പുലിമരുകന്‍ സിനിമക്കെതിരെയുള്ള ട്രോള്‍ ഷെയര്‍ ചെയ്ത കസബയുടെ നിര്‍മ്മാതാവിന് സംഗീതസംവിധായകന്‍ ഗോപിസുന്ദറിന്റെ മറുപടി. നിര്‍മ്മാതാവ് ജോബി ജോര്‍ജ്ജാണ് പുലിമുരുകനെതിരെ ട്രോള്‍ വീഡിയോ ഷെയര്‍ ചെയ്തത്. ഇതിനെതിരെയാണ് ഗോപിസുന്ദര്‍ രംഗത്തെത്തിയിരിക്കുന്നത്.

പട്ടികള്‍ കുരക്കും, പുലികള്‍ അത് ശ്രദ്ധിക്കാറില്ല എന്നായിരുന്നു ഗോപിസുന്ദര്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. പോസ്റ്റില്‍ ദീപാവലി ആശംസകളും ഗോപിസുന്ദര്‍ നല്‍കിയിട്ടുണ്ട്. പുലിമുരുകന്റെ സംഗീത സംവിധായകന്‍ കൂടിയാണ് ഗോപീസുന്ദര്‍.

പുലിമുരുകനിലെ തീം സോംഗ് ഭക്തിഗാനത്തിന്റെ കോപ്പിയടിയാണെന്ന് ആരോപിക്കുന്ന ട്രോള്‍ വീഡിയോ ആയിരുന്നു ജോബി ജോര്‍ജ് ഷെയര്‍ ചെയ്തത്. കുറേ കുറേ തള്ളും അതിലേറെ കോപ്പിയടിയും ചേര്‍ന്നാല്‍ ഒരു ലാല്‍ മുവീ ആയി എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ ഷെയര്‍ ചെയ്തത്. പോസ്റ്റിനു താഴെ മോഹന്‍ലാല്‍ ഫാന്‍സ് പൊങ്കാലയുമായി എത്തുകയും ചെയ്തിരുന്നു. അതിനുശേഷമാണ് മറുപടിയുമായി ഗോപീസുന്ദര്‍ തന്നെ രംഗത്തെത്തിയിരിക്കുന്നത്.