കൊച്ചി: കൊച്ചിയില്‍നിന്ന് മീന്‍പിടിക്കാന്‍ പോയ ബോട്ട് ലക്ഷദ്വീപിന് സമീപം മുങ്ങി. എട്ടുപേരെ കാണാതായി. കോസ്റ്റ് ഗാര്‍ഡ് അപകടസ്ഥലത്തേക്ക് പുറപ്പെട്ടു. ‘ആണ്ടവന്‍ തുണൈ’ എന്ന ബോട്ടാണ് മുങ്ങിയത്. ഒപ്പമുണ്ടായിരുന്ന രണ്ട് ബോട്ടുകള്‍ ലക്ഷദ്വീപ് തീരത്ത് സുരക്ഷിതമായി അടുപ്പിച്ചു.