കണ്ണൂര്‍: ധര്‍മടം മുന്‍ എംഎല്‍എ ആയിരുന്ന കെ.കെ നാരായണന്‍ അന്തരിച്ചു. 77 വയസായിരുന്നു. മുണ്ടലൂര്‍ എല്‍പി സ്‌കൂളില്‍ എന്‍എസ്എസ് കാമ്പില്‍ കുട്ടികളുമായി സംസാരിച്ചിരിക്കെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
ധര്‍മ്മടം നിയോജകമണ്ഡലത്തില്‍ 2011-16 കാലത്ത് എംഎല്‍എയായിരുന്നു കെ.കെ നാരായണന്‍. കെ കെ നാരായണന്‍ നിലവില്‍ സി.പി.എം ജില്ലാ കമ്മിറ്റി അംഗമായിരുന്നു. 2005-2010 കാലത്ത് കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന നാരായണന്‍ എകെജി ആശുപത്രി പ്രസിഡന്റ് ചുമതലയും വഹിച്ചിട്ടുണ്ട്. കണ്ണൂര്‍ ജില്ലാ സഹകരണ ബാങ്കിന്റെ പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്.