പനാജി: ഗോവയിലെ ബിജെപി നേതൃത്വത്തില്‍ ഭിന്നത രൂക്ഷം. പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ വിനയ് ടെന്‍ഡൂല്‍ക്കറെ മാറ്റണമെന്നാവശ്യപ്പെട്ട് മുന്‍ മുഖ്യമന്ത്രി ലക്ഷ്മികാന്ത് പര്‍സേക്കര്‍ രംഗത്തുവന്നു.

സ്വന്തം നിലക്ക് തീരുമാനമെടുക്കാന്‍ കാര്യപ്രാപ്തിയില്ലാത്ത അധ്യക്ഷന്‍ രാജിവെക്കണമെന്നാണ് പര്‍സേക്കറുടെ വാദം.

സ്വന്തം നിലക്ക് രാജിക്ക് തയാറായില്ലെങ്കില്‍ അദ്ദേഹത്തെ നീക്കം ചെയ്യാന്‍ കേന്ദ്രനേതൃത്വം തയാറാവണമെന്ന് പര്‍സേക്കര്‍ അഭിപ്രായപ്പെട്ടു. തനിക്ക് അദ്ദേഹത്തോട് വ്യക്തിപരമായ വിരോധമില്ലെന്നും പാര്‍ട്ടി താല്‍പര്യത്തെ മുന്‍നിര്‍ത്തിയാണ് താന്‍ ഇപ്പോള്‍ അഭിപ്രായം പറയുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.