്ഥാടകരുടെ കാറിന് തീപിടിച്ചു. ദര്‍ശനത്തിനായി ശബരിമലയിലേക്ക് പോയ ഹൈദരാബാദ് സ്വദേശികള്‍ സഞ്ചരിച്ച ടാക്‌സിക്കാണ് തീപിടിച്ചത്. പുക ഉയരുന്നത് കണ്ട് തീര്‍ത്ഥാടകരെ വേഗം പുറത്തിറക്കിയതിനാല്‍ അപകടം ഒഴിവായി. ഫയര്‍ ഫോഴ്‌സ് എത്തിയാണ് തീ അണച്ചത്. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല.

അതേസമയം, മണ്ഡലകാലം ആരംഭിച്ച് ആകെ ശബരിമലയില്‍ എത്തിയ ഭക്തരുടെ എണ്ണം 15 ലക്ഷം കടന്നു. തൃക്കാര്‍ത്തിക ദിവസമായ ഇന്ന് ശബരിമലയില്‍ തീര്‍ഥാടനത്തിരക്ക്. പുലര്‍ച്ചെ നടതുറന്ന് ആദ്യ മണിക്കൂറില്‍ ദര്‍ശനം നടത്തിയത് 15,000 ഓളം ഭക്തര്‍.

Continue Reading

kerala

അ​മി​ത​ഭാ​രം ക​യ​റ്റി​യ ട്ര​ക്കു​ക​ള​ട​ക്കമുള്ള വാ​ഹ​ന​ങ്ങ​ളെ ദേ​ശീ​യ​പാ​ത​യി​ൽ അ​നു​വ​ദി​ക്കാ​നാ​വി​ല്ലെ​ന്ന്​ ഹൈ​കോ​ട​തി

ദേ​ശീ​യ​പാ​ത​യി​ൽ ഇ​വ​യു​ടെ സ​ഞ്ചാ​രം​ ത​ട​യാ​ൻ അ​ടി​യ​ന്ത​ര ന​ട​പ​ടി വേ​ണമെന്നും നിർദ്ദേശിച്ചു.

Published

on

അ​മി​ത​ഭാ​രം ക​യ​റ്റി​യ ട്ര​ക്കു​ക​ള​ട​ക്കമുള്ള വാ​ഹ​ന​ങ്ങ​ളെ ദേ​ശീ​യ​പാ​ത​യി​ൽ അ​നു​വ​ദി​ക്കാ​നാ​വി​ല്ലെ​ന്ന്​ ഹൈ​കോ​ട​തി. ​ഇ​ത്ത​രം വാ​ഹ​ന​ങ്ങ​ൾ അ​പ​ക​ട​ങ്ങ​ൾ​ക്കും റോ​ഡു​ക​ളു​ടെ ത​ക​ർ​ച്ച​ക്കും കാ​ര​ണ​മാ​കു​ന്നു​വെ​ന്ന് ജ​സ്റ്റി​സ്​ വി. ​രാ​ജ വി​ജ​യ​രാ​ഘ​വ​ൻ, ജ​സ്റ്റി​സ്​ കെ.​വി. ജ​യ​കു​മാ​ർ എ​ന്നി​വ​ര​ട​ങ്ങു​ന്ന ഡി​വി​ഷ​ൻ ബെഞ്ച് വി​ല​യി​രു​ത്തി​. ദേ​ശീ​യ​പാ​ത​യി​ൽ ഇ​വ​യു​ടെ സ​ഞ്ചാ​രം​ ത​ട​യാ​ൻ അ​ടി​യ​ന്ത​ര ന​ട​പ​ടി വേ​ണമെന്നും നിർദ്ദേശിച്ചു.

ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ദേ​ശീ​യ​പാ​ത അ​തോ​റി​റ്റി ത​യാ​റാ​ക്കി​യ ക​ര​ട് പ്ര​വ​ർ​ത്ത​ന ന​ട​പ​ടി​ക്ര​മം എ​ങ്ങ​നെ ന​ട​പ്പാ​ക്കാ​നാ​വു​മെ​ന്ന്​​ സ​ർ​ക്കാ​ർ അ​റി​യി​ക്കാ​നും കോ​ട​തി നി​ർ​ദേ​ശി​ച്ചു.

ക​രി​ങ്ക​ൽ ഉ​ൽ​പ​ന്ന​ങ്ങ​ളടക്കമുള്ളവ കൊ​ണ്ടു​പോ​കു​ന്ന​തി​ലൂ​ടെ വ്യാ​പ​ക​മാ​യി നി​കു​തി വെ​ട്ടി​പ്പും ന​ട​ക്കു​ന്നു​ണ്ടെ​ന്ന​ട​ക്കം ചൂ​ണ്ടി​ക്കാ​ട്ടി തൃ​ശൂ​ർ നേ​ർ​ക്കാ​ഴ്ച അ​സോ​സി​യേ​ഷ​ൻ ഡ​യ​റ​ക്ട​ർ പി.​ബി. സ​തീ​ശ​ൻ ന​ൽ​കി​യ ഹ​ര​ജി​യാ​ണ് കോ​ട​തി പ​രി​ഗ​ണി​ച്ച​ത്.

ദേ​ശീ​യ​പാ​ത അ​തോ​റി​റ്റി​യു​ടെ എ​സ്.​ഒ.​പി ആ​ഭ്യ​ന്ത​ര അ​ഡീ. ചീ​ഫ് സെ​ക്ര​ട്ട​റി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗം ച​ർ​ച്ച ചെ​യ്ത​താ​യി അ​റി​യി​ച്ച സ​ർ​ക്കാ​ർ, ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ സ്വീ​ക​രി​ച്ച തീ​രു​മാ​ന​ങ്ങ​ളും അ​വ ന​ട​പ്പാ​ക്കു​ന്ന​ത്​ സം​ബ​ന്ധി​ച്ച കാ​ര്യ​ങ്ങ​ളും അ​റി​യി​ക്കാ​ൻ ഒ​രാ​ഴ്ച സ​മ​യം​തേ​ടി. ട്ര​ക്കു​ക​ളി​ൽ അ​മി​ത​ഭാ​രം ക​യ​റ്റു​ന്ന​ത് ത​ട​യാ​ൻ ദേ​ശീ​യ​പാ​ത അ​തോ​റി​റ്റി​യും ഗ​താ​ഗ​ത വ​കു​പ്പും മ​റ്റ് ഏ​ജ​ൻ​സി​ക​ളും കാ​ര്യ​ക്ഷ​മ​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് കോ​ട​തി നി​ർ​ദേ​ശി​ച്ചു.

അ​മി​ത​ഭാ​രം ക​യ​റ്റി​വ​രു​ന്ന ട്ര​ക്ക്​ ഡ്രൈ​വ​ർ​മാ​രു​ടെ ലൈ​സ​ൻ​സ്​ താ​ൽ​ക്കാ​ലി​ക​മാ​യി സ​സ്​​പെ​ൻ​ഡ്​ ചെ​യ്യ​ണം. നി​യ​മ​ലം​ഘ​നം തു​ട​ർ​ച്ച​യാ​യി ന​ട​ത്തി​യാ​ൽ ഹെ​വി ലൈ​സ​ൻ​സ്​ റ​ദ്ദാ​ക്ക​ണം. അ​മി​ത​ഭാ​രം റോ​ഡ് ത​ക​രാ​നും അ​തി​ലൂ​ടെ ഖ​ജ​നാ​വി​ന് ന​ഷ്ട​മു​ണ്ടാ​ക്കാ​നും കാ​ര​ണ​മാ​കു​ന്നു.
അ​മി​ത​ഭാ​ര​ത്തി​ന് പി​ഴ ഈ​ടാ​ക്കു​ന്ന​തി​ന​ട​ക്ക​മു​ള്ള അ​ധി​കാ​രം ഗ​താ​ഗ​ത വ​കു​പ്പി​നാ​ണെ​ങ്കി​ലും വാ​ഹ​ന​ങ്ങ​ളു​ടെ ഭാ​രം തൂ​ക്കി ഉ​റ​പ്പി​ക്കു​ന്ന​തി​നു​ള്ള സൗ​ക​ര്യം ടോ​ൾ പ്ലാ​സ​ക​ളി​ൽ ല​ഭ്യ​മാ​ക്കാ​മെ​ന്ന്​ ദേ​ശീ​യ​പാ​ത അ​തോ​റി​റ്റി അ​റി​യി​ച്ചു. ഇ​ത​ട​ക്കം ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് എ​സ്.​ഒ.​പി ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്. വി​ഷ​യം ഡി​സം​ബ​ർ 11ന് ​വീ​ണ്ടും പ​രി​ഗ​ണിക്കും.

Continue Reading

Trending