ദുബായ്: യുഎഇ ഗോള്‍ഡന്‍ വിസ സ്വീകരിച്ച് നടന്‍ ആസിഫ് അലി. മോഹന്‍ലാല്‍, മമ്മൂട്ടി, ടൊവീനോ തോമസ്, നൈല ഉഷ, പൃഥ്വിരാജ്, ദുല്‍ഖര്‍ സല്‍മാന്‍, ആശ ശരത്ത്, ലാല്‍ജോസ് എന്നിവരാണ് മലയാള സിനിമാ മേഖലയില്‍ നിന്നും നേരത്തെ ഈ നേട്ടത്തിന് അര്‍ഹരായ മറ്റുള്ളവര്‍. വിവിധ മേഖലകളില്‍ മികച്ച സംഭാവന നല്‍കിയ വ്യക്തികള്‍ക്കാണ് യുഎഇ ഗോള്‍ഡന്‍ വിസ നല്‍കുന്നത്.

ഈ അംഗീകാരത്തിന് ഏറെ നന്ദിയുണ്ടെന്ന് ഗോള്‍ഡന്‍ വിസ ഏറ്റുവാങ്ങുന്ന തന്റെ ചിത്രത്തിനൊപ്പം ആസിഫ് അലി സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.