Connect with us

kerala

സംസ്ഥാനത്ത് ഇന്ന് മാസ്‌ക് ധരിക്കാത്തതിന് 4358 പേര്‍ക്കെതിരെ കേസ്

കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 999 പേര്‍ക്കെതിരെയും കേസെടുത്തു

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മാസ്‌ക്ക് ധരിക്കാത്തതിന് കേസെടുത്തത് 4358 പേര്‍ക്കെതിരെ. കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 999 പേര്‍ക്കെതിരെയും കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 366 പേരാണ്. 52 വാഹനങ്ങളും പിടിച്ചെടുത്തു. ക്വാറന്റീന്‍ ലംഘനത്തിന് ഒരു കേസും റിപ്പോര്‍ട്ട് ചെയ്തു. ജില്ല തിരിച്ചുള്ള കണക്കു ചുവടെ. (കേസിന്റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍)

തിരുവനന്തപുരം സിറ്റി 97, 12, 4
തിരുവനന്തപുരം റൂറല്‍ 228, 174, 6
കൊല്ലം സിറ്റി 192, 22, 17
കൊല്ലം റൂറല്‍ 327, 0, 0
പത്തനംതിട്ട 24, 25, 0
ആലപ്പുഴ 20, 13, 0
കോട്ടയം 10, 10, 0
ഇടുക്കി 8, 4, 0
എറണാകുളം സിറ്റി 2, 0, 0
എറണാകുളം റൂറല്‍ 6, 3, 3
തൃശൂര്‍ സിറ്റി 6, 6, 3
തൃശൂര്‍ റൂറല്‍ 19, 24, 4
പാലക്കാട് 2, 2, 0
മലപ്പുറം 8, 8, 6
കോഴിക്കോട് സിറ്റി 0, 0, 0
കോഴിക്കോട് റൂറല്‍ 16, 17, 8
വയനാട് 0, 0, 0
കണ്ണൂര്‍ 1, 0, 0
കാസര്‍ഗോഡ് 33, 46, 1

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Film

ലൈംഗികാതിക്രമക്കേസ്; പി.ടി കുഞ്ഞുമുഹമ്മദിനെ രക്ഷിക്കാന്‍ തനിക്കുമേല്‍ സമ്മര്‍ദ്ദമെന്ന് അതിജീവിത

കുഞ്ഞു മുഹമ്മദിന്റെ പ്രായം പരിഗ ണിച്ച് കേസില്‍ നിന്ന് ഒഴിവാക്കണം എന്നാണ് ഇടനിലക്കാര്‍ ആവശ്യപ്പെടുന്നതെന്നും അതിജീവിത പ്രതികരിച്ചു.

Published

on

തിരുവനന്തപുരം: സി.പി.എം സഹയാത്രികനും മുന്‍ എം.എല്‍.എയുമായ പി.ടി. കുഞ്ഞുമുഹമ്മദിനെതാരായ ലൈംഗിക അതിക്രമ പരാതിയില്‍ സംവിധായകനെ രക്ഷിക്കാന്‍ തനിക്ക് മേല്‍ കടുത്ത സമ്മര്‍ദമുണ്ടെന്ന് അതിജീവിത. അദ്ദേഹത്തിനായി പലരും ഇടനിലക്കാരാവുന്നുണ്ടെന്നും കുഞ്ഞു മുഹമ്മദിന്റെ പ്രായം പരിഗ ണിച്ച് കേസില്‍ നിന്ന് ഒഴിവാക്കണം എന്നാണ് ഇടനിലക്കാര്‍ ആവശ്യപ്പെടുന്നതെന്നും അതിജീവിത പ്രതികരിച്ചു. ഈ സമ്മര്‍ദം തനിക്ക് താങ്ങാന്‍ കഴിയുന്നില്ലെന്നും പരാതിക്കാരിയായ യുവതി പറയുന്നു.
രാജ്യാന്തര ചലച്ചിത്രമേളയിലേക്കുള്ള സിനിമകളുടെ സെലക്ഷനിടെ അപമര്യാദയായി പെരുമാറിയെന്നാണ് ചലച്ചിത്ര പ്രവര്‍ത്തകയുടെ പരാതി. സ്ത്രീക്കെതിരായ ശാരീരികാക്രമണം, ലൈംഗിക ഉദ്ദേശ്യത്തോടെയുള്ള ശാരിരിക സമ്പര്‍ക്കം, ലൈംഗിക പരാമര്‍ശങ്ങള്‍ നടത്തുക എന്നി വകുപ്പുകളാണ് കുഞ്ഞുമുഹമ്മദിനെതിരെ ചുമത്തിയിട്ടുള്ളത്. നവംബര്‍ 27ന് സംവിധായിക മുഖ്യമന്ത്രിക്കു നല്‍കിയ പരാതിയില്‍ ഡിസംബര്‍ എട്ടിനാണ് കന്റോണ്‍മെന്റ് പൊലീസ് കേസെടുത്തത്.
ആദ്യം മുതലേ പൊലീസും സര്‍ക്കാര്‍ സംവിധാനങ്ങളും പ്രതിക്കൊപ്പമാണ് ഉണ്ടായിരുന്നത്. പരാതി നല്‍കിയിട്ടും കേസെടുക്കാന്‍ വൈകി പലതവണ പൊലി സില്‍ വിളിച്ച് പറഞ്ഞിട്ടും കേസെടുത്തില്ല. ഒടുവില്‍ മാധ്യമങ്ങളില്‍ വാര്‍ത്ത വന്നതോടെയാണ് പൊലീസ് കേസെടുക്കാന്‍ തയ്യാറായത്. കേസ് എടുത്തിട്ടും മുന്‍കൂര്‍ ജാമ്യം കിട്ടുന്നത് വരെ സമയം അനുവദിച്ചുവെന്നുമാണ് അതിജീവിതയുടെ ആരോപണം. കുഞ്ഞുമുഹമ്മദിനെതിരായ ലൈംഗികാതിക്രമ കേസില്‍ സര്‍ക്കാര്‍ നടപടികളിലെ കാല താമസം വിശദീകരിച്ചും വിമര്‍ശിച്ചും വനിത ചലച്ചിത്ര കൂട്ടായ്മയായ ഡബ്ല്യൂ.സി.സി കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു.

 

Continue Reading

kerala

എം.ആര്‍ അജിത് കുമാറിനെ വീണ്ടും താക്കോല്‍ സ്ഥാനത്തെത്തിക്കാന്‍ ചരടുവലി

അഴിമതി ആരോപണങ്ങളില്‍ ഹൈക്കോടതി ക്ലീന്‍ ചിറ്റ് നല്‍കിയത് ചുണ്ടിക്കാട്ടിയാണ് ചരടുവലി തുടങ്ങിയത്.

Published

on

തിരുവനന്തപുരം: എഡി.ജി.പി എം.ആര്‍ അജിത് കുമാറിനെ വിണ്ടും നിര്‍ണായക പദവിയിലെത്തിക്കാന്‍ സര്‍ക്കാര്‍ നീക്കം. അഴിമതി ആരോപണങ്ങളില്‍ ഹൈക്കോടതി ക്ലീന്‍ ചിറ്റ് നല്‍കിയത് ചുണ്ടിക്കാട്ടിയാണ് ചരടുവലി തുടങ്ങിയത്. എഡി.ജി.പി തലത്തിലും കൊച്ചി കമ്മിഷണര്‍ ഉള്‍പ്പെടെയുള്ള പദവികളിലും ഉടന്‍ അഴിച്ചു പണി വരും. മുഖ്യമന്ത്രിയുടെ വിശ്വസ്തനായി അറിയപ്പെട്ടിരുന്ന എം.ആര്‍ അജിത്കുമാര്‍ ഇപ്പോള്‍ പൊലീസ് സേനക്ക് പുറത്താണ്. എക്‌സൈസിന്റെയും കോര്‍പ്പറേഷന്റെയും ചുമതലയാണ് വഹിക്കുന്നത്. ആര്‍.എസ്.എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ച, പൂരം കലക്കല്‍ വിവാദം, പി.വി അന്‍വര്‍ ഉന്നയിച്ച അഴിമതി ആരോപണം തുടങ്ങിയ വിവാദങ്ങളില്‍ പെട്ടതോടെയാണ് അജിത് കുമാറിനെ ക്രമസമാധാന ചുമതലയില്‍ നിന്ന് മാറ്റാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതരായത്. തുടര്‍ന്ന് അഴിമതി കേസില്‍ ഹൈക്കോടതിയില്‍ നിന്നും ക്ലീന്‍ചിറ്റ് ലഭിച്ചു. പുരം കലക്കലില്‍ നടപടി വേണമെന്ന മുന്‍ ഡി.ജി.പിയുടെ റിപ്പോര്‍ട്ടില്‍ സര്‍ക്കാര്‍ ഒന്നും ചെയ്തിട്ടില്ല. എങ്കിലും അന്വേഷണമെല്ലാം പൂര്‍ത്തിയായെന്ന ന്യായം പറഞ്ഞ് സുപ്രധാന പദവി തിരികെ നല്‍കാനാണ് നീക്കം.

തിരഞ്ഞെടുപ്പ് കാലത്ത് വിശ്വസ്തനെ നിര്‍ണായക സ്ഥാനത്ത് ഇരുത്തുകയാണ് മുഖ്യമന്ത്രിയുടെ ലക്ഷ്യം. കേന്ദ്ര ഡെപ്യൂട്ടേഷനിലായ ഡി.ജി.പി ദിനേന്ദ്ര കശ്യപ് തിരിച്ചുവരുന്നുണ്ട്. ഇതോടെ എഡി.ജി.പി തലത്തില്‍ മാറ്റങ്ങളുണ്ടാകും. അതിന്റെ മറവില്‍ അജിത്തിന് പ്രധാന പദവി നല്‍കലാണ് ലക്ഷ്യമിടുന്നത്. അതേസമയം സി.പി.ഐ ഉള്‍പെടെ ശക്തമായി എതിര്‍ക്കുന്നതിനാല്‍ മുഖ്യമന്ത്രി അന്തിമ തീരുമാനം എടുത്തിട്ടില്ല.

 

Continue Reading

Health

സംസ്ഥാനത്ത് വീണ്ടും പക്ഷിപ്പനി; നിയന്ത്രണങ്ങള്‍ കടുപ്പിക്കും

ആലപ്പുഴയിലെ ഹോട്ടലുകളില്‍ നേരത്തെ ചിക്കന്‍ വിഭവങ്ങള്‍ നിരോധിച്ചിരുന്നു.

Published

on

ആലപ്പുഴ: സംസ്ഥാനത്ത് വീണ്ടും പക്ഷിപ്പനി സ്ഥിരീകരിച്ചതോടെ നിയന്ത്രണങ്ങള്‍ കടുപ്പിക്കാനൊരുങ്ങി ജില്ലാ ഭരണകൂടം. ആലപ്പുഴയിലെ ഹോട്ടലുകളില്‍ നേരത്തെ ചിക്കന്‍ വിഭവങ്ങള്‍ നിരോധിച്ചിരുന്നു. കഴിഞ്ഞ ദിവസം കുട്ടനാട് ഭാഗങ്ങളിലും പക്ഷിപ്പനി സ്ഥിരീകരിച്ചു. ഏകദേശം 20000ലധികം പക്ഷികള്‍ ഇതിനോടകം പനി ബാധിച്ചു ചത്തിട്ടുണ്ട്. ചില താറാവുകള്‍ക്ക് കാഴ്ച്ച നഷ്ടമായി. ജില്ലാ ഭരണകൂടങ്ങളുടെ ഇടപെടലിലൂടെ കഴിഞ്ഞ ദിവസങ്ങളില്‍ ജില്ലയില്‍ പരിശോധന നടത്തിയിരുന്നു. ശനിയാഴ്ച്ച ദിവസത്തെ കണക്ക് പ്രകാരം ഏകദേശം 24,309 പക്ഷികളെ കള്ളിങ്ങിലൂടെ ഇല്ലാതാക്കി.

അതേസമയം സീസണ്‍ കാലമായത് കൊണ്ട് ചിക്കന്‍ നിരോധിക്കുന്നത് വ്യവസായത്തെ സാരമായി ബാധിക്കും എന്ന് ഹോട്ടലുടമകള്‍ പറയുന്നു. ജില്ലാ ഭരണകൂടത്തിന്റെ ഈ നടപടിയില്‍ പ്രതിഷേധിച്ച് കൊണ്ട് 30ാം തിയതി മുതല്‍ ഹോട്ടലുകള്‍ പൂട്ടിയിട്ട് ഉടമകള്‍ പ്രതിഷേധിക്കും. വിഷയത്തില്‍ ജില്ലാ കലക്റ്ററുമായി ഇന്ന് ചര്‍ച്ച നടത്തുമെന്ന് ഹോട്ടല്‍ ആന്റ് റെസ്റ്റോരന്റ്റ് അസ്സോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു.

 

Continue Reading

Trending