കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കുത്തനെ ഉയര്‍ന്നു. പവന് 160 രൂപയാണ് വര്‍ധിച്ചത്. നിലവില്‍ ഒരു പവന്‍ സ്വര്‍ണത്തിന് 36,800 രൂപയാണ് വില. ഗ്രാമിന് 4,600 രൂപയാണ് വില. കഴിഞ്ഞ മാസത്തെ ഏറ്റവും കുറഞ്ഞ വില 36,400 രൂപയായിരുന്നു. 38,400 ആണ് ജനുവരിയില്‍ രേഖപ്പെടുത്തിയ ഉയര്‍ന്ന വില.

വരും ദിവസങ്ങളിലും സ്വര്‍ണ വില ചാഞ്ചാട്ടം പ്രകടിപ്പിക്കാന്‍ സാധ്യതയെന്നാണ് വിപണി വൃത്തങ്ങള്‍ നല്‍കുന്ന സൂചന.