തിരുവനന്തപുരം: സ്വര്‍ണാഭരണ വ്യാപാരികളുടെ സംഘടനകള്‍ തമ്മിലുളള പോര് മുറുകിയതോടെ സംസ്ഥാനത്ത് സ്വര്‍ണ വിപണിയിലും പ്രതിഫലിച്ചു. പവന് 800 രൂപയുടെ വ്യത്യാസമാണ് ഇരു സംഘടനകളും പ്രഖ്യാപിച്ച നിരക്കിലുളളത്. അനധികൃത സ്വര്‍ണമാണ് കുറഞ്ഞ വിലയ്ക്ക് വില്‍ക്കുന്നതെന്നാണ് ഒരു വിഭാഗത്തിന്റെ വാദം. എന്നാല്‍ ഈ വാദത്തെ ഖണ്ഡിച്ച് തങ്ങളുടേതാണ് യഥാര്‍ത്ഥ വിലയെന്നാണ് വില കുറച്ച് വില്‍ക്കുന്നവരുടെ നിലപാട്.

ഓള്‍ കേരള ഗോള്‍ഡ് ആന്റ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രഖ്യാപിച്ച നിരക്ക് പ്രകാരം ഇന്ന് ഗ്രാമിന് 4700 രൂപയാണ് വില. ഈ സംഘടനയില്‍ നിന്ന് വിഘടിച്ച് നില്‍ക്കുന്നവര്‍ ഗ്രാമിന് 4600 രൂപയ്ക്കാണ് സ്വര്‍ണം വില്‍ക്കുന്നത്. ലണ്ടന്‍, മുംബൈ, വിപണികളെയും രൂപയുടെ മൂല്യത്തെയും അടിസ്ഥാനമാക്കിയാണ് കേരളത്തില്‍ സ്വര്‍ണവില നിശ്ചയിക്കുന്നത്.

.