kerala

മൂന്ന് ദിവസത്തെ ഇടിവിന് ശേഷം തിരിച്ചുകയറി സ്വര്‍ണവില

By webdesk18

January 01, 2026

കൊച്ചി: മൂന്ന് ദിവസത്തെ തുടര്‍ച്ചയായ ഇടിവിന് ശേഷം പുതുവത്സര ദിനത്തില്‍ സ്വര്‍ണവിലയില്‍ നേരിയ വര്‍ധന രേഖപ്പെടുത്തി. ഗ്രാമിന് 15 രൂപയും പവന് 120 രൂപയുമാണ് ഇന്ന് കൂടിയത്. ഇതോടെ ഗ്രാമിന് 12,380 രൂപയും പവന് 99,040 രൂപയുമായി. കഴിഞ്ഞ ശനിയാഴ്ച പവന് 1,04,440 രൂപ എന്ന റെക്കോഡ് വിലയിലെത്തിയ സ്വര്‍ണം, തുടര്‍ന്ന് മൂന്ന് ദിവസത്തിനിടെ 5,520 രൂപ വരെ കുറഞ്ഞിരുന്നു.

ഇന്നലെ വൈകീട്ടോടെ പവന് 98,920 രൂപയായിരുന്നു വില. ഇതിന് ശേഷമാണ് ഇന്ന് വിലയില്‍ തിരിച്ചുകയറ്റമുണ്ടായത്. കേരളത്തില്‍ ഇന്നലെ സ്വര്‍ണവില മൂന്ന് തവണയാണ് കുറഞ്ഞത്. രാവിലെ 9.20ന് ഗ്രാമിന് 30 രൂപയും ഉച്ചയ്ക്ക് 1.45ന് ഗ്രാമിന് 60 രൂപയും വൈകീട്ട് 4.40ന് വീണ്ടും 30 രൂപയും കുറഞ്ഞു. ഇതോടെ രാവിലെ ഗ്രാമിന് 12,455 രൂപയും പവന് 99,640 രൂപയുമായിരുന്നു വില.

ഉച്ചയ്ക്ക് 1.45ന് ഗ്രാമിന് 60 രൂപയും പവന് 480 രൂപയും കൂടി കുറഞ്ഞതോടെ വില ഗ്രാമിന് 12,395 രൂപയും പവന് 99,160 രൂപയുമായി. പിന്നീട് വൈകീട്ട് ഗ്രാമിന് 12,365 രൂപയും പവന് 98,920 രൂപയുമായാണ് വ്യാപാരം അവസാനിച്ചത്. ചൊവ്വാഴ്ച ഗ്രാമിന് 12,485 രൂപയും പവന് 99,880 രൂപയുമായിരുന്നു വില. അതേസമയം, ആഗോള വിപണിയില്‍ സ്വര്‍ണവിലയില്‍ തകര്‍ച്ച തുടരുകയാണ്. സ്പോട്ട് ഗോള്‍ഡ് ട്രോയ് ഔണ്‍സിന് 4,325.44 ഡോളറാണ് വില. 45.33 ഡോളറിന്റെ ഇടിവാണ് രേഖപ്പെടുത്തിയത്. യു.എസ്. ഗോള്‍ഡ് ഫ്യൂച്ചര്‍ വിലയില്‍ മാറ്റമില്ല; ട്രോയ് ഔണ്‍സിന് 4,332.10 ഡോളറിലാണ് വ്യാപാരം.