Connect with us

kerala

നിലപാടില്‍ മാറ്റമില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

ചാന്‍സലര്‍ പദവിയില്‍ ഗവര്‍ണര്‍ ഇരിക്കുന്നത് സുതാര്യത ഉറപ്പാക്കാനാണെന്നും ചാന്‍സലര്‍ ഭരണഘടനാ പദവിയല്ലെന്നും ഗവര്‍ണര്‍ ഓര്‍മപ്പെടുത്തി.

Published

on

സര്‍വകലാശാല വിഷയത്തില്‍ തന്റെ നിലപാടിന് മാറ്റമില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. മുഖ്യമന്ത്രിയെ ചാന്‍സലറാക്കുന്നതാണ് പരിഹാരമെന്നും തന്നെ മുന്‍നിര്‍ത്തി സര്‍വകലാശാലകളില്‍ നിയമനം വേണ്ടെന്നും ഗവര്‍ണര്‍ കുറ്റപ്പെടുത്തി.
സര്‍ക്കാറുമായി ഏറ്റുമുട്ടലിന് തയ്യാറല്ലെന്നും ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് മാറ്റി ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചാല്‍ ഉടന്‍ ഒപ്പിടാന്‍ തയ്യാറാണെന്നും ആരിഫ് മുഹമ്മദ് ഖാന്‍ അറിയ്യിച്ചു.

മുഖ്യമന്ത്രി ചാന്‍സലറായിരുന്നാല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകില്ലെന്നും രാഷ്ട്രീയ ഇടപെടലുകള്‍ സര്‍വകലാശാലകളിലെ നിയമനങ്ങളില്‍ നടക്കുന്നില്ലെന്ന് തെളിയിച്ചാല്‍ മാത്രം തീരുമാനം പുനപ്പരിശോധിക്കാന്‍ തയ്യാറാകും എന്നും ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു.

ചാന്‍സലര്‍ പദവിയില്‍ ഗവര്‍ണര്‍ ഇരിക്കുന്നത് സുതാര്യത ഉറപ്പാക്കാനാണെന്നും ചാന്‍സലര്‍ ഭരണഘടനാ പദവിയല്ലെന്നും ഗവര്‍ണര്‍ ഓര്‍മപ്പെടുത്തി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

വേങ്ങരയില്‍ സഹോദരിമാര്‍ മുങ്ങി മരിച്ചു

മലപ്പുറത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Published

on

വേങ്ങരയില്‍ സഹോദരിമാര്‍ മുങ്ങിമരിച്ചു. വെട്ടുതോട് സ്വദേശിനികളായ അജ്മല(21), ബുഷ്റ (26) എന്നിവരാണ് മരിച്ചത്. വേങ്ങര കോട്ടുമലയില്‍ കടലുണ്ടി പുഴയിലാണ് അപകടം. മൂത്ത സഹോദരിയുടെ വീട്ടിലേക്ക് വിരുന്നുവന്ന ഇവര്‍ പുഴയില്‍ കുളിക്കാന്‍ ഇറങ്ങിയതായിരുന്നു. മലപ്പുറത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Continue Reading

crime

പച്ചമുളക് തീറ്റിച്ചു, ഫാനിൽ കെട്ടിത്തൂക്കി; ഏഴുവയസുകാരന് ക്രൂരമർദനം, രണ്ടാനച്ഛൻ പിടിയിൽ

അമ്മ അഞ്ജനയെയും ഫോർട്ട്‌ പൊലീസ്‌ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Published

on

തിരുവനന്തപുരത്ത്‌ ഏഴ് വയസുകാരന് രണ്ടാനച്ഛൻ്റെ ക്രൂരമർദനം. സംഭവത്തിൽ രണ്ടാനച്ഛനായ ആറ്റുകാൽ സ്വദേശി അനുവിനെ പൊലീസ്‌ കസ്റ്റഡിയിലെടുത്തു. അമ്മ അഞ്ജനയെയും ഫോർട്ട്‌ പൊലീസ്‌ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ആറ് മാസമായി രണ്ടാനച്ഛൻ കുട്ടിയെ ഉപദ്രവിക്കുണ്ട് എന്നാണ് വിവരം. നായയെ കെട്ടുന്ന ബെൽറ്റ് കൊണ്ട് അനു കുട്ടിയെ അടിക്കുമായിരുന്നു. പച്ചമുളക് തീറ്റിക്കുക, അടിവയറ്റിൽ ചട്ടുകം വെച്ച് പൊള്ളിക്കുക, ചിരിച്ചതിന് ചങ്ങല കൊണ്ട് അടിക്കുക, ഫാനിൽ കെട്ടിത്തൂക്കുക തുടങ്ങിയ ക്രൂരതകളും ഇയാൾ ചെയ്തിരുന്നതായി പൊലീസ് പറയുന്നു.

Continue Reading

india

പിണറായി വിജയനും മകളും കേരളത്തെ കട്ടുമുടിക്കുന്നു: രേവന്ത് റെഡ്ഢി

തെലങ്കാനയിൽ ചന്ദ്രശേഖർ റാവുവും മക്കളും എങ്ങനെ കൊള്ളയടിച്ചോ അതുപോലെയാണ് പിണറായിയും കുടുംബവും കേരളത്തിൽ ചെയ്യുന്നത്.

Published

on

മുഖ്യമന്ത്രി പിണറായി വിജയനും മകളും കേരളത്തെ കട്ടുമുടിക്കുകയാണെന്ന് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഢി. തെലങ്കാനയിൽ ചന്ദ്രശേഖർ റാവുവും മക്കളും എങ്ങനെ കൊള്ളയടിച്ചോ അതുപോലെയാണ് പിണറായിയും കുടുംബവും കേരളത്തിൽ ചെയ്യുന്നത്.

ഈ അഴിമതി കാരണം നരേന്ദ്രമോദിക്കെതിരെ പോരാടാൻ പിണറായിക്കു കഴിയുന്നില്ലന്നും ആറ്റിങ്ങൽ ലോക്സഭാ മണ്ഡലത്തിലെ കല്ലറയിൽ നടന്ന പൊതുയോഗത്തിൽ രേവന്ത് റെഡ്ഢി പറഞ്ഞു. മോദിക്ക് വേണ്ടി യുഡിഎഫിനെ പരാജയപ്പെടുത്താൻ ആണ് പിണറായി വിജയന്റെ ശ്രമം. ഇന്ത്യയുടെ അടുത്ത പ്രധാനമന്ത്രി കേരളത്തിൽ നിന്നായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Continue Reading

Trending