കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയില്‍. കഴിഞ്ഞ ദിവസങ്ങള്‍ക്ക് സമാനമായി സ്വര്‍ണവില ഇന്ന് വീണ്ടും ഉയര്‍ന്നു. 240 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 36,360 രൂപയായി. ഗ്രാമിന് 30 രൂപ ഉയര്‍ന്നു. 4545 രൂപയാണ് ഒരു ഗ്രാം സ്വര്‍ത്തത്തിന്റെ വില.

ഈ മാസത്തിന്റെ തുടക്കത്തില്‍ 35040 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. പിന്നീടുള്ള ദിവസങ്ങളില്‍ സ്വര്‍ണവിലയില്‍ ചാഞ്ചാട്ടമാണ് ദൃശ്യമായത്. കഴിഞ്ഞ വെള്ളിയാഴ്ച 120 രൂപ വര്‍ധിച്ച സ്വര്‍ണവില ശനിയാഴ്ചയും വര്‍ധിച്ചു. തിങ്കളാഴ്ചയും സമാനമായ നിലയില്‍ സ്വര്‍ണവില ഉയരുന്നതാണ് ദൃശ്യമായത്.