kerala

ഗെയിം കളിക്കാന്‍ ഫോണ്‍ നല്‍കിയില്ല; കണ്ണൂരില്‍14 കാരന്‍ തൂങ്ങിമരിച്ചു

By chandrika

August 23, 2020

കണ്ണൂര്‍: കണ്ണൂര്‍ പയ്യന്നൂരില്‍ ഗെയിം കളിക്കാന്‍ മൊബൈല്‍ ഫോണ്‍ നല്‍കാത്ത മനോവിഷമത്തില്‍ പതിനാലുകാരന്‍ ആത്മഹത്യ ചെയ്തു. കുഞ്ഞിമംഗംലം സ്വദേശി രതീഷിന്റെ മകന്‍ ദേവനന്ദുവാണ് തൂങ്ങിമരിച്ചത്. വെള്ളിയാഴ്ച രാത്രി മൊബൈല്‍ ഫോണില്‍ അമിതമായി ഗെയിം കളിച്ചതിന് രതീഷ് വഴക്ക് പറഞ്ഞിരുന്നു.

പിതാവ് വഴക്കു പറഞ്ഞതിന് പിന്നാലെ ദേവനന്ദു മുറിയില്‍ കയറി കതകടച്ചു.മകന്‍ ഉറങ്ങുകയാണെന്ന് കരുതി വീട്ടുകാര്‍ വിളിച്ചില്ല. എന്നാല്‍ ശനിയാഴ്ച രാവിലെ വാതില്‍ നോക്കിയപ്പോഴാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. പരിയാരം മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം സംസ്‌കരിച്ചു. കുഞ്ഞിമംഗലം ഗവണ്‍മെന്റ് ഹൈസ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ദേവനന്ദു.