യൂ.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥാനിതിരെ ട്വിറ്ററില്‍ വന്‍ പ്രതിഷേധം. ഉത്തര്‍പ്രദേശിലെ ഗൗതം ബുദ്ധ നഗറിലെ നോയിഡ രാജ്യാന്തര വിമാനത്താവളത്തിന്റെ തറക്കല്ലിടാന്‍ ചടങ്ങ് പുരോഗമിക്കുന്നതിനിടെയാണ് പ്രതിഷേധം സജീവമായത്. നോയിഡ രാജ്യന്തര എയര്‍പ്പോര്‍ട്ടിന് ഗുജ്ജാര്‍ രാജാവായിരുന്ന മിഹിറ ബോജയുടെ പേര് നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് കാംപയിനാണ് നടക്കുന്നത്.
യൂ.പിയിലെ ഗുജ്ജാര്‍ സമുദായം സംഘടനകള്‍ ബഹിഷ്‌കരിക്കുകയും ചെയ്തിരുന്നു.

‘ഗോബാക്ക് യോഗി’ എന്ന ശക്തമായ സോഷ്യല്‍ മീഡിയ കാംപയിനാണ് നടന്നുകൊണ്ടിരുക്കുന്നത്. 32000 പേരാണ് ഇതിനോടക്കം ‘ഗോബാക്ക് യോഗി’ എന്ന് കാംപയിനിന്റെ ഭാഗമായത്.

ഏഷ്യയിലെ എറ്റവും വലിയ വിമാനതാവളം അകുമൊന്നാണ് കേന്ദ്രം നോയിഡ എയര്‍പ്പോര്‍ട്ടിനെ പറ്റി ആവകാശപ്പെടുന്നത്.