Connect with us

Culture

ബലാത്സംഗ കുറ്റത്തില്‍ നാലു വയസ്സുകാരന്‍ പ്രതി; സഹപാഠിനിയെ പീഡിപ്പിച്ചത് പെന്‍സില്‍ ഉപയോഗിച്ച്

Published

on

 

ന്യൂഡല്‍ഹി: സഹപാഠിനിയെ പെന്‍സില്‍ ഉപയോഗിച്ച് ബലാത്സംഗം ചെയ്ത കുറ്റത്തില്‍ നാലു വയസ്സുകാരന്‍ പ്രതി. ഡല്‍ഹിലെ ദ്വാരക പ്രദേശത്തെ ഒരു സ്‌കൂളിലാണ് സംഭവം. വെള്ളിയാഴ്ച സ്‌കൂള്‍ കഴിഞ്ഞ് വീട്ടിലെത്തിയെ വിദ്യാര്‍ത്ഥിനി തന്റെ സ്വകാര്യ ഭാഗങ്ങളിലെ വേദനയെ തുടര്‍ന്ന് മാതാപിതാക്കളോട് വിവരം പങ്കുവെച്ചു. തുടര്‍ന്നുണ്ടായ ചോദ്യംചെയ്യലില്‍ കുട്ടി ചൂഷണത്തിന് ഇരയായതായ വിവരം അറിഞ്ഞ മാതാപിതാക്കള്‍ കുട്ടിയെ ഡോക്ടറെ കാണിക്കുകയും പീഡനം നടന്നതായി സ്ഥിരീകരിക്കുകയുമായിരുന്നു. സ്‌കൂളില്‍ ആരും തന്റെ അടുത്ത് ഇല്ലാത്ത സമയത്ത് സഹപാഠി തന്റെ പാന്റ്‌സിന്റെ കുടുക്കഴിച്ച് സ്വകാര്യ ഭാഗങ്ങളില്‍ പെന്‍സിലും കൈയും ഉപയോഗിച്ച് ബലാത്സംഗം ചെയ്തുവെന്നാണ് കുട്ടി പൊലീസില്‍ മൊഴി നല്‍കിയിരിക്കുന്നത്.

ബലാത്സംഗത്തിനെതിരെ പരാതി സ്വീകരിച്ച പൊലീസ് നാലു വയസ്സു കാരനെ പ്രതി ചേര്‍ത്തെങ്കിലും പ്രായം പരിഗണിച്ച് എങ്ങനെയാണ് തുടര്‍ നടപടികള്‍ സ്വീകരിക്കേണ്ടതെന്ന് നിയമോപദേശം സ്വീകരിച്ചുവരികയാണ്.

ഇന്ത്യന്‍ പീനല്‍ കോഡ് (ഐ.പി.സി) നിയമപ്രകാരം ഏഴുവയസ്സിന് താഴെ പ്രായമുള്ള കുട്ടികള്‍ പ്രതിയായ കേസില്‍ നടപടികള്‍ സ്വീകരിക്കുന്നതില്‍ ചില സംരക്ഷണം നിയമം അവര്‍ക്ക് നല്‍കുന്നുണ്ട്.ഇതെല്ലാം പരിശോധിച്ച് വേണ്ട നടപടികള്‍ പൊലീസ് കൈക്കൊള്ളുന്നതാണ് കേസില്‍ പ്രതിക്കെതിരെ എന്തു നടപടി ഉണ്ടായി എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് പൊലീസ് വക്താവ് നല്‍കിയ മറുപടിയാണിത്. അതേസമയം ഇരയുടെയും പ്രതിയുടെയും പേരും മറ്റു വിവരങ്ങളും പൊലീസ് പുറത്തുവിട്ടില്ല.

സ്‌കൂള്‍ മാനേജ്‌മെന്റില്‍ നിന്നും അധ്യാപകരില്‍ നിന്നും വലിയ വീഴ്ചയാണ് തന്റെ മകള്‍ക്കു നേരെയുണ്ടായ സംഭവത്തിലൂടെ മനസ്സിലാവുന്നതെന്ന് വിദ്യാര്‍ത്ഥിനിയുടെ മാതാപിതാക്കള്‍ കുറ്റപ്പെടുത്തി. ഭാവിയില്‍ ഇത്തരം കാര്യങ്ങള്‍ നടക്കാത്തിരിക്കാന്‍ വേണ്ട നടപടിക്രമങ്ങള്‍ സ്‌കൂള്‍ അധികാരികള്‍ സ്വീകരിക്കണമെന്നും അവര്‍ പറഞ്ഞു

news

ക്ഷേത്രത്തില്‍ വന്‍ കവര്‍ച്ച; തിരുവാഭരണം മോഷണം പോയി

ഭണ്ഡാരത്തിലെ കാശും കൊണ്ട് പോയി.

Published

on

കാസര്‍കോട്: നീലേശ്വരം പാലായി അയ്യങ്കുന്നത്ത് ഭഗവതി ക്ഷേത്രത്തില്‍ മോഷണം. വിഗ്രഹത്തില്‍ ചാര്‍ത്തിയിരുന്ന തിരുവാഭരണവും ഭണ്ഡാരവും കവര്‍ച്ച ചെയ്തു. നീലേശ്വരം പാലായി അയ്യങ്കുന്നത്ത് ഭഗവതി ക്ഷേത്രത്തില്‍ നടന്ന കവര്‍ച്ച പുറത്തറിയുന്നത് ശനിയാഴ്ച രാവിലെ. ഭണ്ഡാരത്തിലെ കാശും കൊണ്ട് പോയി.

ശ്രീകോവിലിന്റെ വാതില്‍ കുത്തിത്തുറന്നാണ് മോഷ്ടാക്കള്‍ അകത്ത് പ്രവേശിച്ചത്. ക്ഷേത്രത്തില്‍ പതിവ് പൂജകള്‍ക്കായി എത്തിയ ആചാര സ്ഥാനക്കാരനാണ് വാതില്‍ തകര്‍ന്ന നിലയിലും ഭണ്ഡാരപ്പെട്ടി തുറന്ന നിലയും കണ്ടത്. നീലേശ്വരം പൊലീസ് സംഘമെത്തി തെളിവുകള്‍ ശേഖരിച്ചു. പരിസരത്തെ സിസിടിവി ദൃശ്യങ്ങള്‍ അടക്കം പരിശോധിച്ചാണ് അന്വേഷണം. വിരലടയാള വിദഗ്ദ്ധരും ഡോഗ് സ്‌ക്വാഡും പരിശോധന നടത്തി.

Continue Reading

news

കടുവ സെന്‍സസിനിടെ കാട്ടാന ആക്രമണം; വനം വകുപ്പ് ജീവനക്കാരന്‍ കൊല്ലപ്പെട്ടു

സെന്‍സസിനിടെ കാട്ടാന ആക്രമിക്കാനെത്തിയതോടെ കാളിമുത്തുവും കൂടെയുണ്ടായിരുന്ന ഉദ്യോഗസ്ഥനും…

Published

on

പാലക്കാട്: കടുവ സെന്‍സസിനിടെ കാട്ടാന ആക്രമണത്തില്‍ വനം വകുപ്പ് ജീവനക്കാരന്‍ കൊല്ലപ്പെട്ടു. പുതൂര്‍ ഫോറസ്റ്റ് ഓഫീസിലെ ബീറ്റ് അസിസ്റ്റന്റ് കാളിമുത്തുവാണ് മരിച്ചത്. പാലക്കാട് അട്ടപ്പാടി പുതൂരിലാണ് സംഭവം.

ഇന്നലെ രാവിലെ 2 സഹപ്രവര്‍ത്തകരോടൊപ്പം മുള്ളി വനത്തില്‍ ബ്ലോക്ക് 12ലെ കടുവ കണക്കെടുപ്പിനു പോയതായിരുന്നു. സെന്‍സസിനിടെ കാട്ടാന ആക്രമിക്കാനെത്തിയതോടെ കാളിമുത്തുവും കൂടെയുണ്ടായിരുന്ന ഉദ്യോഗസ്ഥനും ഓടി മാറിയിരുന്നു. എന്നാല്‍ പിന്നീട് കാളിമുത്തുവിനെ കണ്ടെത്താനായില്ല. കൂടെയുണ്ടായിരുന്ന ഉദ്യോഗസ്ഥന്‍ അറിയിച്ചതിനെ തുടര്‍ന്ന് ആര്‍ആര്‍ടി നടത്തിയ തിരച്ചിലില്‍ പിന്നീട് കാളിമുത്തുവിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു.

Continue Reading

international

ടേക്ക് ഓഫിന് തയ്യാറെടുത്ത എയര്‍ ബസ് വിമാനത്തില്‍ അഗ്‌നിബാധ

ലഗേജ് ഹാന്‍ഡിലിംഗ് മേഖലയില്‍ നിന്നാണ് തീ പടര്‍ന്നത്..

Published

on

സാവോ പോളോ: ബ്രസീലിലെ സാവോ പോളോയിലെ വിമാനത്താവളത്തില്‍ ടെക് ഓഫിനൊരുങ്ങിയ എയര്‍ ബസ് വിമാനത്തില്‍ അഗ്‌നിബാധ. യാത്രക്കാര്‍ ബോര്‍ഡ് ചെയ്ത വിമാനത്തിലേക്ക് ലഗേജുകള്‍ വയ്ക്കുന്നതിനിടെയാണ് അഗ്‌നിബാധയുണ്ടായത്. ലതാം എയര്‍ലൈന്റെ വിമാനത്തിലാണ് തീ പടര്‍ന്നത്. 169 യാത്രക്കാരാണ് സംഭവ സമയത്ത് വിമാനത്തിനുള്ളിലുണ്ടായിരുന്നത്. എന്നാല്‍ വിമാനത്താവളത്തിലുണ്ടായിരുന്ന ജീവനക്കാരുടെ തക്ക സമയത്തെ ഇടപെടലില്‍ വന്‍ ദുരന്തം തലനാരിഴയ്ക്ക് ഒഴിവായി.

ലഗേജ് ഹാന്‍ഡിലിംഗ് മേഖലയില്‍ നിന്നാണ് തീ പടര്‍ന്നത്. സാവോ പോളോയില്‍ നിന്ന് പോര്‍ട്ടോ അലെഗ്രേയിലേക്ക് പുറപ്പെട്ട എല്‍എ 3418 എന്ന വിമാനത്തിലാണ് അഗ്‌നിബാധയുണ്ടായത്. പുകയും അഗ്‌നിബാധയും ഉണ്ടാകുമ്പോഴുണ്ടാവുന്ന അലാറാം മുഴങ്ങുന്നതിനിടെ യാത്രക്കാര്‍ വിമാനത്തില്‍ നിന്ന് ഇറങ്ങിയോടുന്ന ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്. എയര്‍ബസ് എ320 വിമാനത്തിലാണ് അഗ്‌നിബാധയുണ്ടായത്. അപകടത്തെ നിയന്ത്രിക്കാന്‍ സാധിച്ചുവെന്നും വിജയകരമായി രക്ഷാപ്രവര്‍ത്തനം നടത്താന്‍ സാധിച്ചുവെന്നുമാണ് വിമാന കമ്പനി സംഭവത്തില്‍ വിശദമാക്കുന്നത്.

Continue Reading

Trending