കൊച്ചി: കുതിച്ചുയര്‍ന്ന സ്വര്‍ണ്ണവിലയില്‍ അല്‍പ്പം ആശ്വാസമായി സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ്ണ വില കുറഞ്ഞു. പവന് ഇന്ന് 80 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന് 28,560 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 3,570 രൂപ. ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വിലയായ 28640 രൂപയിലായിരുന്നു ഇന്നലത്തെ വ്യാപാരം.

കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 20 ശതമാനത്തിലേറെ വര്‍ധനയാണ് സ്വര്‍ണവിലയിലുണ്ടായത്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 16 ന് 22080 രൂപയായിരുന്നു സ്വര്‍ണവില. ഡോളറിനെതിരെ രൂപയുടെ മൂല്യത്തകര്‍ച്ചയാണ് സ്വര്‍ണത്തിന് വില ഉയരാനുളള പ്രധാന കാരണം. സ്വര്‍ണ നിക്ഷേപകര്‍ക്ക് സുവര്‍ണകാലമാണെങ്കിലും ഉല്‍സവവിവാഹ സീസണില്‍ വില ഉയരുന്നത് സാധാരണക്കാര്‍ക്ക് തിരിച്ചടിയാണ്.