Connect with us

Culture

സര്‍ക്കാറിന്റെ ‘സ്റ്റാമ്പ് കച്ചവടം’ ഹജ്ജ് കുത്തിവെപ്പ് ക്യാമ്പിലും; വിവാദമായപ്പോള്‍ നിറുത്തിവെച്ചു

Published

on

കണ്ണൂര്‍: ഹജ്ജ് യാത്രക്ക് മുന്നോടിയായി കുത്തിവെപ്പിനെത്തിയവരില്‍ നിന്നും പണം വാങ്ങി സര്‍ക്കാറിന്റെ സ്റ്റാമ്പ് കച്ചവടം. വിവാദമായതോടെ സ്റ്റാമ്പ് വില്‍പ്പന നിറുത്തിവെച്ചു.
ഇന്നലെ കണ്ണൂര്‍ ജില്ലാ ആസ്പത്രിയില്‍ സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഹജ്ജ് കര്‍മത്തിന് പോകുന്നവര്‍ക്ക് ശിശുക്ഷേമ സമിതിയുടെ ശിശുദിന സ്റ്റാമ്പ് നല്‍കി പണം ഈടാക്കിയതാണ് പ്രതിഷേധത്തിന് വഴിവെച്ചത്. ‘തണല്‍-കുട്ടികളുടെ അഭയ കേന്ദ്രം’ പദ്ധതിക്ക് പണം കണ്ടെത്താന്‍ സംസ്ഥാന ശിശുക്ഷേമ സമിതി 2017-18 വര്‍ഷം പുറത്തിറക്കിയതാണ് സ്റ്റാമ്പ്. ജില്ലയിലെ ആദ്യ ഹജ്ജ് കുത്തിവെപ്പ് ക്യാമ്പാണ് ജില്ലാ ആസ്പത്രിയില്‍ നടന്നത്. കണ്ണൂര്‍, അഴീക്കോട്, ധര്‍മടം, കല്യാശ്ശേരി മണ്ഡലങ്ങളില്‍ നിന്ന് ആയിരത്തോളം പേര്‍ ക്യാമ്പിനെത്തിയിരുന്നു.
10 രൂപയുടെ 10 സ്റ്റാമ്പുകള്‍ നല്‍കി ഒരാളില്‍ നിന്ന് 100 രൂപ വരെ ഈടാക്കുകയായിരുന്നു. മുന്നറിയിപ്പില്ലാതെ നടന്ന സ്റ്റാമ്പ് വില്‍പ്പന വിമര്‍ശനത്തിനുമിടയാക്കി. കുത്തിവെപ്പിനെത്തിയവര്‍ക്ക് സഹായവുമായെത്തിയ മുസ്‌ലിം യൂത്ത്‌ലീഗ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായെത്തിയതോടെയാണ് സ്റ്റാമ്പ് വില്‍പ്പന നിറുത്തിവെച്ചത്. വിവരമറിഞ്ഞ് മുസ്‌ലിംലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി അബ്ദുല്‍ കരീം ചേലേരിയും സെക്രട്ടറി കെടി സഹദുല്ലയും സ്ഥലത്തെത്തി.
വിഷയത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഇടപെട്ടു. ഹജ്ജ് കുത്തിവെപ്പിനെത്തിയവര്‍ക്ക് സ്റ്റാമ്പ് നല്‍കി പണം ഈടാക്കിയ കാര്യം അറിഞ്ഞില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ ആദ്യ പ്രതികരണം. പിന്നീട് വിഷയത്തെ കുറിച്ച് അന്വേഷിച്ചു. കുട്ടികള്‍ക്ക് നല്‍കുന്ന കുത്തിവെപ്പിനോടനുബന്ധിച്ചാണ് സ്റ്റാമ്പ് വില്‍പ്പന നടത്തുന്നത്. ശിശു ക്ഷേമവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ഫണ്ടിലേക്ക് പണം കണ്ടെത്തുന്നതിനാണിതെന്നും മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു. എന്നാല്‍ ഹജ്ജ് കുത്തിവെപ്പിനെത്തുന്നവര്‍ക്ക് സ്റ്റാമ്പ് വില്‍പ്പന നടത്തിയത് ബന്ധപ്പെട്ടവരുടെ അറിവില്ലായ്മ കാരണമായിരിക്കാം. ഹജ്ജ് കുത്തിവെപ്പിനെത്തുന്നവര്‍ക്ക് സ്റ്റാമ്പ് വില്‍പ്പന നടത്തുന്നുവെങ്കില്‍ നിറുത്തിവെക്കണമെന്ന് നിര്‍ദ്ദേശം നല്‍കിയതായും മെഡിക്കല്‍ ഓഫീസര്‍ വ്യക്തമാക്കി.
സംസ്ഥാന ശിശുക്ഷേമ സമിതി പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട സ്റ്റാമ്പ് വില്‍പ്പനയ്ക്ക് സര്‍ക്കാര്‍ ആതുരാലയങ്ങള്‍ക്ക് ക്വാട്ട നിശ്ചയിച്ച് നല്‍കിയിരുന്നു. കുത്തിവെപ്പ് വേളകളിലാണ് ഇത്തരം സ്റ്റാമ്പുകള്‍ വില്‍പ്പന നടത്തി പണം സര്‍ക്കാറിലേക്ക് അടക്കുന്നത്. എന്നാല്‍ ഹജ്ജ് കുത്തിവെപ്പിനെത്തിയവര്‍ക്കും സ്റ്റാമ്പ് നല്‍കി വില്‍പ്പന പൂര്‍ത്തിയാക്കാമെന്ന കണക്കുകൂട്ടലാണ് പാളിയത്. അതേസമയം സര്‍ക്കാര്‍ പദ്ധതികളുമായി ബന്ധപ്പെട്ട് സ്റ്റാമ്പ് വില്‍പ്പന കൂടി നടത്തേണ്ട ഉത്തരവാദിത്തം ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ളവരെ പ്രയാസത്തിലാക്കുകയാണ്.

Film

മമ്മൂട്ടി-വിനായകന്‍ ചിത്രം ‘കളങ്കാവല്‍’: വിനായകന്‍ ചെയ്ത വേഷം ആദ്യം പൃഥ്വിരാജിനായി കരുതിയതെന്ന് സംവിധായകന്‍

ണ്ട് പ്രധാന കഥാപാത്രങ്ങളാണ് ചിത്രത്തില്‍ ഉള്ളത്, അവയില്‍ ഒന്നിന് പൃഥ്വിരാജ് അനുയോജ്യമെന്നാണ് ടീമിന് തോന്നിയത്. എന്നാല്‍ മമ്മൂട്ടിയുടെ ഡേറ്റ് ലഭിച്ച സമയത്ത് പൃഥ്വിരാജ് മറ്റ് സിനിമകളില്‍ തിരക്കിലായിരുന്നതിനാല്‍ ആ വേഷം നടന്‍ ചെയ്യാനായില്ല.

Published

on

മമ്മൂട്ടിയും വിനായകനും പ്രധാന വേഷങ്ങളില്‍ എത്തുന്ന ‘കളങ്കാവല്‍’യെ കുറിച്ച് സംവിധായകന്‍ ജിതിന്‍ കെ. ജോസ് രസകരമായ വിവരങ്ങള്‍ പങ്കുവെച്ചു. സംവിധായകന്റെ പറയുന്നതനുസരിച്ച്, ഇപ്പോള്‍ വിനായകന്‍ അവതരിപ്പിച്ചിരിക്കുന്ന കഥാപാത്രം ആദ്യം പൃഥ്വിരാജിനെക്കായിരുന്നാണ് പദ്ധതിയിട്ടിരുന്നത്. രണ്ട് പ്രധാന കഥാപാത്രങ്ങളാണ് ചിത്രത്തില്‍ ഉള്ളത്, അവയില്‍ ഒന്നിന് പൃഥ്വിരാജ് അനുയോജ്യമെന്നാണ് ടീമിന് തോന്നിയത്. എന്നാല്‍ മമ്മൂട്ടിയുടെ ഡേറ്റ് ലഭിച്ച സമയത്ത് പൃഥ്വിരാജ് മറ്റ് സിനിമകളില്‍ തിരക്കിലായിരുന്നതിനാല്‍ ആ വേഷം നടന്‍ ചെയ്യാനായില്ല. തുടര്‍ന്ന് മമ്മൂട്ടിയുടെ നിര്‍ദേശപ്രകാരം കഥാപാത്രം വിനായകനായി മാറി. വേഷനിര്‍ണ്ണയത്തിനെക്കുറിച്ചും സംവിധായകന്‍ പറഞ്ഞു. ഒരുകഥാപാത്രത്തിന് മമ്മൂട്ടി ഏറ്റവും അനുയോജ്യനാണെന്ന് തോന്നിയതിനാല്‍ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ വിവേക് ദാമോദരന്‍ വഴിയാണ് മമ്മൂട്ടിയെ സമീപിച്ചത്. ഇതിനകം തന്നെ തങ്ങള്‍ക്ക് മനസ്സിലുണ്ടായിരുന്നതുപോലെ തന്നെയാണ് പൃഥ്വിരാജും ആ വേഷം മമ്മൂക്ക ചെയ്യണം എന്ന് നിര്‍ദേശിച്ചതെന്നും അദ്ദേഹം വെളിപ്പെടുത്തി. ജിതിന്‍ കെ. ജോസ് പറഞ്ഞു പോലെ, വിനായകന്‍ അവതരിപ്പിച്ച വേഷം തന്നെയാണ് ആദ്യം പൃഥ്വിരാജിന് പരിഗണിച്ചത്. മമ്മൂട്ടി കമ്പനി നിര്‍മിച്ച ‘കളങ്കാവല്‍’ നവംബര്‍ 27ന് തീയേറ്ററുകളില്‍ റിലീസ് ചെയ്യും.

Continue Reading

india

‘വോട്ടര്‍പട്ടികയില്‍ നിന്ന് എങ്ങെനെ ആളുകളെ പുറത്താക്കാം എന്ന ലക്ഷ്യത്തോടെയാണ് sir കൊണ്ടുവന്നത്’: അഡ്വ. ഹാരിസ് ബീരാൻ എംപി

Published

on

സമഗ്ര വോട്ടര്‍പട്ടിക പരിഷ്‌കരണത്തിനെതിരെ അഡ്വ. ഹാരിസ് ബീരാന്‍ എം.പി. കേരളത്തില്‍ ഇപ്പോള്‍ ഒരു മാസത്തിനുള്ളില്‍ മൂന്ന് തവണ ഒരു ബിഎല്‍ഒ വീടുകള്‍ കയറിയിറങ്ങണം. ഫോമുകള്‍ പൂരിപ്പിച്ച് വാങ്ങണം. അവര്‍ക്ക് ടാര്‍ഗറ്റുകള്‍ കൊടുത്തുകൊണ്ടിരിക്കുകയാണ്. ഇതൊരു മനുഷ്യത്വരഹിതമായ പ്രവൃത്തിയായിട്ടാണ് നാം കാണുന്നതെന്ന് അദ്ദേഹം പറഞ്ഞു. വോട്ടര്‍പട്ടികയില്‍ നിന്ന് എങ്ങെനെ ആളുകളെ പുറത്താക്കാം എന്ന ലക്ഷ്യത്തോടെയാണ് ഈ സമഗ്ര വോട്ടര്‍പട്ടിക പരിഷ്‌കരണമെന്ന് നാം ഭയപ്പെടേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

Continue Reading

Film

എസ് എസ് രാജമൗലി- മഹേഷ് ബാബു ചിത്രം വാരാണാസിയുടെ ബ്രഹ്മാണ്ഡ ട്രയ്ലർ പ്രേക്ഷകരിലേക്ക്

മഹേഷ് ബാബു, പ്രിയങ്ക ചോപ്ര, പൃഥ്വിരാജ് സുകുമാരൻ തുടങ്ങിയവർ കേന്ദ്ര കഥാപാത്രത്തിലെത്തുന്ന ചിത്രം ശ്രീ ദുർഗ ആർട്ട്സ്,ഷോവിങ് ബിസിനസ് എന്നീ ബാനറുകളിൽ കെ എൽ നാരായണ, എസ് എസ് കർത്തികേയ എന്നിവർ നിർമ്മിക്കുന്നു.

Published

on

പ്രേക്ഷകർ ആകാംഷയോടെ കാത്തിരുന്ന എസ് എസ് രാജമൗലി മഹേഷ് ബാബു ചിത്രം വാരാണാസിയുടെ ബ്രഹ്മാണ്ഡ ട്രയ്ലർ റിലീസായി. ചിത്രത്തിൽ രുദ്ര എന്ന കഥാപാത്രമായി മഹേഷ് ബാബു എത്തുന്നു. ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയിൽ നടന്ന പ്രൗഢ ഗംഭീര ഇവെന്റിലാണ് ചിത്രത്തിന്റെ ട്രയ്ലർ റിലീസ് ചെയ്തത്. മഹേഷ് ബാബു, പ്രിയങ്ക ചോപ്ര, പൃഥ്വിരാജ് സുകുമാരൻ തുടങ്ങിയവർ കേന്ദ്ര കഥാപാത്രത്തിലെത്തുന്ന ചിത്രം ശ്രീ ദുർഗ ആർട്ട്സ്,ഷോവിങ് ബിസിനസ് എന്നീ ബാനറുകളിൽ കെ എൽ നാരായണ, എസ് എസ് കർത്തികേയ എന്നിവർ നിർമ്മിക്കുന്നു. കീരവാണിയാണ് വാരണാസിയുടെ സംഗീത സംവിധാനം നിർവഹിക്കുന്നത്.
മണിക്കൂറുകൾക്കുള്ളിൽ അഞ്ചു മില്യണിൽപ്പരം കാഴ്ചക്കാരുമായി ട്രയ്ലർ ലോകവ്യാപകമായി ട്രെൻഡിങ്ങിൽ മുന്നിലാണ്.

പ്രേക്ഷകർക്ക് ദൃശ്യവിസ്മയം സമ്മാനിക്കുന്ന വാരാണസിയുടെ ട്രയ്ലർ റാമോജി ഫിലിം സിറ്റിയിൽ നടന്ന ഇവെന്റിൽ 130×100 ഫീറ്റിൽ പ്രത്യേകമായി സജ്ജീകരിച്ച സ്‌ക്രീനിലാണ് പ്രദർശിപ്പിച്ചത് . സിഇ 512-ലെ വാരാണസി കാണിച്ചുകൊണ്ടാണ് ട്രെയിലര്‍ തുടങ്ങുന്നത്. പിന്നീട് 2027-ല്‍ ഭൂമിയെ ലക്ഷ്യമാക്കി വരുന്ന ശാംഭവി എന്ന ഛിന്നഗ്രഹമാണ് കാണിക്കുന്നത്. തുടര്‍ന്നങ്ങോട്ട് അന്റാര്‍ട്ടിക്കയിലെ റോസ് ഐസ് ഷെല്‍ഫ്, ആഫ്രിക്കയിലെ അംബോസെലി വനം, ബിസിഇ 7200-ലെ ലങ്കാനഗരം, വാരാണസിയിലെ മണികര്‍ണികാ ഘട്ട് തുടങ്ങിയവയെല്ലാം വിസ്മയക്കാഴ്ചകളായി ട്രെയിലറില്‍ അനാവരണം ചെയ്യുന്നു.കൈയില്‍ ത്രിശൂലവുമേന്തി കാളയുടെ പുറത്തേറി വരുന്ന മഹേഷ് ബാബുവിന്റെ രുദ്ര എന്ന കഥാപാത്രം സ്‌ക്രീനിൽ അവസാനം എത്തിയപ്പോൾ വേദിയിലും മഹേഷ് ബാബു കാളയുടെ പുറത്തു എൻട്രി ചെയ്തപ്പോൾ അറുപത്തിനായിരത്തിൽപ്പരം കാഴ്ചക്കാർ നിറഞ്ഞ ഇവന്റിലെ സദസ്സ് ഹർഷാരവം കൊണ്ട് വേദിയെ ധന്യമാക്കി. ഐമാക്‌സിലാണ് ചിത്രം ഒരുങ്ങുന്നത് എന്നതിനാല്‍ തന്നെ തിയേറ്ററുകളില്‍ ഗംഭീരമായ കാഴ്ചാനുഭൂതി സമ്മാനിക്കുമെന്നുറപ്പാണ്.ബാഹുബലിയും ആർ ആർ ആറും ഒരുക്കിയ രാജമൗലിയുടെ ബ്രഹ്മാണ്ഡ ചിത്രം വാരണാസി 2027ൽ തിയേറ്ററുകളിലേക്കെത്തും. പി ആർ ഓ ആൻഡ് മാർക്കറ്റിംഗ് സ്ട്രാറ്റജിസ്റ്റ് : പ്രതീഷ് ശേഖർ.

Continue Reading

Trending