ഡല്‍ഹി: പെട്രോള്‍-ഡീസല്‍ വില വര്‍ധനവിന് പിന്നാലെ പാചകവാതക സിലിണ്ടറിന്റെ വിലയും കൂട്ടി. സിലിണ്ടറിന് 50 രൂപയാണ് കൂട്ടിയത്. പുതുക്കിയ നിരക്ക് നിലവില്‍ വന്നു. പാചകവാതകത്തിന് ഡിസംബറിന് ശേഷമുണ്ടാകുന്ന മൂന്നാമത്തെ വര്‍ധനയാണിത്. ഡിസംബര്‍ ഒന്നിനും 16നും 50 രൂപ വീതം വര്‍ധിച്ചിരുന്നു.

ഈ മാസം ആദ്യം വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വിലയും വര്‍ധിപ്പിച്ചിരുന്നു. 19 കിലോഗ്രാമിന്റെ സിലിണ്ടറിന് 191 രൂപയാണ് കൂടിയത്. ഇതോടെ 1335.50 രൂപയില്‍ നിന്ന് 1528.50 രൂപയിലേക്കാണ് വില ഉയര്‍ന്നത്.