പനാജി: ഗോവയില്‍ തങ്ങളുടെ രണ്ട് എം.എല്‍.എമാരെ അര്‍ധ രാത്രി ബി.ജെ.പിയില്‍ ചേര്‍ക്കുകയും ഉപമുഖ്യമന്ത്രിയെ സഖ്യവിരുദ്ധ പ്രവര്‍ത്തനമാരോപിച്ച് പുറത്താക്കുകയും ചെയ്തതോടെ ബി.ജെ.പിയും എം.ജി.പിയും തമ്മിലുള്ള ബന്ധം വഷളാവുന്നു. ഹിന്ദു വിഭാഗങ്ങള്‍ക്കിടയില്‍ ബി.ജെ.പിയെ പോലെ കാര്യമായ സ്വാധീനമുള്ള മഹാരാഷ്ട്രവാദി ഗോമന്ദക് പാര്‍ട്ടി ഗോവയിലെ രണ്ട് ലോക്‌സഭാ മണ്ഡലങ്ങളിലും മത്സരിക്കുമെന്ന് പ്രഖ്യാപിച്ചത് ബി.ജെ.പിക്ക് തിരിച്ചടിയാവും. പാര്‍ട്ടിയുടെ ഏക എം.എല്‍.എയായ സുധിന്‍ ധവാലികര്‍ ദക്ഷിണ ഗോവയിലും മുന്‍ എം.എല്‍.എ നരേഷ് സാവല്‍ വടക്കന്‍ ഗോവയിലും മത്സരിക്കും. ഗോവയിലെ രണ്ടു മണ്ഡലങ്ങളിലേക്കുമുള്ള ബി.ജെ.പി സ്ഥാനാര്‍ത്ഥികളെ നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. കേന്ദ്ര മന്ത്രി ഷിര്‍പക് നായിക് വടക്കന്‍ ഗോവയിലും നരേന്ദ്ര സവായികര്‍ ദക്ഷിണ ഗോവയിലും ബി.ജെ.പിക്കായി ജനവിധി തേടുന്നുണ്ട്. ഷിരോദ, മന്‍ഡ്രം, മപുസ മണ്ഡലങ്ങളിലേക്ക് നടക്കുന്ന നിയമസഭാ ഉപതെരഞ്ഞെടുപ്പിലും മത്സരിക്കാനാണ് എം.ജി.പിയുടെ തീരുമാനം.
ഗോവയില്‍ ബി.ജെ.പിക്ക് തലവേദനയായി എം.ജിപി
പനാജി: ഗോവയില്‍ തങ്ങളുടെ രണ്ട് എം.എല്‍.എമാരെ അര്‍ധ രാത്രി ബി.ജെ.പിയില്‍ ചേര്‍ക്കുകയും ഉപമുഖ്യമന്ത്രിയെ സഖ്യവിരുദ്ധ പ്രവര്‍ത്തനമാരോപിച്ച് പുറത്താക്കുകയും ചെയ്തതോടെ ബി.ജെ.പിയും എം.ജി.പിയും തമ്മിലുള്ള ബന്ധം വഷളാവുന്നു. ഹിന്ദു…

Categories: Culture, News, Views
Tags: general election 2019, goa
Related Articles
Be the first to write a comment.