india

ആഗോള നിക്ഷേപക ഉച്ചകോടിക്ക് ഇന്ന് സമാപനം: രാഷ്ട്രടപതി ദ്രൗപതി മുര്‍മു പങ്കെടുക്കും

By webdesk13

February 12, 2023

ലഖ്‌നൗവില്‍ നടക്കുന്ന യുപി ആഗോള നിക്ഷേപക ഉച്ചകോടിക്ക് ഇന്ന് സമാപനം. സമാപന സമ്മേളനത്തില്‍ പ്രസിഡന്റ് ദ്രൗപതി മുര്‍മു പങ്കെടുക്കും. വൈകിട്ട് 4.00ന് വാല്‍മീകി ഓഡിറ്റോറിയത്തിലാണ് സമാപനം.

ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേല്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രി അനുരാഗ് താക്കൂര്‍, കേന്ദ്ര നൈപുണ്യ വികസന സംരംഭകത്വ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍, വാണിജ്യ വ്യവസായ മന്ത്രി പിയൂഷ് ഗോയല്‍, കേന്ദ്ര വാണിജ്യ വ്യവസായ സഹമന്ത്രി അനുപ്രിയ പട്ടേല്‍, സംസ്ഥാന ധനമന്ത്രി സുരേഷ് ഖന്ന എന്നിവരും ചടങ്ങില്‍ പങ്കെടുക്കും.

ഫെബ്രുവരി പത്തിനായിരുന്നു യുപി ആഗോള നിക്ഷേപക ഉച്ചകോടിക്ക് ആരംഭമായത്.