പോര്‍ട്ടോപ്രിന്‍സ്: എണ്ണ വില വര്‍ദ്ധനവിലുണ്ടായ പ്രക്ഷോഭങ്ങളെ തുടര്‍ന്ന് ഹെയ്തി പ്രധാനമന്ത്രി രാജിവെച്ചു. പ്രധാനമന്ത്രി ജാക്ക് ഗയ് ലഫ്‌നോനന്റാണ് രാജിവെച്ചത്. ഇന്ധന സബ്‌സിഡി എടുത്ത കളയാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ദിവസങ്ങളായി പ്രക്ഷോഭം നടക്കുകയാണ് ഇതിനിടെയാണ് പ്രധാനമന്ത്രിയുടെ രാജിയുണ്ടായിരിക്കുന്നത്.

താന്‍ പ്രസിഡന്റിന് രാജിക്കത്ത് രാജിസമര്‍പ്പിച്ചുവെന്ന് ജാക്ക് പറഞ്ഞു. പ്രസിഡന്റ് രാജി സ്വീകരിച്ചതായി പാര്‍ലമെന്റില്‍ അദ്ദേഹം വ്യക്തമാക്കി. ഹെയ്തിയില്‍ ഇന്ധന സബ്‌സിഡി ഇല്ലാതാക്കിയതോടെ ഗ്യാസ് ഓയിലിന്റെ വില 38 ശതമാനവും ഡീസലിന്റെ വില 47 ശതമാനവും മണ്ണെയുടെ വില 51 ശതമാനവും വര്‍ധിച്ചിരുന്നു.

വില വര്‍ദ്ധനവിനെ തുടര്‍ന്ന് രാജ്യതലസ്ഥാനത്ത് വന്‍ പ്രക്ഷോഭമാണ് അരങ്ങേറിയത്. ഏകദേശം ഏഴ് പേര്‍ ഇതുമായി ബന്ധപ്പെട്ട പ്രക്ഷോഭങ്ങളെ തുടര്‍ന്ന് കൊല്ലപ്പെട്ടിരുന്നു. നൂറുകണക്കിന് സ്ഥാപനങ്ങളും കൊള്ളയടിക്കപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് പ്രധാനമന്ത്രിയുടെ രാജിയുണ്ടായിരിക്കുന്നത്.