Connect with us

kerala

ജലീലില്‍ നിന്ന് ലഭിച്ചത് നിര്‍ണായക വിവരങ്ങള്‍; വീണ്ടും ചോദ്യം ചെയ്യുമെന്ന് എന്‍ഫോഴ്‌സ്‌മെന്റ്

രാവിലെ മുതല്‍ ഉച്ച വരെയുള്ള നീണ്ട ചോദ്യം ചെയ്യലാണ് നടന്നത്. ഔദ്യോഗിക വാഹനത്തിനു പകരം സ്വകാര്യ വാഹനത്തിലാണ് ജലീല്‍ ഇഡിയുടെ ഓഫീസിലെത്തിയത്

Published

on

 

കൊച്ചി: സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മന്ത്രി കെടി ജലീലില്‍ നിന്ന് ലഭിച്ചത് നിര്‍ണായക വിവരങ്ങള്‍. വെള്ളിയാഴ്ച രാവിലെ ഇഡിയുടെ ഓഫീസില്‍ വെച്ചായിരുന്നു ചോദ്യം ചെയ്യല്‍. വിദേശത്തു നിന്ന് നയതന്ത്ര ബാഗേജിലൂടെ മതഗ്രന്ഥങ്ങള്‍ എത്തിയത്, സ്വപ്‌ന സുരേഷ് അടക്കമുള്ള പ്രതികളുമായുള്ള ബന്ധം എന്നിവയിലാണ് ജലീലില്‍ നിന്ന് എന്‍ഫോഴ്‌സ്‌മെന്റില്‍ നിന്ന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചത്. സംഭവത്തില്‍ ജലീലില്‍ നിന്ന് ലഭിച്ച വിവരങ്ങള്‍ പരിശോധിച്ച ശേഷം ആവശ്യമെങ്കില്‍ വീണ്ടും വിളിച്ചു വരുത്തുമെന്ന് ഇഡി അറിയിച്ചു.

രാവിലെ മുതല്‍ ഉച്ച വരെയുള്ള നീണ്ട ചോദ്യം ചെയ്യലാണ് നടന്നത്. ഔദ്യോഗിക വാഹനത്തിനു പകരം സ്വകാര്യ വാഹനത്തിലാണ് ജലീല്‍ ഇഡിയുടെ ഓഫീസിലെത്തിയത്.

യുഎഇയില്‍ നിന്ന് കോണ്‍സുലേറ്റ് വഴി കേരളത്തിലെത്തിയ 40 പെട്ടികളെ കുറിച്ചാണ് എന്‍ഫോഴ്‌സ്‌മെന്റ് പ്രധാനമായും ചോദ്യങ്ങളുന്നയിച്ചത്. ഇതില്‍ മതഗ്രന്ഥങ്ങളാണ് എന്നായിരുന്നു മന്ത്രിയുടെ ന്യായീകരണം. എന്നാല്‍ മതഗ്രന്ഥങ്ങള്‍ അയക്കാറില്ലെന്ന് കോണ്‍സുലേറ്റ് അധികൃതര്‍ പറഞ്ഞതോടെ മന്ത്രി കുരുങ്ങിയിരുന്നു.

സ്വപ്‌ന സുരേഷുമായുള്ള ബന്ധങ്ങളെ കുറിച്ചും എന്‍ഫോഴ്‌സ്‌മെന്റ് ജലീലിനെ ചോദ്യം ചെയ്തു. യുഎഇ കോണ്‍സുലേറ്റ് വഴി വന്ന പെട്ടികളെ കുറിച്ച് സംസാരിക്കാനാണ് സ്വപ്നയെ വിളിച്ചത് എന്നായിരുന്നു മന്ത്രി പറഞ്ഞത്. ഇതിനെക്കുറിച്ചും എന്‍ഫോഴ്‌സ്‌മെന്റ് വിശദമായി ചോദ്യം ചെയ്തു. സ്വര്‍ണക്കടത്തുമായി മന്ത്രിക്ക് ബന്ധമുണ്ടെന്നതിന്റെ തെളിവുകള്‍ എന്‍ഫോഴ്‌സ്‌മെന്റിന് ലഭിച്ചതായാണ് വിവരം. പ്രാഥമിക വിവരങ്ങള്‍ മാത്രമാണ് ചോദിച്ചതെന്നും വരും ദിവസങ്ങളിലും ചോദ്യം ചെയ്യല്‍ തുടരുമെന്നും എന്‍ഫോഴ്‌സ്‌മെന്റ് അധികൃതര്‍ പറഞ്ഞു.

നേരത്തെ, ഇതേ കേസില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരിയെയും ഇഡി ചോദ്യം ചെയ്തിരുന്നു. 12 മണിക്കൂറോളമായിരുന്നു ചോദ്യം ചെയ്യല്‍. ഇതിനു ശേഷമാണ് അന്വേഷണ സംഘം മന്ത്രിയെയും ചോദ്യം ചെയ്യുന്നത്.

 

kerala

മതേതര ഇന്ത്യയെ തിരിച്ചെടുക്കുന്നതിനുള്ള തിരഞ്ഞെടുപ്പ്: വോട്ട് രേഖപ്പെടുത്തി അബ്ദുസമദ് സമദാനി

കോട്ടക്കല്‍ ആമപ്പാറ എഎല്‍പി സ്‌കൂളിലെത്തിയാണ് സമദാനി വോട്ടു രേഖപ്പെടുത്തിയത്.

Published

on

പൊന്നാനി യുഡിഎഫ് സ്ഥാനാര്‍ഥി ഡോ. എം പി അബ്ദുസമദ് സമദാനി വോട്ട് രേഖപ്പെടുത്തി. പൊന്നാനിയില്‍ പത്തരമാറ്റ് പൊന്നുംതിളക്കമുള്ള മഹത്തായ വിജയം ഉണ്ടാവുമെന്ന് അബ്ദു സമദ്‌സമദാനി. നാട്ടുകാരുടെ അഭിമാനവും, അന്തസും ഉയര്‍ത്തുന്ന വിജയമാവും ഉണ്ടാവും. വലിയ ആത്മവിശ്വാസമുണ്ട്. കേരളത്തില്‍ യുഡിഎഫിന് പ്രത്യാശയുടെ പ്രഭാതമാണെന്നും അദ്ദേഹം പ്രതികരിച്ചു.

മതേതര ഇന്ത്യയെ തിരിച്ചെടുക്കുന്നതിനുള്ള വലിയ സൂര്യോദയമാണ്. ഇന്ത്യ മുന്നണിയ്ക്ക് തിളക്കമാര്‍ന്ന വിജയം ഉണ്ടാവും. രാവിലെ തന്നെ കാണുന്ന തിരക്ക് ജനങ്ങളുടെ രാഷ്ട്രീയ ബോധമാണ് വ്യക്തമാക്കുന്നതെന്നും സമദാനി പറഞ്ഞു. കോട്ടക്കല്‍ ആമപ്പാറ എഎല്‍പി സ്‌കൂളിലെത്തിയാണ് സമദാനി വോട്ടു രേഖപ്പെടുത്തിയത്.

സംസ്ഥാനത്ത് കൃത്യം ഏഴ് മണിയോടെ വോട്ടിങ് ആരംഭിച്ചു. മുസ്‌ലിം ലീഗ് അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, ആദ്യ വോട്ടര്‍മാരിലൊരാളായി. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, വടകര ലോക്‌സഭാ സ്ഥാനാര്‍ത്ഥി ഷാഫി പറമ്പില്‍, തുടങ്ങിയവരും വോട്ട് ചെയ്തു.

 

Continue Reading

kerala

സംസ്ഥാനത്ത് യുഡിഎഫ് തരംഗം; പൊന്നാനിയിലും മലപ്പുറത്തും ഉജ്ജ്വല വിജയം നേടും: കുഞ്ഞാലിക്കുട്ടി

ബൂത്ത് തല കണക്കുകള്‍ സോഫ്റ്റ്വെയര്‍ വഴി ശേഖരിച്ചു. അതിന്റെ അടിസ്ഥാനത്തിലാണ് പറയുന്നത്. സംസ്ഥാനത്ത് യുഡിഎഫ് തരംഗമാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Published

on

സംസ്ഥാനത്ത് യുഡിഎഫ് തരംഗമാണെന്നും ഇ ടി മുഹമ്മദ് ബഷീര്‍ രണ്ട് ലക്ഷത്തിലധികം ഭൂരിപക്ഷത്തിന് മലപ്പുറത്ത് വിജയിക്കുമെന്നും മുസ്‌ലിം ലീഗ് ദേശീയ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി. പൊന്നാനിയിലും സമാന ഭൂരിപക്ഷം സമദാനിക്ക് ലഭിക്കും. പൊന്നാനിയിലും മലപ്പുറത്തും ഉജ്ജ്വല വിജയം നേടും.

ബൂത്ത് തല കണക്കുകള്‍ സോഫ്റ്റ്വെയര്‍ വഴി ശേഖരിച്ചു. അതിന്റെ അടിസ്ഥാനത്തിലാണ് പറയുന്നത്. സംസ്ഥാനത്ത് യുഡിഎഫ് തരംഗമാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

 

Continue Reading

kerala

ലോക്സഭ തിരഞ്ഞെടുപ്പ് കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരായ വിധിയെഴുത്താകും; വോട്ട് രേഖപ്പെടുത്തി വി.ഡി.സതീശന്‍

ദേശീയതലത്തിൽ ഇന്ത്യ മുന്നണിയിലൂടെ കോൺഗ്രസ് മികച്ച ബദലാണെന്ന തോന്നൽ ജനങ്ങളിലുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

Published

on

പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ വോട്ട് രേഖപ്പെടുത്തി. പറവൂർ കേസരി ബാലകൃഷ്ണ മെമ്മോറിയൽ കോളേജിലായിരുന്നു അദ്ദേഹം വോട്ട് രേഖപ്പെടുത്തിയത്. കേരളത്തിൽ ഇരുപത് സീറ്റിലും ജയിക്കാൻ കഴിയുമെന്ന ആത്മവിശ്വാസമാണുള്ളതെന്ന് വി.ഡി. സതീശൻ പറഞ്ഞു. ഈ തിരഞ്ഞെടുപ്പ് കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരായ വിലയിരുത്തലാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കേരളത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരായ ജനങ്ങളുടെ പ്രതിഷേധവും രോഷവുമെല്ലാം പ്രതിഫലിക്കുന്ന ഒരു തിരഞ്ഞെടുപ്പ് കൂടിയാണിത്. ദേശീയതലത്തിൽ ഇന്ത്യ മുന്നണിയിലൂടെ കോൺഗ്രസ് മികച്ച ബദലാണെന്ന തോന്നൽ ജനങ്ങളിലുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

Continue Reading

Trending