കാസര്‍കോട്: ഉത്തരേന്ത്യയില്‍ കുപ്രസിദ്ധിയാര്‍ജ്ജിച്ച ഗോരക്ഷാ ഗുണ്ടകളുടെ ആക്രമണം കേരളത്തിലേക്കും വ്യാപിക്കുന്നു. കാസര്‍കോട് ആണ് രണ്ടുപേരെ ഗോരക്ഷാ ഗുണ്ടകള്‍ ക്രൂരമായി മര്‍ദിച്ചത്. കര്‍ണാടക പുത്തൂര്‍ സ്വദേശികളാണ് പരിക്കേറ്റവര്‍.

കര്‍ണാടകയില്‍ നിന്ന് രണ്ട് പശുക്കളേയും കിടാവിനെയുമായി വരികയായിരുന്ന സംഘത്തെയാണ് ഗുണ്ടകള്‍ ആക്രമിച്ചത്. ഇവരുടെ പശുക്കളേയും വാഹനവും ഗോരക്ഷാ ഗുണ്ടകര്‍ കവര്‍ന്നു. കാസര്‍കോട് ബദിയടുക്ക സ്വദേശിയായ ഹാരിസിന്റെ് ഫാമിലേക്കാണ് ഇവര്‍ പശുവിനെ കൊണ്ടുവന്നത്. ഹാരിസിന്റെ പരാതിയില്‍ പൊലീസ് ബജ്‌റംഗദള്‍ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്ത് അന്വേഷണമാരംഭിച്ചു.