ബലാത്സംഗത്തെ ചെറുത്ത യുവതിയെ ജീവനോടെ അഗ്‌നിക്കിരയാക്കി. ഉത്തര്‍പ്രദേശിലെ സാംബലിലാണ് പെണ്‍കുട്ടിയെ ജീവനോടെ അഗ്‌നിക്കിരയാക്കിയത്. എഎന്‍ഐ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു.

യുവതിയുടെ കുടുംബത്തോടു പരാതി നല്‍കാന്‍ പോലീസ് നിര്‍ദേശിച്ചു. കത്തിക്കരിഞ്ഞ നിലയിലുള്ള യുവതിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചു. സംഭവത്തില്‍ പോലീസ് അന്വേഷണം തുടരുകയാണ്‌