സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ് തുടരുന്നു. വെള്ളിയാഴ്ച പവന്റെ വില 240 രൂപ കുറഞ്ഞ് 33,160 രൂപയിലെത്തി. 4145 രൂപയാണ് ഗ്രാമിന്റെ വില. 33,440 രൂപയായിരുന്നു കഴിഞ്ഞദിവസം പവന്റെ വില. ഇതോടെ റെക്കോഡ് നിലവാരത്തില്‍ നിന്ന് വിലയില്‍ 9000 രൂപയോളമാണ് കുറഞ്ഞത്.

ദേശീയ വിപണിയില്‍ 10 ഗ്രാം 24 കാരറ്റ് സ്വര്‍ണത്തിന്റെ വില 44,400 രൂപയിലുമെത്തി. പത്തുമാസത്തെ താഴ്ന്ന നിലവാരമാണിത്.