മുംബൈ: 2020ല്‍ ടിക് ടോകില്‍ നിന്ന് ഏറ്റവും കൂടുതല്‍ വരുമാനമുണ്ടാക്കിയ 15 പേരുടെ പട്ടികയില്‍ നാല് ഇന്ത്യയ്ക്കാര്‍. ഇന്‍ഫളുവന്‍സര്‍ മാര്‍ക്കറ്റിങ് ഹബ് തയ്യാറാക്കിയ പട്ടികയില്‍ യുഎസില്‍ നിന്നുള്ള അഡിസണ്‍ റയെ ഈസ്റ്റര്‍ലിങ്, ചാര്‍ലി ഡി അമേലിയോ എന്നിവരാണ് ഒന്നും രണ്ടും സ്ഥാനത്ത്.

റിയാസ് അലി, അരിഷ്ഫ ഖാന്‍, അവെസ് ദര്‍ബാര്‍, നി, ഗുറഗൈന്‍ എന്നീ നാലു പേരാണ് ഇന്ത്യയില്‍ നിന്നുള്ളവര്‍. ഒമ്പതാമനാണ് റിസായ് അലി. ഖാന്‍ 12-ാമനും അവെസ് 14-ാമതും. 15-ാമത് നിഷ. ദശലക്ഷക്കണക്കിന് പേരാണ് ഇവരെ ടിക് ടോകില്‍ പിന്തുടരുന്നത്. സുരക്ഷാ കാരണങ്ങളാല്‍ കഴിഞ്ഞ ജൂലൈയില്‍ ടിക് ടോക് ഇന്ത്യയില്‍ നിരോധിക്കപ്പെട്ടിരുന്നു.

റിയാസ് അലി

റിപ്പോര്‍ട്ട് പ്രകാരം ഒരു ബ്രാന്‍ഡഡ് ടിക് ടോക് പോസ്റ്റിന് ഏകദേശം 35000 ഡോളറാണ് അലി സമ്പാദിക്കുന്നത്. നിഷയ്ക്ക് ലഭിക്കുന്നത് 23,500 ഡോളര്‍. അലിയെ 43 ദശലക്ഷം പേരും നിഷയെ 28 ദശലക്ഷം പേരും ടിക് ടോകില്‍ പിന്തുടരുന്നുണ്ട്. സ്‌പോണ്‍സേഡ് കണ്ടന്റുകള്‍ക്കാണ് ടിക് ടോക് പണം നല്‍കുന്നത്.  എന്ന് വാര്‍ത്ത പ്രസിദ്ധീകരിച്ച എകണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

റിയാസ് അലിയും കാമുകി അവ്നീത് കൗറും

ഇന്ത്യയ്ക്ക് പുറത്തുള്ള ഒരുപാട് പേര്‍ക്ക് രാജ്യത്ത് ടിക് ടോക് നിരോധിച്ചിട്ടുണ്ട് എന്ന കാര്യം അറിയില്ലെന്ന് ഇന്‍ഫ്ളുവന്‍സര്‍ മാര്‍ക്കറ്റിങ് ഹബ് സ്ഥാപകന്‍ വെര്‍ണര്‍ ഗെയ്‌സര്‍ പറയുന്നു. ഇന്ത്യന്‍ ക്രിയേറ്റേഴ്‌സിന്റെ പോസ്റ്റുകള്‍ ഇപ്പോഴും ധാരാളമായി കാണപ്പെടുന്നുണ്ട്. നിരോധനത്തിന് ശേഷം അലിയുടെ ഫോളോവേഴ്‌സിന്റെ എണ്ണം വര്‍ധിക്കുകയാണ് ഉണ്ടായത്. ഓഗസ്റ്റില്‍ മാത്രം റിയാസ് അലി ടിക് ടോക് എന്ന കീ വേഡ് 43.2 ദശലക്ഷം തവണയാണ് ഗൂഗഌല്‍ സെര്‍ച്ച് ചെയ്യപ്പെട്ടത്.

ഇന്ത്യയിലെ ഏറ്റവും വലിയ ടിക് ടോക്കറായ റിയാസ് അലിയെ ഇന്‍സ്റ്റഗ്രാമില്‍ എഴുപത് ലക്ഷത്തോളം പേര്‍ പിന്തുടരുന്നുണ്ട്. ഇവന്റ്, ഷോ എന്നിവയ്ക്ക് 20 മുതല്‍ എണ്‍പത് ലക്ഷം വരെയാണ് ഈ പതിനെട്ടുകാരന്‍ ഈടാക്കുന്നത്. ടെലിവിഷന്‍ നടി അവ്‌നീത് കൗറുമായി റിയാസ് പ്രണയത്തിലാണ് എന്നും റിപ്പോര്‍ട്ടുണ്ട്.

അരിഷ്ഫ ഖാന്‍

ലഖ്‌നൗവിലെ ഷാജഹാന്‍പൂര്‍ സ്വദേശിനിയാണ് അരിഷ്ഫ ഖാന്‍. ഹിന്ദി ടെലിവിഷന്‍ നടി കൂടിയാണ്. ഹിന്ദി ഫാഷന്‍ ലോകത്തെ അറിയപ്പെടുന്ന പേരു കൂടിയാണ് ഇവര്‍. ഇന്‍സ്റ്റഗ്രാമില്‍ ഇവരെ 12 ദശലക്ഷം പേരാണ് പിന്തുടരുന്നത്. ഇവര്‍ യൂട്യൂബിലും സജീവമാണ്.