Connect with us

main stories

‘ബന്ദികളെ കൈമാറുന്നത് നീട്ടി വെച്ചാല്‍ ഗസ്സയില്‍ ആക്രമണം പുനരാരംഭിക്കും’: നെതന്യാഹു

ഹമാസിന്റെ കൈവശമുള്ള ബന്ദികളെ ശനിയാഴ്ചക്കകം വിട്ടയയ്ക്കണമെന്ന് ഇസ്രാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു.

Published

on

ഹമാസിന്റെ കൈവശമുള്ള ബന്ദികളെ ശനിയാഴ്ചക്കകം വിട്ടയയ്ക്കണമെന്ന് ഇസ്രാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ബന്ദികളെ കൈമാറുന്നത് നീട്ടി വെച്ചാല്‍ വെടിനിര്‍ത്തല്‍ കരാര്‍ അവസാനിപ്പിക്കുമെന്നും ഗസയില്‍ ആക്രമണം പുനരാരംഭിക്കുമെന്നും നെതന്യാഹു മുന്നറിയിപ്പ് നല്‍കി. ഒമ്പത് പേരെ വിട്ടയ്ക്കണമെന്നാണ് ഇസ്രാഈല്‍ ആവശ്യപ്പെട്ടത്. എക്‌സിലൂടെയാണ് നെതന്യാഹുവിന്റെ മുന്നറിയിപ്പ് നല്‍കിയത്.

വെടിനിര്‍ത്തല്‍ ധാരണ ലംഘിച്ചുക്കൊണ്ട് ഇസ്രാഈല്‍ ആക്രമണം നടത്തുന്നുണ്ടെന്ന് പറഞ്ഞ് കഴിഞ്ഞ ശനിയാഴ്ച നടക്കേണ്ട ബന്ദികൈമാറ്റം ഹമാസ് നീട്ടിവെക്കുകയായിരുന്നു. അതേസമയം ഇനിയും നീട്ടി വെച്ചാല്‍ വീണ്ടും ആക്രമണം ആരംഭിക്കുമെന്നും ഹമാസിനെ ഇല്ലാതാക്കുന്നത് വരെ അത് തുടരുമെന്നുമാണ് മുന്നറിയിപ്പ്.

ഇന്നലെ ജോര്‍ദന്‍ രാജാവ് അബ്ദുള്ള രണ്ടാമനുമായി വൈറ്റ്ഹൗസില്‍വെച്ച് നടത്തിയ കൂടിക്കാഴ്ച്ചയില്‍ ശനിയാഴ്ച ഉച്ചയ്ക്ക് മുന്‍പ് ബന്ദികളെ വിട്ടയച്ചിരിക്കണമെന്ന് ഹമാസിനുള്ള മുന്നറിയിപ്പ് ട്രംപ് ആവര്‍ത്തിച്ചിരുന്നു.

അതേസമയം ഗസ്സയില്‍ നിന്ന് ഫലസ്തീനികളെ ഒഴിപ്പിക്കുന്നതിമായി ബന്ധപ്പെട്ട് അതൃപ്തി പ്രകടിപ്പിച്ച് ജോര്‍ദ്ദാന്‍ രാജാവ് രംഗത്തെത്തിയിരുന്നു.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

മുസ്‌ലിം ലീഗ് ദേശീയ കൗണ്‍സില്‍ നാളെ ചെന്നൈയില്‍

ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിംലീഗ് ദേശീയ കൗണ്‍സില്‍ യോഗം നാളെ ചെന്നൈ അബൂ പാലസ് ഓഡിറ്റോറിയത്തില്‍ നടക്കും.

Published

on

ലുക്മാന്‍ മമ്പാട്

ചെന്നൈ: ദേശീയ തലത്തില്‍ നടത്തിയ മെമ്പര്‍ഷിപ്പ് ക്യാമ്പയിനും സംസ്ഥാന കമ്മിറ്റി രൂപീകരണങ്ങളും പൂര്‍ത്തിയാക്കിയതിനെ തുടര്‍ന്ന് നടക്കുന്ന ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിംലീഗ് ദേശീയ കൗണ്‍സില്‍ യോഗം നാളെ ചെന്നൈ അബൂ പാലസ് ഓഡിറ്റോറിയത്തില്‍ നടക്കും. കൗണ്‍സിലിന് മുന്നോടിയായി ദേശീയ നിര്‍വ്വാഹക സമിതി യോഗം ചേര്‍ന്നു. വിവിധ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുക്കപ്പെട്ട സംസ്ഥാന കമ്മിറ്റികള്‍ക്ക് നിര്‍വ്വാഹക സമിതി യോഗം അംഗീകാരം നല്‍കി. ദേശീയ പ്രസിഡന്റ് പ്രൊഫ. കെ എം ഖാദര്‍ മൊയ്തീന്‍ അധ്യക്ഷത വഹിച്ച യോഗം മുസ്ലിം ലീഗ് ദേശീയ അഡൈ്വസറി കമ്മിറ്റി ചെയര്‍മാന്‍ സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങള്‍ ഉത്ഘാടനം ചെയ്തു. ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി എം.എല്‍.എ സംഘടനാ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, സീനിയര്‍ വൈസ് പ്രസിഡന്റ് ഡോ. എം.പി അബ്ദുസ്സമദ് സമദാനി എം.പി, ട്രഷറര്‍ പി.വി അബ്ദുല്‍ വഹാബ് എം.പി, കെ.പി.എ മജീദ് എം.എല്‍.എ, നവാസ് കനി എം.പി, ദേശീയ ഭാരവാഹികളായ ഖുര്‍റം അനീസ് ഉമര്‍, സി.കെ സുബൈര്‍ കേരള സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം, തമിഴ്നാട് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.എ.എം അബൂബക്കര്‍ എന്നിവര്‍ സംസാരിച്ചു.

കൗണ്‍സിലില്‍ അവതരിപ്പിക്കുന്ന രാഷ്ട്രീയ പ്രമേയങ്ങള്‍ക്ക് യോഗം അന്തിമ രൂപം നല്‍കി. അന്തര്‍ ദേശീയ ദേശീയ വിഷയങ്ങളിലെ പാര്‍ട്ടി നിലപാട് വ്യക്തമാക്കുന്ന പ്രമേയങ്ങള്‍ ദേശീയ കൗണ്‍സില്‍ വിശദമായി ചര്‍ച്ച ചെയ്ത് അംഗീകരിക്കും. അടുത്ത നാല് വര്‍ഷക്കാലത്തേക്കുള്ള മുസ്ലിംലീഗ് പാര്‍ട്ടിയുടെ ദേശീയ കമ്മിറ്റിയെ കൗണ്‍സില്‍ തിരഞ്ഞെടുക്കും. ചെന്നെയില്‍ നടന്ന പ്ലാറ്റിനം ജൂബിലി സമ്മളനത്തിന്റെ ഐതിഹാസിക വിജയത്തിനു ശേഷം ഇവിടെ നടക്കുന്ന കൗണ്‍സില്‍ യോഗത്തിന് വലിയ രാഷ്ട്രീയ പ്രാധാന്യമുണ്ട്. പ്ലാറ്റിനം ജൂബിലി സമ്മേളനത്തില്‍ പ്രഖ്യാപിച്ച ഡല്‍ഹിയിലെ ദേശീയ ആസ്ഥാനം എന്ന ചിരകാല സ്വപ്നം വെറും രണ്ട് കൊല്ലത്തിനുള്ളില്‍ യാഥാര്‍ത്ഥ്യമാക്കികൊണ്ടാണ് ദേശീയ കൗണ്‍സിലിന് അതേ നഗരം വീണ്ടും വേദിയാകുന്നത്.

Continue Reading

kerala

യുവഅഭിഭാഷകയെ മര്‍ദിച്ച സംഭവം; അഡ്വ. ബെയ്ലിന്‍ ദാസിനെ വിലക്കി ബാര്‍ കൗണ്‍സില്‍

ബെയ്ലിന്‍ ദാസിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കുമെന്നും ബാര്‍ കൗണ്‍സില്‍ അറിയിച്ചു

Published

on

തിരുവനന്തപുരം വഞ്ചിയൂരില്‍ യുവ അഭിഭാഷകയെ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ അഡ്വ.ബെയ്ലിന്‍ ദാസിനെ വിലക്കി കേരള ബാര്‍ കൗണ്‍സില്‍. അച്ചടക്ക നടപടി അവസാനിക്കും വരെയാണ് പ്രാക്ടീസില്‍ നിന്ന് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. അതേസമയം കുറ്റക്കാരനെന്ന് കണ്ടെത്തിയാല്‍ സ്ഥിരം വിലക്ക് ഏര്‍പ്പെടുത്തും. സ്വമേധയ സ്വീകരിച്ച നടപടിയിലാണ് ബെയ്ലിന്‍ ദാസിന് ബാര്‍ കൗണ്‍സിലിന്റെ നോട്ടീസ്. ബെയ്ലിന്‍ ദാസിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കുമെന്നും ബാര്‍ കൗണ്‍സില്‍ അറിയിച്ചു

അതേസമയം ബെയ്ലിന്‍ ദാസ് ഇപ്പോഴും ഒളിവിലാണ്. മര്‍ദ്ദനത്തില്‍ കവിളെല്ലിനും കണ്ണിനും ഗുരുതരപരുക്കേറ്റ ശമാലി ഇന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടി. അതേസമയം ദാസിനെ ഒളിവില്‍ പോകാന്‍ സഹായിച്ചത് ബാര്‍ അസോസിയേഷന്‍ സെക്രട്ടറിയാണെന്ന് അഭിഭാഷക ആരോപിച്ചിരുന്നു. അഭിഭാഷകന്റെ ഓഫീസില്‍ കയറി പ്രതിയെ കസ്റ്റഡിയിലെടുക്കാന്‍ ആകില്ലെന്ന് പറഞ്ഞ് പൊലീസിനെ മടക്കിയെന്നുമുള്ള ആരോപണം ശാമിലി ആവര്‍ത്തിക്കുന്നു.

ഗര്‍ഭിണിയായിരിക്കെ വക്കീല്‍ ഓഫീസിനകത്ത് വെച്ച് നേരത്തെയും തന്നെ ദാസ് മര്‍ദ്ദിച്ചിരുന്നുവെന്നും അഭിഭാഷക ആരോപിക്കുന്നു. ഇക്കാര്യങ്ങള്‍ ചൂണ്ടികാട്ടി ബാര്‍ കൗണ്‍സിലിനും, ബാര്‍ സോസിയേഷനും ശാമിലി നേരിട്ടെത്തി ഇന്ന് പരാതി നല്‍കി.

ഉച്ചയോടെ അഭിഭാഷകയുമായി പൊലീസ് വഞ്ചിയൂരിലെ ഓഫീസിലെത്തി തെളിവ് ശേഖരിച്ചു.

അതേസമയം ഇരയ്ക്ക് പരമാവധി നിയമസഹായം ഉറപ്പാക്കുമെന്നും ബെയ്ലിന്‍ ദാസിനെതിരെ അന്വേഷണം നടത്തുമെന്നും ബാര്‍ അസോസിയേഷന്‍ അറിയിച്ചിട്ടുണ്ട്. ഇന്നലെ ഉച്ചയ്ക്ക് 12:30 ഓടെയായിരുന്നു സംഭവം. വഞ്ചിയൂര്‍ മഹാറാണി ബില്‍ഡിംഗിലെ ഓഫീസില്‍വെച്ചാണ് ശ്യാമിലിയെ ബെയ്‌ലിന്‍ മര്‍ദിച്ചത്.

Continue Reading

india

കേണല്‍ സോഫിയ ഖുറേഷിക്കെതിരായ വിവാദ പരാമര്‍ശം; ബിജെപി മന്ത്രിക്കെതിരെ കേസെടുത്ത് മധ്യപ്രദേശ് ഹൈക്കോടതി

സൈനിക ഉദ്യോഗസ്ഥ കേണല്‍ സോഫിയ ഖുറേഷിയെക്കുറിച്ചുള്ള വിവാദ പരാമര്‍ശത്തിന് സംസ്ഥാന മന്ത്രി കുന്‍വര്‍ വിജയ് ഷായ്ക്കെതിരെ കേസെടുക്കാന്‍ മധ്യപ്രദേശ് ഹൈക്കോടതി ഉത്തരവിട്ടു.

Published

on

ഇന്ത്യന്‍ സായുധ സേന പാക്കിസ്ഥാന്‍, കശ്മീരിലെ ഭീകരര്‍ക്കെതിരെ പ്രതിരോധിക്കാന്‍ ആരംഭിച്ച ‘ഓപ്പറേഷന്‍ സിന്ദൂര’ത്തിന്റെ വിശദാംശങ്ങള്‍ പങ്കുവെച്ച് വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി, വിങ് കമാന്‍ഡര്‍ വ്യോമിക സിങ് എന്നിവര്‍ക്കൊപ്പം സ്ഥിരമായി വാര്‍ത്താസമ്മേളനം നടത്തുന്ന സൈനിക ഉദ്യോഗസ്ഥ കേണല്‍ സോഫിയ ഖുറേഷിയെക്കുറിച്ചുള്ള വിവാദ പരാമര്‍ശത്തിന് സംസ്ഥാന മന്ത്രി കുന്‍വര്‍ വിജയ് ഷായ്ക്കെതിരെ കേസെടുക്കാന്‍ മധ്യപ്രദേശ് ഹൈക്കോടതി ഉത്തരവിട്ടു. മന്ത്രി വിജയ് ഷാക്കെതിരേ കേസെടുക്കാന്‍ സംസ്ഥാന പൊലീസ് മേധാവിയോടാണ് ഹൈക്കോടതി നിര്‍ദേശിച്ചത്.

വിജയ് ഷായുടെ പരാമര്‍ശങ്ങള്‍ അപകടകരമെന്നും പ്രഥമദൃഷ്ട്യാ മതത്തിന്റെ പേരില്‍ ഭിന്നതയുണ്ടാക്കുന്ന പ്രവൃത്തിയാണെന്നും കോടതി ചൂണ്ടിക്കാട്ടി.
ബുധനാഴ്ച വൈകീട്ട് ആറിനുള്ളില്‍ എഫ്‌ഐആര്‍ ഫയല്‍ ചെയ്യാനും എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നതിനെക്കുറിച്ച് അറിയിക്കാനും കോടതി പോലീസിനോട് നിര്‍ദ്ദേശിച്ചു.

കേസില്‍ അടുത്ത ഹിയറിങ് വ്യാഴാഴ്ച രാവിലെ 10:30-ന് ഷെഡ്യൂള്‍ ചെയ്തിട്ടുണ്ട്. കേണല്‍ ഖുറേഷിയെ ഉദ്ദേശിച്ചുള്ളതായി തോന്നുന്ന കമന്റുകളുമായി ഷാ വലിയ വിവാദത്തിന് തുടക്കമിട്ടു. തങ്ങളെ കൊല്ലാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ‘ഭീകര സമൂഹത്തില്‍ നിന്നുള്ള സഹോദരിയെ’ അയച്ചുവെന്ന് ബിജെപി നേതാവ് പറയുന്ന വീഡിയോ വൈറലായിട്ടുണ്ട്.

കഴിഞ്ഞദിവസമാണ് മധ്യപ്രദേശിലെ മന്ത്രി വിജയ് ഷാ കേണല്‍ ഖുറേഷിക്കെതിരേ അധിക്ഷേപകരമായ പരാമര്‍ശം നടത്തിയത്. സോഫിയ ഖുറേഷിയെ ഭീകരരുടെ സഹോദരിയെന്ന വിധത്തില്‍ പരാമര്‍ശിച്ചാണ് മന്ത്രി പൊതുപരിപാടിക്കിടെ അധിക്ഷേപിച്ചത്. നമ്മുടെ പെണ്മക്കളെ വിധവകളാക്കിയവരെ പാഠം പഠിപ്പിക്കാനായി അവരുടെ തന്നെ സഹോദരിയെ നമ്മള്‍ അയച്ചു എന്നായിരുന്നു മന്ത്രിയുടെ വാക്കുകള്‍.

മന്ത്രിയുടെ വാക്കുകള്‍ക്കെതിരെ പ്രതിപക്ഷം രംഗത്തെത്തിയിരുന്നു. വിജയ് ഷായെ സംസ്ഥാന മന്ത്രിസഭയില്‍നിന്നു പുറത്താക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

Continue Reading

Trending