തിരുവനന്തപുരം: ഹൈക്കോടതിയില്‍ കസ്റ്റംസ് നല്‍കിയ സത്യവാങ്മൂലത്തിലൂടെ പുറത്ത് വന്നത് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. രാജ്യദ്രോഹമാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ചെയ്തതെന്നും ഒരു നിമിഷം പോലും അധികാരത്തില്‍ തുടരാന്‍ അദ്ദേഹത്തിന് അവകാശമില്ലെന്നും ചെന്നിത്തല പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിസഭയിലെ മൂന്ന് പേര്‍ക്കും ഡോളര്‍ കടത്തില്‍ പങ്കുണ്ടെന്ന് സ്വപ്‌ന സുരേഷ് വെളിപ്പെടുത്തിയതായി കസ്റ്റംസ് സത്യവാങ്മൂലത്തില്‍ വിശദീകരിച്ചിരുന്നു. ഇത് സംബന്ധിച്ചാണ് പ്രതിപക്ഷ നേതാവിന്റെ പ്രതികരണം.

കോടതിയില്‍ തെളിവായി അംഗീകരിക്കുന്ന ഈ മൊഴി അന്വേഷണ ഏജന്‍സികള്‍ക്ക് ലഭിച്ചിട്ട് രണ്ടു മാസത്തോളമായിട്ടും മുഖ്യമന്ത്രിക്കും സ്പീക്കര്‍ക്കും മറ്റു മന്ത്രിമാര്‍ക്കുമെതിരെ നടപടിയെടുക്കാത്തതിനെയും അദ്ദേഹം വിമര്‍ശിച്ചു. ഇത് മുഖ്യമന്ത്രിയും ബിജെപിയും തമ്മിലുള്ള ഒത്തുകളിയാണെന്നും ചെന്നിത്തല പറഞ്ഞു.