Connect with us

business

വില നിശ്ചയിക്കുന്നതില്‍ സംഘടനകള്‍ തമ്മില്‍ ഭിന്നത; സംസ്ഥാനത്ത് സ്വര്‍ണത്തിന് പല വില

കേ​ര​ള​ത്തി​ല്‍ സ്ഥി​ര​മാ​യി സ്വ​ര്‍​ണ​വി​ല നി​ശ്ച​യി​ക്കു​ന്ന​ത്​ ബി. ​ഗോ​വി​ന്ദ​ന്‍ പ്ര​സി​ഡ​ന്‍​റും കെ. ​സു​രേ​ന്ദ്ര​ന്‍ ജ​ന​റ​ല്‍ ​െസ​ക്ര​ട്ട​റി​യു​മാ​യ ഓ​ള്‍ കേ​ര​ള ഗോ​ള്‍ഡ് ആ​ന്‍​ഡ്​ സി​ല്‍വ​ര്‍ മ​ര്‍ച്ച​ന്‍​റ്​​സ്​ അ​സോ​സി​യേ​ഷ​നാ​ണ് (എ.​കെ.​ജി.​എ​സ്.​എം.​എ). 

Published

on

മ​ല​പ്പു​റം: സ്വ​ര്‍ണ വ്യാ​പാ​രി​ക​ളു​ടെ സം​ഘ​ട​ന​ക​ള്‍ ത​മ്മി​െ​ല ​അ​ഭി​പ്രാ​യ വ്യ​ത്യാ​സ​വും സം​ഘ​ട​ന പ്ര​ശ്​​ന​ങ്ങ​ളും മു​റു​കി​യ​തോ​ടെ സം​സ്ഥാ​ന​ത്ത് സ്വ​ര്‍​ണ വി​ല്‍​പ​ന വ്യ​ത്യ​സ്​​ത വി​ല​യി​ല്‍. പ​വ​ന് 800 രൂ​പ​യു​ടെ വ്യ​ത്യാ​സ​ത്തി​ലാ​ണ്​ ര​ണ്ട്​ സം​ഘ​ട​ന​ക​ളു​ടെ കീ​ഴി​ലു​ള്ള സ്ഥാ​പ​ന​ങ്ങ​ളി​ല്‍ ശ​നി​യാ​ഴ്​​ച​യും ഞാ​യ​റാ​ഴ്​​ച​യും സ്വ​ര്‍​ണം വി​റ്റ​ത്. ​

കേ​ര​ള​ത്തി​ല്‍ സ്ഥി​ര​മാ​യി സ്വ​ര്‍​ണ​വി​ല നി​ശ്ച​യി​ക്കു​ന്ന​ത്​ ബി. ​ഗോ​വി​ന്ദ​ന്‍ പ്ര​സി​ഡ​ന്‍​റും കെ. ​സു​രേ​ന്ദ്ര​ന്‍ ജ​ന​റ​ല്‍ ​െസ​ക്ര​ട്ട​റി​യു​മാ​യ ഓ​ള്‍ കേ​ര​ള ഗോ​ള്‍ഡ് ആ​ന്‍​ഡ്​ സി​ല്‍വ​ര്‍ മ​ര്‍ച്ച​ന്‍​റ്​​സ്​ അ​സോ​സി​യേ​ഷ​നാ​ണ് (എ.​കെ.​ജി.​എ​സ്.​എം.​എ). എ​ന്നാ​ല്‍, ക​ഴി​ഞ്ഞ ദി​വ​സം മു​ത​ല്‍ ഇ​തേ സം​ഘ​ട​ന​യു​ടെ പേ​രി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ജ​സ്​​റ്റി​ന്‍ പാ​ല​ത്ര പ്ര​സി​ഡ​ന്‍​റാ​യ വി​ഭാ​ഗം​ പ​തി​വ്​ രീ​തി​യി​ല്‍​നി​ന്ന്​ വ്യ​ത്യ​സ്​​ത​മാ​യി സ്വ​ര്‍​ണ​വി​ല​യി​ല്‍ മാ​റ്റം​വ​രു​ത്തി തു​ട​ങ്ങി.

എ.​കെ.​ജി.​സി.​എം.​എ ഗോ​വി​ന്ദ​ന്‍ വി​ഭാ​ഗം പ്ര​ഖ്യാ​പി​ച്ച നി​ര​ക്ക് പ്ര​കാ​രം ശ​നി​യാ​ഴ്​​ച സ്വ​ര്‍​ണം പ​വ​ന്​ 37,600 രൂ​പ​യും ഗ്രാ​മി​ന് 4700 രൂ​പ​യു​മാ​ണ് വി​ല. കേ​ര​ള ജ്വ​ല്ലേ​ഴ്​​സ്​ ​ഫെ​ഡ​റേ​ഷ​ന്​ കീ​ഴി​ലു​ള്ള സ്ഥാ​പ​ന​ങ്ങ​ളും ഇ​തേ വി​ല​യാ​ണ്​ പി​ന്തു​ട​രു​ന്ന​ത്. അ​തേ​സ​മ​യം, എ.​കെ.​ജി.​എ​സ്.​എം.​എ ജ​സ്​​റ്റി​ന്‍ പാ​ല​ത്ര വി​ഭാ​ഗം പ​വ​ന്​ 36,800 രൂ​പ​ക്കും ഗ്രാ​മി​ന് 4600 രൂ​പ​ക്കു​മാ​ണ്​ സ്വ​ര്‍ണം വി​റ്റ​ത്. തൃ​ശൂ​ര്‍ കേ​ന്ദ്രീ​ക​രി​ച്ച്‌​ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ​മ​റ്റൊ​രു സ്വ​ര്‍​ണ വ്യാ​പാ​ര സം​ഘ​ട​ന ക​ഴി​ഞ്ഞ ദി​വ​സം മൂ​ന്നാ​മ​തൊ​രു വി​ല​യി​ലും സ്വ​ര്‍​ണം വി​റ്റി​രു​ന്നു.

അ​ന്താ​രാ​ഷ്​​ട്ര വി​പ​ണി​ക​ളെ​യും രൂ​പ​യു​ടെ മൂ​ല്യ​ത്തെ​യും അ​ടി​സ്ഥാ​ന​മാ​ക്കി കേ​ര​ള​ത്തി​ല്‍ ബാ​ങ്ക് നി​ര​ക്കി​നെ അ​വ​ലം​ബി​ച്ചാ​ണ്​ സ്വ​ര്‍​ണ​വി​ല നി​ശ്ച​യി​ക്കു​ന്ന​ത്. ചി​ല പ്ര​ദേ​ശ​ങ്ങ​ളി​ല്‍ നി​കു​തി ന​ല്‍​കാ​തെ വ​രു​ന്ന സ്വ​ര്‍​ണ​ത്തെ അ​വ​ലം​ബി​ച്ച്‌ വി​ല നി​ശ്ച​യി​ട്ടു​ണ്ട്. ബാ​ങ്ക്​ നി​ര​ക്ക്​ പ്ര​കാ​രം ശ​നി​യാ​ഴ്​​ച ഗ്രാ​മി​ന് 4700 രൂ​പ​യാ​ണ്​ സ്വ​ര്‍​ണ​വി​ല നി​ശ്ച​യി​ച്ച​ത്.

എ​ന്നാ​ല്‍, ഇ​തി​നേ​ക്കാ​ള്‍ കു​റ​ഞ്ഞ വി​ല​യ്​​ക്ക്​ സ്വ​ര്‍ണം വി​ല്‍ക്കു​ന്നു​ണ്ടെ​ങ്കി​ല്‍ അ​ത് അ​ന​ധി​കൃ​ത സ്വ​ര്‍ണ​മാ​ണെ​ന്നും എ.​കെ.​ജി.​എ​സ്.​എം.​എ ഗോ​വി​ന്ദ​ന്‍ വി​ഭാ​ഗം സം​സ്ഥാ​ന ഭാ​ര​വാ​ഹി​ക​ള്‍ പ​റ​ഞ്ഞു. ജി.​എ​സ്.​ടി ന​ല്‍​കാ​തെ എ​വി​ടെ​നി​ന്നാ​ണ് ഇ​ത്ത​ര​ക്കാ​ര്‍​ക്ക് സ്വ​ര്‍​ണം ല​ഭി​ക്കു​ന്ന​തെ​ന്ന്​ അ​ന്വേ​ഷി​ക്ക​ണ​മെ​ന്നും ഇ​വ​ര്‍ പ​റ​ഞ്ഞു.

നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ല്‍ ഗ്രാ​മി​ന് 4600 രൂ​പ​ക്ക്​ സ്വ​ര്‍ണം വി​ല്‍ക്കാ​ന്‍ സാ​ധി​ക്കു​മെ​ന്നും ഇ​ത്​ നി​കു​തി ന​ല്‍​കാ​ത്ത​ സ്വ​ര്‍​ണ​മാ​ണെ​ന്ന പ്ര​ചാ​ര​ണം തെ​റ്റാ​ണെ​ന്നും എ.​കെ.​ജി.​എ​സ്.​എം.​എ ​ജ​സ്​​റ്റി​ന്‍ പാ​ല​ത്ര വി​ഭാ​ഗം പ​റ​ഞ്ഞു.

കോ​ട​തി വി​ധി പ്ര​കാ​രം ത​ങ്ങ​ളു​െ​ട സം​ഘ​ട​ന​യാ​ണ്​ ഒൗ​ദ്യോ​ഗി​ക​മെ​ന്നും ത​ങ്ങ​ള്‍​ക്ക്​​ വി​ല നി​ശ്ചി​യി​ക്കാ​ന്‍ അ​വ​കാ​ശ​മു​ണ്ടെ​ന്നും സം​ഘ​ട​ന സം​സ്ഥാ​ന പ്ര​സി​ഡ​ന്‍​റ്​ ​ജ​സ്​​റ്റി​ന്‍ പാ​ല​ത്ര പ്ര​തി​ക​രി​ച്ചു. ഇ​രു​വി​ഭാ​ഗ​വും ത​മ്മി​ല്‍ വ​ര്‍​ഷ​ങ്ങ​ളാ​യി സം​ഘ​ട​ന​യു​ടെ പേ​രി​ല്‍ കേ​സു​ണ്ട്.

സ​ങ്കു​ചി​ത താ​ല്‍​പ​ര്യ​ങ്ങ​ള്‍​ക്കായി സ്വ​ര്‍​ണ വി​ല കു​റ​ച്ചു​കാ​ട്ടി ആ​ശ​യ​ക്കു​ഴ​പ്പം സൃ​ഷ്​​ടി​ക്ക​രു​തെ​ന്ന്​​ കേ​ര​ള ജ്വ​ല്ലേ​ഴ്​​സ്​​ ഫെ​ഡ​റേ​ഷ​ന്‍ (കെ.​ജെ.​എ​ഫ്) ജ​ന​റ​ല്‍ ​െസ​ക്ര​ട്ട​റി എം.​പി. അ​ഹ​മ്മ​ദ്. കേ​ര​ള​ത്തി​ല്‍ അ​ന്താ​രാ​ഷ്​​ട്ര വി​പ​ണി​ക​ളെ​യും ബാ​ങ്ക്​ വി​ല​യെ​യും അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ് വി​ല നി​ശ്ച​യി​ക്കു​ന്ന​ത്.

എ​ന്നാ​ല്‍, നി​കു​തി ന​ല്‍​കാ​ത്ത വി​ല കാ​ണി​ച്ച്‌​ ജ​ന​ങ്ങ​ളെ ആ​ശ​യ​ക്കു​ഴ​പ്പ​ത്തി​ലാ​ക്കാ​നാ​ണ്​ ചി​ലരുടെ ശ്ര​മം. ബി​ല്ലി​ല്ലാ​തെ​യും നി​കു​തി ​െവ​ട്ടി​ച്ചു​മു​ള്ള വി​ല്‍​പ​ന ത​കൃ​തി​യാ​ണെ​ന്നും സ​ര്‍​ക്കാ​റു​ക​ള്‍ ഇ​ക്കാ​ര്യ​ത്തി​ല്‍ ജാ​ഗ്ര​ത പു​ല​ര്‍​ത്ത​ണ​മെ​ന്നും അദ്ദേഹം പ​റ​ഞ്ഞു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

business

മുട്ടില്‍ മരം മുറി കേസ്: 8 കോടി പിഴ ഈടാക്കാന്‍ റവന്യൂ വകുപ്പ്; മരം മുറിച്ചവര്‍ക്കും സ്ഥലം ഉടമകള്‍ക്കും നോട്ടീസ്

മുറിച്ചു കടത്തിയ മരത്തിന്റെ മൂന്നിരട്ടി വരെയാണ് പിഴ അടക്കേണ്ടി വരിക

Published

on

മുട്ടില്‍ മരം മുറി കേസില്‍ പിഴ ഈടാക്കാന്‍ നടപടികള്‍ തുടങ്ങി റവന്യൂ വകുപ്പ്. മരം മുറിച്ചവര്‍ക്കും സ്ഥലം ഉടമകള്‍ക്കും വകുപ്പ് നോട്ടീസ് അയച്ചു. ഇവരില്‍ നിന്നു 8 കോടി രൂപ പിഴ ഈടാക്കാനുള്ള നടപടികളാണ് റവന്യൂ വകുപ്പ് ആരംഭിച്ചത്. 35 കേസുകളിലാണ് ഇത്രയും രൂപ പിഴയായി ഇടാക്കുക. പ്രതി റോജി അഗസ്റ്റിന്‍ ഉള്‍പ്പെടെയുള്ളവര്‍ പിഴയൊടുക്കണം. ഇവരെ കേസില്‍ നിന്നു ഒഴിവാക്കണമെങ്കില്‍ സര്‍ക്കാര്‍ പ്രത്യേക ഉത്തരവ് ഇറക്കേണ്ടി വരും.

മുറിച്ചു കടത്തിയ മരത്തിന്റെ മൂന്നിരട്ടി വരെയാണ് പിഴ അടക്കേണ്ടി വരിക. ഒരു മാസത്തിനകം തുക അടയ്ക്കണമെന്നാണ് നോട്ടീസിലെ നിര്‍ദ്ദേശം. അല്ലെങ്കില്‍ സ്വത്ത് കണ്ടുകെട്ടല്‍ നടപടി ആരംഭിക്കുമെന്നും നോട്ടീസില്‍ പറയുന്നു. 27 കേസുകളിലെ വില നിര്‍ണയം അവസാന ഘട്ടത്തിലാണ്. ആന്റോ അഗസ്റ്റിനും ജോസൂട്ടി അഗസ്റ്റിനും വൈകാതെ നോട്ടീസ് അയക്കുമെന്നു റവന്യൂ വകുപ്പ് വ്യക്തമാക്കി.

ഭൂപരിഷ്‌കരണ നിയമത്തിനു ശേഷം പട്ടയ ഭൂമിയില്‍ ഉടമകള്‍ നട്ടു വളര്‍ത്തിയ ചന്ദനമൊഴികെയുള്ള മരങ്ങള്‍ ഉടമകള്‍ക്ക് മുറിച്ചു മാറ്റാന്‍ അനുവാദം നല്‍കുന്ന റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ 2020 ഒക്ടോബര്‍ 24ലെ സര്‍ക്കാര്‍ ഉത്തരവിന്റെ മറവിലായിരുന്നു മരങ്ങള്‍ മുറിച്ചുമാറ്റിയത്.

300 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള സംരക്ഷിത മരങ്ങളടക്കമാണ് മുറിച്ച് മാറ്റിയത്. ഇക്കാര്യം വ്യക്തമാക്കുന്ന ഡിഎന്‍എ പരിശോധന ഫലവും അടുത്തിടെ പുറത്തു വന്നിരുന്നു.

Continue Reading

business

ലാഭത്തില്‍ കോഴിക്കോട് എയര്‍പോര്‍ട്ട് മൂന്നാമത്; തിരുവനന്തപുരവും, കണ്ണൂരും പിന്നില്‍

95.38 കോടി രൂപയാണ് കഴിഞ്ഞ സാമ്പത്തികവര്‍ഷം കരിപ്പൂര്‍ വിമാനത്താവളത്തിന്റെ ലാഭം.

Published

on

മലപ്പുറം: എയര്‍പോര്‍ട്ട് അതോറിറ്റിയുടെ കീഴിലുള്ള 125 വിമാനത്താവളങ്ങളില്‍ ലാഭത്തില്‍ കോഴിക്കോട് വിമാനത്താവളം മൂന്നാംസ്ഥാനത്ത്. 95.38 കോടി രൂപയാണ് കഴിഞ്ഞ സാമ്പത്തികവര്‍ഷം കരിപ്പൂര്‍ വിമാനത്താവളത്തിന്റെ ലാഭം. കൊല്‍ക്കത്ത 482.30 കോടി, ചെന്നൈ 169.56 കോടി എന്നിവയാണ് മുന്നിലുള്ളത്. ലോക്‌സഭയില്‍ എസ്.ആര്‍. പാര്‍ഥിപന്‍ എം.പി.യുടെ ചോദ്യത്തിന് വ്യോമയാന സഹമന്ത്രി വി.കെ. സിങ് നല്‍കിയ മറുപടിയിലാണ് വിമാനത്താവളങ്ങളുടെ ലാഭ നഷ്ടക്കണക്ക് വിശദമാക്കിയത്.

കഴിഞ്ഞ സാമ്പത്തികവര്‍ഷം 17 വിമാനത്താവളങ്ങള്‍ മാത്രമാണ് ലാഭം രേഖപ്പെടുത്തിയത്. 15 എണ്ണത്തില്‍ ലാഭവും നഷ്ടവുമില്ല. കഴിഞ്ഞ 5 വര്‍ഷത്തിനിടെ കൊവിഡ് പ്രതിസന്ധിമൂലം രണ്ടു വര്‍ഷം മാത്രമാണ് കോഴിക്കോട് വിമാനത്താവളം നഷ്ടത്തിലായത്. അഞ്ചുവര്‍ഷത്തിനിടെ മിക്ക വിമാനത്താവളങ്ങളും നഷ്ടത്തില്‍ മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. കോഴിക്കോട് വിമാനത്താവളത്തില്‍ 201819 വര്‍ഷം 73.11 കോടി, 1920ല്‍ 69.14 കോടി എന്നിങ്ങനെയാണ് ലാഭം. കൊവിഡ് പ്രതിസന്ധി ബാധിച്ച 202021ല്‍ 59.57 കോടിയും 2122ല്‍ 22.63 കോടിയും നഷ്ടമുണ്ടായി. പുണെ 74.94 കോടി, ഗോവ 48.39 കോടി, തിരുച്ചിറപ്പള്ളി 31.51 കോടി എന്നിവയാണ് കാര്യമായി ലാഭമുണ്ടാക്കിയ മറ്റു വിമാനത്താവളങ്ങള്‍. 115.61 കോടി നഷ്ടം രേഖപ്പെടുത്തിയ അഗര്‍ത്തലയാണ് നഷ്ടക്കണക്കില്‍ മുന്നിലുള്ളത്.

ലാഭകരമായ വിമാനത്താവളങ്ങള്‍ സ്വകാര്യവത്കരിച്ചതോടെയാണ് എയര്‍പോര്‍ട്ട് അതോറിറ്റിക്ക് കീഴിലുള്ളവയുടെ നഷ്ടക്കണക്ക് കൂടിയത്. തിരുവനന്തപുരം വിമാനത്താവളം 110.15 കോടി രൂപയുടെ നഷ്ടമാണ് കഴിഞ്ഞവര്‍ഷം രേഖപ്പെടുത്തിയത്. സ്വകാര്യ പൊതു പങ്കാളിത്തത്തിലുള്ള കൊച്ചി 267.17 കോടി രൂപ ലാഭം നേടിയപ്പോള്‍ കണ്ണൂര്‍ 131.98 കോടി രൂപ നഷ്ടത്തിലാണ്. നാഷണല്‍ മോണിറ്റൈസേഷന്‍ പൈപ്പ്‌ലൈന്‍ (എന്‍.എം.പി.) പ്രകാരം കോഴിക്കോട് അടക്കം 25 വിമാനത്താവളങ്ങള്‍ 2025 വരെ പാട്ടത്തിനു െവച്ചിരിക്കുകയാണെന്നും മന്ത്രി ലോക്‌സഭയില്‍ അറിയിച്ചു.

Continue Reading

business

ട്വിറ്ററിന്റെ പേരും ലോഗോയും മാറ്റി ഇലോണ്‍ മസ്‌ക്; ഇനി ‘എക്‌സ്’

Published

on

സാന്‍ഫ്രാന്‍സിസ്‌കോന്മ സമൂഹമാധ്യമമായ ട്വിറ്ററിന്റെ പേരുമാറ്റി ഉടമ ഇലോണ്‍ മസ്‌ക്. ട്വിറ്റര്‍ ഇനി ‘എക്‌സ്’ എന്ന് അറിയപ്പെടും. ഇതുസംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനമായി. ട്വിറ്ററിന്റെ ലോഗോയും മാറി. നിലവിലെ ലോഗോയായ ‘നീലക്കുരുവി’ ഇനി ഉണ്ടാകില്ല. ഇതിനുപുറമേ, ബാങ്കിങ് ഉള്‍പ്പെടെ മറ്റു സേവനങ്ങളും ലഭ്യമാകും.

ടിറ്ററിന്റെ ലോഗോ മാറ്റി പകരം ‘എക്‌സ്’ എന്ന ലോഗോ സ്വീകരിച്ചതായി കഴിഞ്ഞ ദിവസം മസ്‌ക് ട്വീറ്റിലൂടെ അറിയിച്ചിരുന്നു. ഇന്നലെ രാത്രി ഒരു എക്‌സ് ലോഗോയുടെ ചിത്രം മസ്‌ക് ട്വീറ്റ് ചെയ്‌തെങ്കിലും പിന്‍വലിച്ചു.

 

Continue Reading

Trending