crime
മുന്‍ എസ്.എഫ്.ഐ. നേതാവ് നിഖില്‍ ചെയ്തത് ഗുരുതര കുറ്റമെന്ന് പ്രോസിക്യൂഷന്‍; 7 ദിവസം പൊലീസ് കസ്റ്റഡിയില്‍

വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് കേസില്‍ മുന്‍ എസ്.എഫ്.ഐ. നേതാവ് നിഖില്‍ തോമസിനെ ഏഴു ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. പ്രതിയുടെ ജാമ്യാപേക്ഷ ജൂണ്‍ 27ന് കോടതി പരിഗണിക്കും. ഇതിനുമുന്‍പായി 26ന് പോലീസ് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കോടതി നിര്‍ദേശിച്ചു.
വ്യാജ സര്‍ട്ടിഫിക്കറ്റ് കേസില്‍ നിഖില്‍ തോമസിനെ 14 ദിവസം പൊലീസ് കസ്റ്റഡിയില്‍ വേണമെന്നായിരുന്നു പ്രോസിക്യൂഷന്റെ ആവശ്യം. പ്രതിഭാഗം ഇതിനെ എതിര്‍ത്തു. കസ്റ്റഡി 2 ദിവസത്തേക്ക് മതിയെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. തുടര്‍ന്നാണ് പ്രതിയെ ഏഴുദിവസം കസ്റ്റഡിയില്‍ വിട്ട് കോടതി ഉത്തരവിട്ടത്.
നിഖില്‍ ചെയ്തത് ഗുരുതരമായ കുറ്റകൃത്യമാണെന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം. സര്‍ട്ടിഫിക്കറ്റ് നല്‍കിയ സ്ഥാപനം, നിഖില്‍ പഠിച്ചിരുന്ന കായംകുളം എം.എസ്.എം. കോളേജ്, കേരള സര്‍വകലാശാല, കോഴിക്കോട്ട് ഒളിവില്‍ കഴിഞ്ഞ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ തെളിവെടുപ്പ് നടത്തേണ്ടതിനാല്‍ പതിനാല് ദിവസം കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ പറഞ്ഞിരുന്നു.
crime
മദ്യപാനത്തെത്തുടര്‍ന്ന് വഴക്ക്; അച്ഛനെ മകന്‍ കുത്തിക്കൊലപ്പെടുത്തി
മകന്‍ തന്നെയാണ് ജോയി രക്തത്തില്‍ കുളിച്ചുക്കിടക്കുന്നുവെന്ന് പൊലീസിനെ അറിയിച്ചത്

ഇന്നലെ രാത്രിയാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. സെക്യൂരിറ്റി ജീവനക്കാരനാണ് മരിച്ച ജോയി. രാത്രി മകന്‍ തന്നെയാണ് ജോയി രക്തത്തില്‍ കുളിച്ചുക്കിടക്കുന്നുവെന്ന് പൊലീസിനെ അറിയിച്ചത്. തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.
ആദ്യഘട്ടത്തില്‍ കൊലപാതകം നടത്തിയ കാര്യം മകന്‍ സമ്മതിച്ചിരുന്നില്ല. മദ്യലഹരിയില്‍ ഇരുവരും തമ്മില്‍ വഴക്ക് പതിവാണെന്ന് പൊലീസിന് വിവരം ലഭിച്ചിരുന്നു. സ്ഥലത്ത് നിന്ന് കത്തിയും പൊലീസ് കണ്ടെത്തി. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് പ്രതി കുറ്റം സമ്മതിച്ചത്. പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി.
crime
വീട്ടമ്മയും 17കാരനും തമ്മിൽ വഴിവിട്ട ബന്ധം; സാക്ഷിയായ ആറുവയസ്സുകാരിയെ കൊന്നു കിണറ്റിൽ തള്ളി

ഉത്തർപ്രദേശ്: അവിഹിതബന്ധം കണ്ടെത്തിയ ആറുവയസ്സുകാരിയെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തി കിണറ്റിൽ തള്ളിയ വീട്ടമ്മയും കൗമാരക്കാരനും അറസ്റ്റിൽ. ഹാഥ്‌റസിന് സമീപം സിക്കന്ദ്ര റാവു പൊലീസ് സ്റ്റേഷൻ പരിധിയിലാണ് ഉർവി എന്ന പെൺകുട്ടി കൊല്ലപ്പെട്ടത്. വീട്ടമ്മയായ 30കാരിയും 17കാരനായ കൗമാരക്കാരനും തമ്മിൽ വഴിവിട്ട തരത്തിൽ പെരുമാറുന്നതു കണ്ട ഉർവി അത് തന്റെ അച്ഛനോടു പറയുമെന്നു ഭീഷണിപ്പെടുത്തിയതിനെ തുടർന്നായിരുന്നു കൊലപാതകം.
ബുധനാഴ്ച രാവിലെ പത്ത് മണിയോടെ കുടുംബ വീട്ടിൽ ഒരു ചടങ്ങു നടക്കുന്നതിനിടെയാണ് ഉർവിയെ കാണാതായത്. തുടർന്നു നടത്തിയ തിരച്ചിലിൽ ഉച്ചയോടെ സമീപത്തെ കിണറ്റിൽ നിന്നാണ് ചണസഞ്ചിയിലാക്കിയ മൃതദേഹം കണ്ടെത്തിയത്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ ശ്വാസം മുട്ടിച്ചാണ് കുട്ടിയെ കൊലപ്പെടുത്തിയതെന്ന് കണ്ടെത്തി. അന്വേഷണത്തിനിടെ, അവിടെയുണ്ടായിരുന്ന വീട്ടമ്മയുടെ കയ്യിൽ കടിയേറ്റ പാട് പൊലീസുകാർ കണ്ടിരുന്നു. സംശയം തോന്നിയ പൊലീസ് നടത്തിയ വിശദമായ ചോദ്യംചെയ്യലിൽ വീട്ടമ്മ കുറ്റം സമ്മതിക്കുകയായിരുന്നു. കഴുത്തുഞെരിക്കുന്നതിനിടെ കുട്ടി കടിച്ച പാടാണ് കയ്യിലുള്ളതെന്നും അവർ പറഞ്ഞു. ഇതോടെയാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്.
വീട്ടമ്മയ്ക്ക് കൗമാരക്കാരനുമായി മൂന്നു മാസമായി വഴിവിട്ട ബന്ധമുണ്ടായിരുന്നു. ഇവർ തമ്മിൽ അടുത്തിടപഴകുന്നതു കണ്ട കുട്ടി അതു പുറത്തു പറയാതിരിക്കാനായിരുന്നു കൊലപാതകം. സംഭവദിവസം, ഭർത്താവും ഭർതൃമാതാവും പുറത്തുപോയ സമയത്താണ് 17കാരനെ വീട്ടിലേക്ക് ക്ഷണിച്ചതെന്നും സ്ത്രീ മൊഴി നൽകി.
crime
തിരുവനന്തപുരത്ത് അച്ഛന്‍ മകനെ വെട്ടിക്കൊലപ്പെടുത്തി
മദ്യപാനത്തെത്തുടര്‍ന്നുള്ള അടിപിടിയാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പ്രാഥമിക വിവരം

തിരുവനന്തപുരം: കാര്യവട്ടം ഉള്ളൂര്‍ക്കോണത്ത് മകനെ അച്ഛന്‍ വെട്ടിക്കൊലപ്പെടുത്തി. വിലയവിള പുത്തന്‍വീട്ടില്‍ ഉല്ലാസ് (35) നെയാണ് പിതാവ് കൊലപ്പെടുത്തിയത്. രാവിലെ എട്ടു മണിയോടെയായിരുന്നു സംഭവം.
കൊലപാതകത്തില്‍ പിതാവ് ഉണ്ണികൃഷ്ണന്‍ നായരെ പൊലീസ് കസ്റ്റഡിയിലെടുത്തു. മദ്യപാനത്തെത്തുടര്‍ന്നുള്ള അടിപിടിയാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പ്രാഥമിക വിവരം. അമ്മ വീട്ടില്‍ വന്നുനോക്കുമ്പോള്‍ രക്തത്തില്‍ കുളിച്ച നിലയിലായിരുന്നു മൃതദേഹം.
മദ്യപിച്ചശേഷം വീട്ടുസാധനങ്ങള്‍ അടിച്ചു പൊട്ടിക്കുകയും അച്ഛനും മകനും തമ്മില്‍ വഴക്കുണ്ടാക്കുകയും ചെയ്യുമായിരുന്നുവെന്ന് ഉല്ലാസിന്റെ അമ്മ പറഞ്ഞിരുന്നതായി നാട്ടുകാര്‍ പറയുന്നു. എന്നാല്‍ ഇവരെക്കൊണ്ട് നാട്ടുകാര്‍ക്ക് ശല്യം ഉണ്ടായിരുന്നില്ലെന്നും സമീപവാസികള്‍ പറയുന്നു.
-
india2 days ago
ആസാമില്‍ കുടിയേറ്റ പുറത്താക്കല്‍ നിയമം നടപ്പാക്കും; പൗരത്വം തെളിയിക്കാന്‍ 10 ദിവസത്തെ സമയം: മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ
-
india2 days ago
ഖത്തര്‍ അമീറുമായി സംസാരിച്ച് പ്രധാനമന്ത്രി; ദോഹയിലെ ഇസ്രാഈല്‍ ആക്രമണത്തെ അപലപിച്ചു
-
News2 days ago
ഇലോൺ മസ്കിനെ പിന്തള്ളി ലോകത്തിലെ ഏറ്റവും വലിയ ധനികനായി ലാറി എലിസണ്‍
-
kerala2 days ago
മലപ്പുറം ജില്ലാ കെ.എം.സി.സി ജൽസെ മീലാദ് സംഘടിപ്പിച്ചു
-
News2 days ago
നേപ്പാളിലെ ജെന്‍ സി പ്രക്ഷോഭം; മുന്‍ ചീഫ് ജസ്റ്റിസ് സുശീല കര്‍ക്കിയെ ഇടക്കാല പ്രധാനമന്ത്രിയായി നിര്‍ദേശിച്ച് പ്രതിഷേധക്കാര്‍
-
india2 days ago
‘ചൈനയ്ക്കും ഇന്ത്യയ്ക്കും 100% തീരുവ ചുമത്തണം’; യൂറോപ്യന്‍ യൂണിയനോട് ട്രംപ്
-
india2 days ago
രാജ്യവ്യാപകമായി വോട്ടര്‍പട്ടിക പ്രത്യേക പുനഃപരിശോധന ഒക്ടോബറില്‍ ആരംഭിച്ചേക്കും
-
kerala2 days ago
സിഎച്ച്-പ്രതിഭ ക്വിസ്