ന്യൂഡല്‍ഹി: ഹിന്ദുവായ യുവാവിനെ വിവാഹം ചെയ്യാന്‍ വിസമ്മതിച്ചതിന് മുസ്‌ലിം പെണ്‍കുട്ടിയെ ക്രൂരമായി തീയിട്ടുകൊലപ്പെടുത്തി. ബിഹാറിലെ വൈശാലി ജില്ലയിലെ റസൂല്‍പൂര്‍ ഗ്രാമത്തില്‍ കഴിഞ്ഞ ഒക്ടോബര്‍ 30നാണ് സംഭവം. ഗുല്‍നാസ് ഖത്തൂണ്‍ എന്ന 20കാരിയാണ് കൊല്ലപ്പെട്ടത്.

75 ശതമാനം പൊള്ളലേറ്റ പെണ്‍കുട്ടിയെ പാറ്റ്‌ന മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരുന്നു. ഇവിടെ വച്ച് ചികിത്സയിലിരിക്കെ നവംബര്‍ 15ന് മരണപ്പെടുകയായിരുന്നു. ചന്ദന്‍ റായ്, വിജയ് റായ്, സതീഷ് റായ് എന്നിവരാണ് തന്നെ ആക്രമിച്ചതെന്ന് ആശുപത്രിയില്‍വെച്ച് പെണ്‍കുട്ടി മൊഴി നല്‍കിയിട്ടുണ്ട്. സതീഷ് റായിയെ വിവാഹം കഴിക്കാന്‍ വിസമ്മതിച്ചതിനാണ് പ്രതികള്‍ പെണ്‍കുട്ടിയെ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തിയത്.

സംഭവം നടന്ന് ഇത്രയും ദിവസമായിട്ടും പ്രതികളെ അറസ്റ്റ് ചെയ്യാത്തതില്‍ പെണ്‍കുട്ടിയുടെ കുടുംബം പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.