മനാലി: കാണാതായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിന് ഇരയായി. ഈ മാസം 17ന് കാണാതായ പ്ലസ്ടു വിദ്യാര്‍ത്ഥിനിയെ ആണ് അഞ്ച് യുവാക്കള്‍ ചേര്‍ന്ന് കൂട്ടമായി പീഡിപ്പിച്ചത്. ബന്ധുക്കളുടെ പരാതിയെ തുടര്‍ന്ന് പെണ്‍കുട്ടിയെ പൊലീസ് മനാലിയില്‍ നിന്നും കണ്ടെത്തി. പിടിയിലായ പെണ്‍കുട്ടി ആദ്യം പീഡന വിവരം മറച്ചു വച്ചു. സംശയം തോന്നിയ പോലീസ് കൂടുതലായി ചോദ്യം ചെയ്തപ്പോഴാണ് അഞ്ച് യുവാക്കള്‍ ക്രൂരമായി ബലാത്സംഗം ചെയ്തതായി പെണ്‍കുട്ടി മൊഴി നല്‍കിയത്. പൊലീസ് നടത്തിയ തെരച്ചിലില്‍ മൂന്നു പേരെ പഞ്ചാബില്‍ നിന്നും അറസ്റ്റ് ചെയ്തു. മറ്റു രണ്ട് പേര്‍ രക്ഷപെട്ടതായും ഇവര്‍ക്കായി തെരച്ചില്‍ ഊര്‍ജിതമാക്കിയതായും പൊലീസ് വ്യക്തമാക്കി. പ്രതികള്‍ക്കെതിരെ പോക്‌സോ നിയമ പ്രകാരം കേസെടുത്തതായി പൊലീസ് പറഞ്ഞു.