തിരുവനന്തപുരം. ചരിത്രത്തിലാദ്യമായാണ് സംസ്ഥാനത്ത് ഒരു മന്ത്രിയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടേഴ്‌സ് ചോദ്യം ചെയ്യുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
ധാര്‍മികത അല്‍പമെങ്കിലും ബാക്കിയുണ്ടെങ്കില്‍ കെടി ജലീല്‍ മന്ത്രി സ്ഥാനം രാജിവച്ച് പോകണമെന്നും ചെന്നിത്തല പറഞ്ഞു.

തലയില്‍ മുണ്ടിട്ടാണ് മന്ത്രി ചോദ്യം ചെയ്യലിന് വിധേയമായതെന്നും രമേശ് ചെന്നിത്തല വിമര്‍ശിച്ചു. മന്ത്രി ഇന്ന് രാവിലെ ആരും അറിയാതെ ചോദ്യംചെയ്യലിന് വിധേയമായ സംഭവത്തെ പരിഹസിച്ചായിരുന്നു ചെന്നിത്തലയുടെ വിമര്‍ശനം. തുടര്‍ച്ചയായി ക്രിമിനല്‍ കുറ്റം ചെയ്യുന്ന മന്ത്രിയെ സംരക്ഷിക്കുന്ന നിലപാടാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ചെയ്യുന്നതെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.

updates