News
ലെബനാന് ധനസഹായവുമായി ഫ്രാന്‍സ്: 108 മില്യണ്‍ ഡോളർ നല്‍കും
ലബനാനിൽ ഇസ്രാഈല്‍ നടത്തുന്ന ആക്രമണം അംഗീകരിക്കാനാവില്ലെന്നും ഉടൻ വെടിനിർത്തൽ പ്രഖ്യാപിക്കണമെന്നും മാക്രോൺ ആവശ്യപ്പെട്ടു.
ലെബനാന് 100 മില്യൻ യൂറോ ധനസഹായം പ്രഖ്യാപിച്ച് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ. ലബനാനിൽ ഇസ്രായേൽ നടത്തുന്ന ആക്രമണത്തെ രൂക്ഷമായ ഭാഷയിലാണ് മാക്രോൺ വിമർശിച്ചത്. വലിയ നശീകരണമാണ് അവിടെ നടക്കുന്നത്. വലിയ സാമ്പത്തിക സഹായം അവർക്ക് ആവശ്യമുണ്ട്.
10 ലക്ഷത്തിലധികം ആളുകളാണ് ഭവനരഹിതരായത്. ലബനാനിൽ ഇസ്രാഈല്‍ നടത്തുന്ന ആക്രമണം അംഗീകരിക്കാനാവില്ലെന്നും ഉടൻ വെടിനിർത്തൽ പ്രഖ്യാപിക്കണമെന്നും മാക്രോൺ ആവശ്യപ്പെട്ടു.
ഏഴുപതിലധികം രാജ്യങ്ങളിൽനിന്നുള്ള മന്ത്രിമാരും യൂറോപ്യൻ യൂണിയൻ അടക്കമുള്ള അന്താരാഷ്ട്ര സംഘടനകളുടെ പ്രതിനിധികളും പങ്കെടുത്ത സമ്മേളനത്തിലാണ് മാക്രോൺ ഇസ്രാഈലിനെതിരെ രൂക്ഷ വിമർശനമുന്നയിച്ചത്. ലബനാന് അടിയന്തരമായി 400 മില്യൻ ഡോളർ സഹായം ആവശ്യമുണ്ടെന്ന് യുഎൻ പറഞ്ഞിരുന്നു. ഇത് ലഭ്യമാക്കാനാവുമെന്നാണ് പ്രതീക്ഷയെന്ന് ഫ്രഞ്ച് പ്രസിഡന്റ് സമ്മേളനത്തിൽ ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചു.
ലെബനാൻ സൈന്യത്തെ കൂടുതൽ ശക്തിപ്പെടുത്താനും ഫ്രാൻസ് ലക്ഷ്യമിടുന്നുണ്ട്. രാജ്യത്തിന്റെ തെക്കുഭാഗത്ത് സൈന്യത്തെ കൂടുതലായി വിന്യസിക്കുന്നതിലൂടെ ഹിസ്ബുല്ലയുടെ ശക്തി കുറ്ക്കാനാവുമെന്നും ഫ്രാൻസ് കരുതുന്നു.
തെക്കൻ ലബനാനിൽ കൂടുതൽ സൈന്യത്തെ വിന്യസിക്കണമെന്ന് ആവശ്യവും വെടിനിർത്തലും യുഎൻ രക്ഷാസമിതി പ്രമേയവും നടപ്പാക്കുന്നതിനുള്ള പദ്ധതിയുടെ ഭാഗമായി കൂടുതൽ സൈനികരെ റിക്രൂട്ട് ചെയ്യാനും 8,000 സൈനികരെ തെക്കൻ മേഖലയിൽ വിന്യസിക്കാനും തീരുമാനിച്ചതായി സമ്മേളനത്തിൽ സംസാരിച്ച ലബനാൻ ആക്ടിങ് പ്രധാനമന്ത്രി നജീബ് മീഖാത്തി പറഞ്ഞു. സൈന്യത്തെ സജ്ജരാക്കുന്നതിനും പരിശീലിപ്പിക്കുന്നതിനും ലബനാന് കൂടുതൽ അന്താരാഷ്ട്ര സഹായം ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ലെബനീസ് സൈന്യത്തിന് ഈ വർഷം 20 മില്യൻ യൂറോയും അടുത്ത വർഷം 40 മില്യൻ യൂറോയും നൽകുമെന്ന് യൂറോപ്യൻ യൂണിയൻ ഫോറിൻ പോളിസി ചീഫ് ജോസെപ് ബോറെൽ പറഞ്ഞു.
അതേസമയം പശ്ചിമേഷ്യൻ സംഘർഷത്തിൽ നിർണായക പങ്കുവഹിക്കുന്ന അമേരിക്കയുടെ പ്രധാനപ്പെട്ട പ്രതിനിധികളാരും പാരീസ് സമ്മേളനത്തിൽ പങ്കെടുത്തില്ല. യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ ഉച്ചകോടിക്ക് എത്തിയില്ല. ഉച്ചകോടിയിൽ പങ്കെടുത്ത 12ൽ കൂടുതൽ രാജ്യങ്ങൾ വളരെ ജൂനിയറായ പ്രതിനിധകളെയാണ് സമ്മേളനത്തിന് അയച്ചത്.
-
india15 hours agoമദീനയിലെ ബസ് അപകടം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം വീതം ധനസഹായം നല്‍കുമെന്ന് തെലങ്കാന സര്‍ക്കാര്‍
-
GULF1 day agoമക്കമദീന ഹൈവേയില്‍ ഭീകരാപകടം: ഉംറ ബസ് കത്തി, 40 പേര് മരിച്ചു
-
News17 hours agoകമാൽ വരദൂരിൻ്റെ 50 ഫുട്ബോൾ കഥകൾ പ്രകാശിതമായി
-
india3 days agoമുഹമ്മദ് അഖ്ലാഖ് കേസിലെ പ്രതികള്‍ക്കെതിരായ കേസ് പിന്‍വലിക്കാന്‍ യു.പി. സര്‍ക്കാര്‍ നീക്കം തുടങ്ങി
-
kerala3 days ago500 രൂപയുടെ കള്ളനോട്ടുകളുമായി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍
-
kerala3 days agoതദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അവഗണിക്കപ്പെട്ടതില്‍ മനംനൊന്ത് ആര്‍എസ്എസ് പ്രവര്ത്തകന് ആത്മഹത്യ ചെയ്തു
-
india2 days agoബീഹാർ തിരഞ്ഞെടുപ്പ് പോസ്റ്റൽ ബാലറ്റ് ഫലം: MGB 142, NDA 98; എന്തുകൊണ്ടാണ് ഇത് ഇവിഎമ്മിന് എതിരായിരിക്കുന്നത്?
-
kerala3 days agoസഹപ്രവര്‍ത്തകയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പൊലീസ് അസോസിയേഷന് നേതാവിനെതിരെ കേസ്
