Connect with us

business

തിരിച്ചുകയറി സ്വര്‍ണവില, ഇന്ന് 80 രൂപ കൂടി

ഇന്ന് 80 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 56,800 രൂപയായി.

Published

on

സംസ്ഥാനത്ത് സ്വര്‍ണവില കൂടി. ഇന്ന് 80 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 56,800 രൂപയായി. ഗ്രാമിന് 10 രൂപയാണ് കൂടിയത്. 7100 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. സംസ്ഥാനത്തെ വെള്ളി വില ഇന്ന് ഗ്രാമിന് 98.80 രൂപയും കിലോഗ്രാമിന് 98,800 രൂപയുമാണ് ഇന്നത്തെ വില.

ഈ മാസത്തിന്റെ തുടക്കത്തില്‍ 57,200 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. പിന്നീട് വില കൂടിയും കുറഞ്ഞും നിന്നു. 11ന് 58,280 രൂപയായി ഉയര്‍ന്ന് സ്വര്‍ണവില ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ എത്തി.

ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയില്‍ സംഭവിക്കുന്ന ചെറിയ ചലനങ്ങള്‍ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വര്‍ണവിലയില്‍ പ്രതിഫലിക്കും.

അതേസമയം, രാജ്യാന്തര വിപണിയില്‍ സ്വര്‍ണത്തിന് വില കുറഞ്ഞാല്‍ ഇന്ത്യയില്‍ വില കുറയണമെന്ന് നിര്‍ബന്ധമില്ല. രൂപയുടെ മൂല്യം, പ്രാദേശികമായ ആവശ്യകത, ഇറക്കുമതി തീരുവ എന്നീ ഘടകങ്ങള്‍ ഇന്ത്യയിലെ സ്വര്‍ണവില നിശ്ചയിക്കുന്നതില്‍ പ്രധാന പങ്കുവഹിക്കും.

business

കൈയിൽ ഒതുങ്ങില്ലേ… കുതിപ്പ് തുടർന്ന് സ്വർണ വില

പവന് 200 രൂപ കൂടി 63,440 രൂപ ആയി.

Published

on

തുടർച്ചയായി റെക്കോർഡിട്ട് സ്വർ‌ണ വില കുതിച്ചുയരുന്നു. പവന് 200 രൂപ കൂടി 63,440 രൂപ ആയി. ​ഗ്രാമിന് 25 രൂപയാണ് വർധിച്ചത്. 7930 ആണ് ഇന്ന് ​ഗ്രാം സ്വർണത്തിന്റെ വില. കഴിഞ്ഞ ദിവസം ഗ്രാമിന് 95 രൂപയും പവന് 760 രൂപയും കൂടിയിരുന്നു. ഗ്രാമിന് 7905 രൂപയും പവന് 63,240 രൂപയുമാണ് ഇന്നലത്തെ വില.

ലോകവിപണിയിൽ കഴിഞ്ഞ ദിവസം സ്​പോട്ട് ഗോൾഡിന്റെ വിലയിൽ 0.9 ശതമാനം വർധനയാണ് ഉണ്ടായത്. ഔൺസിന് 2,897.29 ഡോളറായാണ് വില വർധിച്ചത്. വില 2,845.14 ഡോളർ എന്ന റെക്കോഡ് ഉയരത്തിലെത്തിയതിന് ശേഷം പിന്നീട് നേരിയ ഇടിവ് രേഖപ്പെടുത്തുകയായിരുന്നു. യു.എസിൽ സ്വർണത്തിന്റെ ഭാവി വിലകളും ഉയരുകയാണ്. 0.3 ശതമാനത്തിന്റെ വർധനയാണ് സ്വർണത്തിന്റെ ഭാവി വില ഉയർന്നത്.

വ്യാപാര യുദ്ധത്തിന് തുടക്കം കുറിക്കുന്ന രീതിയിലുള്ള യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നടപടികളാണ് സ്വർണവില ഉയരാനുള്ള പ്രധാന കാരണം. ട്രംപിന്റെ നീക്കത്തിന് മറുപടിയായി ചൈന ഇന്ന് യു.എസിന് മേൽ അധിക തീരുവ ചുമത്തിയിരുന്നു. ഇത് മൂലം സുരക്ഷിത നിക്ഷേപമായ സ്വർണമാണ് കൂടുതൽ പേരും നിക്ഷേപത്തിനായി തെരഞ്ഞെടുക്കുന്നത്. ഇത് വിലയെ സ്വാധീനിക്കുന്നുണ്ട്.

സംസ്ഥാനത്ത് ഫെബ്രുവരി മാസത്തിലെ ആദ്യ ദിവസം സ്വ​ർ​ണ​വി​ല റെക്കോഡിൽ എത്തിയിരുന്നു. ഫെബ്രുവരി ഒന്നിന് പവൻ വില 61,960 രൂപയായിരുന്നു. ഈ വില രണ്ടാം തീയതിയും തുടർന്നു. മൂന്നാം തീയതി 61,640 രൂപയിലേക്ക് താഴ്ന്നു. ഈ വില കുറവിൽ നിന്നാണ് പവൻ വില സർവകാല റെക്കോഡിൽ എത്തിയത്.

ജ​നു​വ​രി ഒ​ന്നി​ന്​ ഗ്രാ​മി​ന്​ 7,110 രൂ​പ​യും പ​വ​ന്​ 56,880 രൂ​പ​യു​മാ​യി​രു​ന്നു. ജ​നു​വ​രി 22നാ​ണ്​ പ​വ​ൻ​വി​ല ആ​ദ്യ​മാ​യി 60,000 ക​ട​ന്ന​ത്. തു​ട​ർ​ന്ന്​ മൂ​ന്നു ​ദി​വ​സ​ങ്ങ​ളി​ലാ​യി ഗ്രാ​മി​ന്​ 45 രൂ​പ കു​റ​ഞ്ഞ ശേ​ഷം വി​ല ഓ​രോ ദി​വ​സ​വും റെ​ക്കോ​ഡ്​ ഭേ​ദി​ക്കു​ക​യാ​യി​രു​ന്നു. 24ന്​ ​പ​വ​ൻ വി​ല 60,440ലും 29​ന്​ 60,760ലും 30​ന്​ 60,880ലും ​എ​ത്തി.

Continue Reading

business

ഇന്നും കൂടി; റെക്കോഡ് വിലയിൽ സ്വര്‍ണം, പവന് 61960

പവന് 120 രൂപയുടെയും ഗ്രാമിന് 15 രൂപയുടെയും വർധനവാണ് രേഖപ്പെടുത്തിയത്.

Published

on

ഫെബ്രുവരി മാസത്തിലെ ആദ്യ ദിവസത്തിലും സ്വ​ർ​ണ​വി​ല സ​ർ​വ​കാ​ല റെ​ക്കോ​ഡി​ൽ. പവന് 61,960 രൂപയും ഗ്രാമിന് 7,745 രൂപയുമാണ് ഇന്നത്തെ വില. പവന് 120 രൂപയുടെയും ഗ്രാമിന് 15 രൂപയുടെയും വർധനവാണ് രേഖപ്പെടുത്തിയത്.

തു​ട​ർ​ച്ച​യാ​യി നാലാം ദി​വ​സ​വമാണ് സ്വ​ർ​ണ​വി​ല റെ​ക്കോ​ഡി​ൽ എത്തുന്നത്. വെ​ള്ളി​യാ​ഴ്ച ഗ്രാ​മി​ന്​ 120 രൂ​പ വ​ർ​ധി​ച്ച്​ 7,730 രൂ​പ​യും പ​വ​ന്​ 960 രൂ​പ വ​ർ​ധി​ച്ച്​ 61,840 രൂ​പ​യു​മാ​യി. ക​ഴി​ഞ്ഞ മൂ​ന്നു​ ദി​വ​സ​ത്തി​നി​ടെ മാ​ത്രം യ​ഥാ​ക്ര​മം 220 രൂ​പ​യു​ടെ​യും 1,760 രൂ​പ​യു​ടെ​യും വ​ർ​ധ​ന​യാ​ണു​ണ്ടാ​യ​ത്. ചു​രു​ങ്ങി​യ ദി​വ​സ​ത്തി​നി​ടെ വി​ല ഒ​റ്റ​യ​ടി​ക്ക്​ ഇ​ത്ര​യും ഉ​യ​രു​ന്ന​ത്​ ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​ണ്.

ജ​നു​വ​രി ഒ​ന്നി​ന്​ ഗ്രാ​മി​ന്​ 7,110 രൂ​പ​യും പ​വ​ന്​ 56,880 രൂ​പ​യു​മാ​യി​രു​ന്നു. ജ​നു​വ​രി 22നാ​ണ്​ പ​വ​ൻ​വി​ല ആ​ദ്യ​മാ​യി 60,000 ക​ട​ന്ന​ത്. തു​ട​ർ​ന്ന്​ മൂ​ന്നു ​ദി​വ​സ​ങ്ങ​ളി​ലാ​യി ഗ്രാ​മി​ന്​ 45 രൂ​പ കു​റ​ഞ്ഞ ശേ​ഷം വി​ല ഓ​രോ ദി​വ​സ​വും റെ​ക്കോ​ഡ്​ ഭേ​ദി​ക്കു​ക​യാ​യി​രു​ന്നു. 24ന്​ ​പ​വ​ൻ വി​ല 60,440ലും 29​ന്​ 60,760ലും 30​ന്​ 60,880ലും ​എ​ത്തി.

ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്കി​ട​യി​ലും വ്യാ​പാ​രി​ക​ൾ​ക്കി​ട​യി​ലും ഒ​ന്നു​പോ​ലെ ആ​ശ​ങ്ക സൃ​ഷ്ടി​ക്കു​ന്ന​താ​ണ്​ വി​ല​വ​ർ​ധ​ന. ഈ ​നി​ല തു​ട​രു​ക​യും കേ​ന്ദ്ര ബ​ജ​റ്റി​ൽ ഇ​റ​ക്കു​മ​തി​ച്ചു​ങ്കം കൂ​ട്ടു​ക​യും ചെ​യ്താ​ൽ ഗ്രാ​മി​ന് വി​ല 8,000ന​ടു​ത്ത്​ എ​ത്തി​യേ​ക്കു​മെ​ന്നാ​ണ്​ റിപ്പോർട്ട്.

Continue Reading

business

കുതിച്ചുയർന്ന് വീണ്ടും സ്വർണ വില; റെക്കോഡ്

പവന് 60760 രൂപയായി.

Published

on

സ്വർണ വില വീണ്ടും റെക്കോഡിൽ. പവന് 60760 രൂപയായി. ഒരു ഗ്രാമിന് 7595 രൂപയാണ്. പവന് 680 രൂപയും ഗ്രാമിന് 85 രൂപയുമാണ് കൂടിയത്.

കഴിഞ്ഞ ബുധനാഴ്ചയാണ് സ്വർണ വില ആദ്യമായി അറുപതിനായിരം കടന്നത്. അന്ന് 60200 രൂപയായിരുന്നു ഒരു പവന്‍റെ വില. നവംബർ മുതൽ ഫെബ്രുവരി വരെ സ്വർണത്തിന് സീസൺ സമയമാണ്. ഈ സീസൺ ഡിമാൻഡ് ആണ് സ്വർണവില ഉയരാൻ പ്രധാന കാരണം.

ട്രംപിന്‍റെ വരവും ഇപ്പോൾ അമേരിക്കൻ ഭരണകൂടം എടുത്തുകൊണ്ടിരിക്കുന്ന നടപടികളും സ്വർണത്തിന്‍റെ വിലയെ സ്വാധീനിച്ചിട്ടുണ്ട്.

ഡി ഡോളറൈസേഷൻ എതിരെ ശക്തമായ നടപടി ട്രംപ് എടുത്താൽ സ്വർണ വില ഇനിയും കൂടാനുള്ള സാധ്യതയുണ്ട്. അതേസമയം റഷ്യ-യുക്രൈന്‍ സംഘർഷത്തിൽ അയവുവന്നാൽ സ്വർണവില കുറഞ്ഞേക്കാമെന്നും വ്യാപാരികൾ പറയുന്നു.

Continue Reading

Trending