ഗസ്സയില്‍ മാധ്യമ സ്ഥപനങ്ങള്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തില്‍ ബോംബിട്ട് ഇസ്രായേല്‍ സൈന്യം. അല്‍ജസീറ, അസോസിയേറ്റഡ് പ്രസ് എന്നിവ പ്രവര്‍ത്തിക്കുന്ന കെട്ടിടമായിരുന്നു. കെട്ടിടം ബോംബിട്ട് തകര്‍ക്കാന്‍ പോകുകയാണെന്നും ഉള്ളില്‍ നിന്ന് ഒഴിയാന്‍ ഒരു മണിക്കൂര്‍ അനുവദിക്കുന്നുവെന്നും അന്ത്യശാസനം നല്‍കിയിരുന്നു.

മാധ്യമ സ്ഥാപങ്ങളുടെ കെട്ടിടം തകര്‍ത്ത ഇസ്രയേലിനെതിരെ വ്യാപക പ്രതിഷേധമാണുണ്ടായിരിക്കുന്നത്. ആക്രമണം യുദ്ധകുറ്റമെന്ന് അന്താരാഷ്ട്ര എത്തിക്കല്‍ ജേര്‍ണലിസം നെറ്റ്‌വര്‍ക്ക് അഭിപ്രായപ്പെട്ടു. മാധ്യമ ഓഫീസുകള്‍ക്ക് ബോംബിട്ട് ക്രൂരത മറച്ചു പിടിക്കാനാവില്ലെന്ന് തുര്‍ക്കി പ്രസിഡന്റ് ഉര്‍ദുഗാനും പ്രതികരിച്ചു.