Connect with us

india

സ്വര്‍ണവില ഇനിയും കുറയുമെന്ന് വിദഗ്ധര്‍; നിക്ഷേപകരില്‍ ആശങ്ക

ചെറുകിട നിക്ഷേപകര്‍ ഇപ്പോള്‍ ഗോള്‍ഡ് എക്‌സ്‌ചേഞ്ച് ട്രേഡ് ഫണ്ടില്‍ (ഇ.ടി.എഫ്) നിക്ഷേപിക്കുകയാണ് നല്ലത് എന്നും വിദഗ്ദ്ധര്‍ പറയുന്നു.

Published

on

മുംബൈ: വരുംദിനങ്ങളില്‍ സ്വര്‍ണവിലയില്‍ ഇടിവുണ്ടാകുമെന്ന് വിദഗ്ധര്‍. അന്താരാഷ്ട്ര വിപണിയിലെ ചാഞ്ചാട്ടവും യു.എസ് കറന്‍സി കരുത്തു നേടുന്നതും സ്വര്‍ണത്തെ ബാധിക്കുമെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. രണ്ടാഴ്ചക്കിടെ എട്ടായിരം രൂപയോളം കുറവാണ് പത്തു ഗ്രാമില്‍ ഉണ്ടായിട്ടുള്ളത്. പത്തു ഗ്രാമിന് 60000 വരെ ഉയര്‍ന്ന ശേഷമാണ് വില 52155 ലേക്ക് താഴ്ന്നത്.

സ്വര്‍ണ വിലയില്‍ 20-30 ഡോളറിന്റെ കുറവുണ്ടാകും എന്നാണ് ജംസ് ആന്‍ഡ് ജ്വല്ലറി ട്രേഡ് കൗണ്‍സില്‍ ഓഫ് ഇന്ത്യ പ്രസിഡണ്ട് ശാന്തിഭായ് പട്ടേല്‍ അഹമ്മദാബാദ് മിററിനോട് പറഞ്ഞത്. ചെറുകിട നിക്ഷേപകര്‍ ഇപ്പോള്‍ ഗോള്‍ഡ് എക്‌സ്‌ചേഞ്ച് ട്രേഡ് ഫണ്ടില്‍ (ഇ.ടി.എഫ്) നിക്ഷേപിക്കുകയാണ് നല്ലത് എന്നും വിദഗ്ദ്ധര്‍ പറയുന്നു. ഇ.ടി.എഫിലെ നിക്ഷേപം ദീര്‍ഘകാലാടിസ്ഥാനത്തില്‍ ലാഭകരമാകും എന്ന് മൊണാര്‍ക് നെറ്റ്‌വര്‍ത്ത് കാപിറ്റല്‍ എംഡി വൈഭവ് ഷായും പറയുന്നു.

ഡോളറിനെതിരെയുള്ള വിനിമയത്തില്‍ രൂപ നേരിയ തോതില്‍ കരുത്തു നേടിയതാണ് ഇപ്പോഴത്തെ ഇടിവില്‍ പ്രതിഫലിക്കുന്നത്. വെള്ളിയാഴ്ചയിലെ വ്യാപാരത്തില്‍ 43 പൈസയുടെ വര്‍ദ്ധനയാണ് യു.എസ് കറന്‍സിക്കെതിരെ ഉണ്ടായത്. എന്നാല്‍ ശനിയാഴ്ച മള്‍ട്ടി കമ്മോഡിറ്റി എക്‌സ്‌ചേഞ്ചില്‍ സ്വര്‍ണത്തിന് ഒരു ശതമാനം വില കൂടി. നിലവില്‍ പത്തുഗ്രാമിന് 51399 രൂപയാണ് വില. വെള്ളി കിലോയ്ക്ക് 51,399 രൂപയും. വില കൂടിയിട്ടും റെക്കോര്‍ഡ് വിലയ്ക്കും അയ്യായിരം രൂപ താഴെയാണ് സ്വര്‍ണം നില്‍ക്കുന്നത്.

അതിനിടെ, അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവിപണി കരുത്തോടെ തന്നെ നിലനില്‍ക്കുകയാണ്. ട്രായ് ഔണ്‍സിന് 1949 ഡോളറാണ് വെള്ളിയാഴ്ചയിലെ വില.

india

തിരുവനന്തപുരത്ത് മത്സരങ്ങളില്ല; ബംഗളൂരു ലോകകപ്പ് മത്സരങ്ങള്‍ ഗുവാഹത്തി, നവി മുംബൈയിലേക്ക്

വനിതാ ഏകദിന ലോകകപ്പിനായി ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നിശ്ചയിച്ചിരുന്ന മത്സരങ്ങള്‍ ഗുവാഹത്തിയിലേക്കും നവി മുംബൈയിലേക്കും മാറ്റി.

Published

on

വനിതാ ഏകദിന ലോകകപ്പിനായി ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നിശ്ചയിച്ചിരുന്ന മത്സരങ്ങള്‍ ഗുവാഹത്തിയിലേക്കും നവി മുംബൈയിലേക്കും മാറ്റി. വലിയ മത്സരങ്ങള്‍ സംഘടിപ്പിക്കാന്‍ സ്റ്റേഡിയത്തിന് അനുമതി നല്‍കാനാകില്ലെന്ന് റിട്ട. ജസ്റ്റിസ് മൈക്കല്‍ ഡികുന്‍ഹ കമ്മീഷന്‍ റിപ്പോര്‍ട്ട് വ്യക്തമാക്കിയതിനെ അടിസ്ഥാനത്തില്‍ ബംഗളൂരു സിറ്റി പൊലീസ് അനുമതി നിഷേധിച്ചതാണ് തീരുമാനം. റോയല്‍ ചാലഞ്ചേഴ്സിന്റെ ഐ.പി.എല്‍ വിജയാഘോഷത്തിനിടെ ഉണ്ടായ തിരക്കിലും തിക്കിലും 11 പേര്‍ മരിച്ച സംഭവത്തിന് ശേഷമാണ് അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

സെപ്റ്റംബര്‍ 30-ന് നടക്കേണ്ട ഉദ്ഘാടന മത്സരം ഉള്‍പ്പെടെ അഞ്ച് മത്സരങ്ങളാണ് ആദ്യം ബംഗളൂരുവില്‍ നിശ്ചയിച്ചിരുന്നത്. ഇന്ത്യശ്രീലങ്ക ആദ്യ മത്സരവും രണ്ടു ലീഗ് മത്സരങ്ങളും ഒരു സെമിഫൈനല്‍ പോരാട്ടവും ഇവിടെ വെച്ചാണ് നടക്കാനിരുന്നതെങ്കിലും പുതുക്കിയ ഷെഡ്യൂള്‍ പ്രകാരം തിരുവനന്തപുരത്തെ കാര്യവട്ടം ഉള്‍പ്പെടെ കേരളത്തില്‍ ഇനി മത്സരങ്ങളില്ല.

പുതിയ ഫിക്സ്ചര്‍ പ്രകാരം ഉദ്ഘാടന മത്സരം ഗുവാഹത്തിയില്‍ നടക്കും. ഒക്ടോബര്‍ 5-ന് കൊളംബോയില്‍ ഇന്ത്യപാകിസ്താന്‍ മത്സരം അരങ്ങേറും. ഒക്ടോബര്‍ 9, 12 തീയതികളില്‍ ഇന്ത്യ യഥാക്രമം ദക്ഷിണാഫ്രിക്ക, ഓസ്ട്രേലിയ ടീമുകളെ വിശാഖപട്ടണത്തില്‍ നേരിടും. ഒക്ടോബര്‍ 23-ന് ന്യൂസിലന്‍ഡിനെയും 26-ന് വെസ്റ്റിന്‍ഡീസിനെയും ഇന്ത്യ നവി മുംബൈയില്‍ ഏറ്റുമുട്ടും. സെമിഫൈനല്‍ മത്സരങ്ങള്‍ പാകിസ്താന്റെ യോഗ്യതയെ ആശ്രയിച്ചായിരിക്കും കൊളംബോ, ഗുവാഹത്തി, നവി മുംബൈ എന്നിവിടങ്ങളില്‍ നടക്കുക. നവംബര്‍ 2-ന് നടക്കുന്ന ഫൈനല്‍ കൊളംബോയിലോ നവി മുംബൈയിലോ ആയിരിക്കും.

ഇതിനുമുമ്പ് കര്‍ണാടകയിലെ മഹാരാജ ട്രോഫി ടി20-യും പൊലീസ് അനുമതി ലഭിക്കാതെ ബംഗളൂരുവില്‍നിന്ന് മൈസൂരിലേക്ക് മാറ്റിയിരുന്നു. 1978, 1997, 2003 വര്‍ഷങ്ങളില്‍ ഇന്ത്യ വനിതാ ലോകകപ്പിന് ആതിഥേയത്വം വഹിച്ചിട്ടുണ്ടെങ്കിലും, 1997-ലാണ് മാത്രം ചിന്നസ്വാമിയില്‍ മത്സരം നടന്നത്.

ലോകകപ്പിന് മുന്നോടിയായുള്ള സന്നാഹ മത്സരങ്ങളില്‍ ഇന്ത്യ ‘എ’ ടീമിനെ മലയാളി താരം മിന്നുമണി നയിക്കും. ലോകകപ്പ് സ്‌ക്വാഡില്‍ ഇടം ലഭിക്കാതിരുന്ന ഷഫാലി വര്‍മയുള്‍പ്പെടെ 15 അംഗ സംഘത്തെ പ്രഖ്യാപിച്ചു. മുന്‍പ് ആസ്ട്രേലിയ ‘എ’ക്കെതിരായ പരമ്പരയില്‍ രാധാ യാദവ് ക്യാപ്റ്റനായിരുന്നെങ്കിലും ഇത്തവണ ബി.സി.സി.ഐ മിന്നുമണിക്ക് നായക സ്ഥാനം നല്‍കി.

ഹര്‍മന്‍പ്രീത് കൗര്‍ നയിക്കുന്ന ലോകകപ്പ് സ്‌ക്വാഡില്‍ വൈസ് ക്യാപ്റ്റന്‍ സ്മൃതി മന്ദാനയാണ്. യാസ്തിക ഭാട്യ, റിച്ച ഘോഷ് എന്നിവര്‍ വിക്കറ്റ് കീപ്പര്‍മാരാകും. ദീപ്തി ശര്‍മ, ജെമീമ റോഡ്രിഗസ്, രേണുക സിങ്, സ്നേഹ് റാണ, രാധാ യാദവ് തുടങ്ങി മുന്‍നിര താരങ്ങള്‍ക്കും ടീമില്‍ ഇടം ലഭിച്ചു. നീതു ഡേവിഡിന്റെ നേതൃത്വത്തിലുള്ള സെലക്ഷന്‍ കമ്മിറ്റി ടീമിനെ പ്രഖ്യാപിച്ചു.

Continue Reading

News

ബീഹാറിലെ വോട്ടര്‍ പട്ടിക തീവ്ര പരിഷ്‌കരണം; ഒഴിവാക്കപ്പെട്ട വോട്ടര്‍മാര്‍ക്ക് എതിര്‍പ്പറിയിക്കാന്‍ രണ്ടാഴ്ച കൂടി സമയം നീട്ടി സുപ്രിംകോടതി

തെരഞ്ഞെടുപ്പ് കമ്മിഷന്‍ തല്‍സ്ഥിതി റിപ്പോര്‍ട്ട് നല്‍കണമെന്നും നിര്‍ദേശം നല്‍കി.

Published

on

വോട്ടര്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെട്ട ബിഹാറിലെ വോട്ടര്‍മാര്‍ക്ക് എതിര്‍പ്പറിയിക്കാന്‍ രണ്ടാഴ്ച കൂടി സമയം നീട്ടി നല്‍കി സുപ്രിംകോടതി. പേരുള്‍പ്പെടുത്താന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ വോട്ടര്‍മാരെ സഹായിക്കണമെന്നും കോടതി പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മിഷന്‍ തല്‍സ്ഥിതി റിപ്പോര്‍ട്ട് നല്‍കണമെന്നും നിര്‍ദേശം നല്‍കി.

പരിഷ്‌കരണ നടപടികളില്‍ സുപ്രിംകോടതി നിരീക്ഷണം തുടരും. നടപടികള്‍ പൂര്‍ത്തിയാക്കാന്‍ അനുവദിക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ ആവശ്യപ്പെട്ടു. സെപ്തംബര്‍ 15ന് ശേഷം പരാതികള്‍ ഉണ്ടാകില്ലെന്നും കമ്മീഷന്‍ സുപ്രിംകോടതിയെ അറിയിച്ചു.

വോട്ടര്‍ പട്ടികയില്‍ പേര് ഉള്‍പ്പെടുത്താന്‍ ഓണ്‍ലൈനായും അപേക്ഷ നല്‍കാമെന്നും നേരിട്ട് അപേക്ഷ നല്‍കണമെന്ന് നിര്‍ബന്ധമില്ലെന്ന് സുപ്രിംകോടതി വ്യക്തമാക്കി. 11 രേഖകളില്‍ ഏതെങ്കിലുമോ, ആധാര്‍ കാര്‍ഡോ സഹിതം അപേക്ഷ നല്‍കാം. രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രവര്‍ത്തകര്‍ക്ക് നിര്‍ദ്ദേശം നല്‍കണമെന്നും സുപ്രിംകോടതിയുടെ ഇടക്കാല ഉത്തരവ്. രാഷ്ട്രീയ പാര്‍ട്ടികള്‍ സഹകരിക്കുന്നില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ സുപ്രിംകോടതിയെ അറിയിച്ചു.

Continue Reading

News

പാര്‍ലമെന്റില്‍ വീണ്ടും സുരക്ഷാ വീഴ്ച; യുവാവ് മതില്‍ ചാടി കടന്ന് പാര്‍ലമെന്റിനുള്ളില്‍ അതിക്രമിച്ച് കയറി

അതിക്രമിച്ച് കയറിയയാള്‍ മാനസിക വെല്ലുവിളി നേരിടുന്ന വ്യക്തിയാണെന്ന് സംശയിക്കുന്നതായി പോലീസ് അറിയിച്ചു.

Published

on

പാര്‍ലമെന്റില്‍ വീണ്ടും സുരക്ഷാ വീഴ്ച. ഉത്തര്‍പ്രദേശ് സ്വദേശി മതില്‍ ചാടി കടന്ന് പാര്‍ലമെന്റിനുള്ളില്‍ അതിക്രമിച്ച് കയറി. രാവിലെ ആറ് മണിയോടെയാണ് സംഭവം. യുവാവിനെ ഉടന്‍ പിടികൂടിയെന്നും ചോദ്യം ചെയ്തു വരികയാണെന്നും സിഐഎസ്എഫ് അറിയിച്ചു.

അതിക്രമിച്ച് കയറിയയാള്‍ മാനസിക വെല്ലുവിളി നേരിടുന്ന വ്യക്തിയാണെന്ന് സംശയിക്കുന്നതായി പോലീസ് അറിയിച്ചു. ഉത്തര്‍പ്രദേശ് സ്വദേശി രാമ (20) എന്ന വ്യക്തിയാണ് അതിക്രമിച്ചു കയറിയത്. റെയില്‍ഭവന്റെ ഭാഗത്ത് നിന്നും മതില്‍ ചാടി പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഗരുഡ ഗേറ്റില്‍ എത്തുകയായിരുന്നു. തുടര്‍ന്ന് ഇയാളെ പെട്ടെന്ന് പിടികൂടുകയായിരുന്നു.

Continue Reading

Trending