Connect with us

More

വാഹന രജിസ്‌ട്രേഷന്‍-ലൈസന്‍സ് നിരക്കുകള്‍ കുത്തനെ കൂട്ടി

Published

on

ന്യൂഡല്‍ഹി: ഡ്രൈവിങ് ടെസ്റ്റിനും ലൈസന്‍സ് ലഭിക്കാനുമുള്ള നിരക്കുകള്‍ കുത്തനെ കൂട്ടി.
ഡ്രൈവിങ് ലൈസന്‍സ് ലഭിക്കാനും പുതുക്കാനുമുള്ള നിരക്ക് നാല്‍പ്പതില്‍നിന്ന് 200 രൂപയാക്കി. കേന്ദ്ര ഗതാഗത മന്ത്രാലയത്തിന്റെ നിര്‍ദ്ദേശപ്രകാരമാണ് ഫീസ് നിര്ക്കുകളില്‍ വന്‍ വര്‍ദ്ധന വരുത്തിയിത്. വാഹനരജിസ്ട്രേഷന്‍ നിരക്ക് പത്തിരട്ടിവരെയാണ് വര്‍ധിപ്പിച്ചത്. ലൈസന്‍സുടമയ്ക്ക് മറ്റൊരുവിഭാഗം വാഹനത്തിന് ലൈസന്‍സ് എടുക്കാനുള്ള ഫീസ് ഇരുനൂറില്‍നിന്ന് 500 രൂപയാക്കി ഉയര്‍ത്തി. ഡ്യൂപ്ലിക്കേറ്റ് ലൈസന്‍സിന് 5000 രൂപ നല്‍കണം. ഇരുചക്രവാഹനങ്ങള്‍ക്കുള്ള രജിസ്ട്രേഷന്‍ ഫീസ് 50 രൂപയാക്കി. ഡ്രൈവിങ് സ്‌കൂളുകളുടെ ലൈസന്‍സ് ഫീസ് രണ്ടായിരത്തിയഞ്ഞൂറില്‍നിന്ന് പതിനായിരം രൂപയായി വര്‍ധിപ്പിച്ചു. ഇവ കൂടാതെ സംസ്ഥാനങ്ങള്‍ ചുമത്തുന്ന സെസും മറ്റും കൂടിയാവുമ്പോള്‍ ഫീസ് നിരക്കുകളില്‍ ഇനിയും ഉയര്‍ച്ചയുണ്ടാവും.

മറ്റു നിരക്കുകളില്‍ വന്ന മാറ്റങ്ങള്‍

  • ലേണേഴ്സ് ലൈസന്‍സ് ഫീസ് മുപ്പതില്‍നിന്ന് 150 രൂപയാക്കി.
  • മുച്ചക്ര, ലൈറ്റ് മോട്ടോര്‍ വെഹിക്കിള്‍ രജിസ്ട്രേഷന്‍ ഫീസ് 300 രൂപ. നോണ്‍-ട്രാന്‍സ്പോര്‍ട്ടിന് 600, ട്രാന്‍സ്പോര്‍ട്ട് 1000.
  • ഇന്റര്‍നാഷണല്‍ ഡ്രൈവിങ് പെര്‍മിറ്റിനുള്ള ഫീസ് അഞ്ഞൂറില്‍നിന്ന് 1000 രൂപയാക്കി.
  • ഗ്രേസ് കാലയളവിനുശേഷം ലൈസന്‍സ് പുതുക്കുന്നതിന് 300 രൂപയാണ് ഫീസ്. വൈകിയാല്‍ വര്‍ഷംതോറും 1000 രൂപ അധികം നല്‍കണം.
  • സ്മാര്‍ട്ട് കാര്‍ഡ് മാതൃകയിലുള്ള രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റിന് 200 രൂപ അധികമായി നല്‍കണം.
  • ഉടമസ്ഥാവകാശ കൈമാറ്റം, വിലാസം മാറ്റല്‍ എന്നിവയ്ക്ക് രജിസ്ട്രേഷന്‍ ഫീസിന്റെ പകുതി ഫീസായി നല്‍കണം.
  • ഇടത്തരം ഗുഡ്സ്, പാസഞ്ചര്‍ വാഹനങ്ങളുടെ രജിസ്ട്രേഷന്‍ ഫീസ് നാനൂറില്‍നിന്ന് 1000 രൂപയായി ഉയര്‍ത്തി.
  • ഹെവി ഗുഡ്സ്, പാസഞ്ചര്‍ വാഹനങ്ങളുടെ രജിസ്ട്രേഷന്‍ ഫീസ് അറുനൂറില്‍നിന്ന് 1500 രൂപയായി ഉയര്‍ത്തി.
  • ഇറക്കുമതിചെയ്യുന്ന വാഹനങ്ങളുടെ രജിസ്ട്രേഷന്‍ ഫീസ് എണ്ണൂറില്‍നിന്ന് 5000 രൂപയാക്കി.
  • ഇറക്കുമതിചെയ്യുന്ന ഇരുചക്രവാഹനങ്ങളുടെ രജിസ്ട്രേഷന്‍ ഫീസ് ഇരുനൂറില്‍നിന്ന് 2500 രൂപയാക്കി.
  • മേല്‍പ്പറഞ്ഞ വിഭാഗങ്ങളില്‍ ഉള്‍പ്പെടാത്ത വാഹനങ്ങളുടെ രജിസ്ട്രേഷന്‍ ഫീസ് മുന്നൂറില്‍നിന്ന് 3000 രൂപയായി ഉയര്‍ത്തി.

india

രാജ്യത്ത് പാചകവാതക വില സിലിണ്ടറിന്റെ വീണ്ടും കുറച്ചു

വാണിജ്യാവശ്യത്തിനുള്ള 19 കിലോഗ്രാം സിലിണ്ടറിന് 10 രൂപയാണ് കുറച്ചത്.

Published

on

രാജ്യത്ത് പാചകവാതക വില സിലിണ്ടറിന്റെ വീണ്ടും കുറച്ചു. വാണിജ്യാവശ്യത്തിനുള്ള 19 കിലോഗ്രാം സിലിണ്ടറിന് 10 രൂപയാണ് കുറച്ചത്. അതേസമയം ഗാര്‍ഹിക എല്‍.പി.ജി സിലിണ്ടര്‍ വില കുറക്കാന്‍ എണ്ണക്കമ്പനികള്‍ തയാറായിട്ടില്ല. ഗാര്‍ഹിക സിലിണ്ടറിന് ഏറ്റവുമൊടുവില്‍ വില പരിഷ്‌കരിച്ചത് 2024 മാര്‍ച്ച് എട്ടിനാണ്.തുടര്‍ച്ചയായ രണ്ടാംമാസമാണ് പൊതുമേഖലാ എണ്ണവിതരണക്കമ്പനികള്‍ എല്‍.പി.ജി സിലിണ്ടന്റെ വില കുറച്ചത്.

നവംബര്‍ ഒന്നിന് വാണിജ്യ എല്‍.പി.ജി സിലിണ്ടറിന് 5 രൂപ കുറച്ചിരുന്നു. പുതുക്കിയ വില ഇന്ന് പ്രാബല്യത്തില്‍ വരും. കൊച്ചിയില്‍ 1,587 രൂപ, തിരുവനന്തപുരത്ത് 1,608 രൂപ. കോഴിക്കോട്ട് 1,619.5 രൂപ എന്നിങ്ങനെയാണ് പുതുക്കിയ വില.

Continue Reading

kerala

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; ഇന്ന് മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ഇടുക്കി, മലപ്പുറം, വയനാട് എന്നീ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.

Published

on

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. ഇന്ന് മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കി, മലപ്പുറം, വയനാട് എന്നീ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.

Continue Reading

kerala

തട്ടിപ്പ് കേസ്; വായ്പാ കുടിശ്ശിക ഇല്ലെന്ന ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറിയുടെ വാദം പൊളിയുന്നു

സഹകരണ സംഘത്തില്‍ വായ്പാ കുടിശ്ശിക ഇല്ലെന്ന വാദം തെറ്റെന്ന് തെളിയിക്കുന്ന രേഖകള്‍ പുറത്ത്.

Published

on

പെരിങ്ങമല ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റി തട്ടിപ്പില്‍ സഹകരണ സംഘത്തില്‍ വായ്പാ കുടിശ്ശിക ഇല്ലെന്ന ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്.സുരേഷിന്റെ വാദം പൊളിയുന്നു. സഹകരണ സംഘത്തില്‍ വായ്പാ കുടിശ്ശിക ഇല്ലെന്ന വാദം തെറ്റെന്ന് തെളിയിക്കുന്ന രേഖകള്‍ പുറത്ത്. ബാങ്ക് വൈസ് പ്രസിഡണ്ട് ആയിരുന്നിട്ടും സുരേഷ് ലോണ്‍ കുടിശ്ശിക വരുത്തിയെന്നും രേഖകള്‍.

ബാങ്ക് വൈസ് പ്രസിഡന്റ് ആയിരുന്ന സുരേഷ് ബോര്‍ഡ് യോഗങ്ങളിലും വാര്‍ഷിക പൊതുയോഗങ്ങളിലും തുടര്‍ച്ചയായി പങ്കെടുത്തിരുന്നു. പെരിങ്ങമല ലേബര്‍ കോണ്‍ട്രാക്ടേഴ്‌സ് സൊസൈറ്റിയുമായി തനിക്ക് ബന്ധമില്ലെന്നും ഇവിടെനിന്ന് വായ്‌പ്പെടുത്തിട്ടില്ലന്ന എസ്. സുരേഷിന്റെ ഇതുവരെയുള്ള വാദം തെറ്റൊന്നു തെളിയിക്കുന്ന രേഖകളാണ് പുറത്തുവന്നിട്ടുള്ളത്.

വായ്പയടക്കം ബാങ്കിന്റെ ദൈനംദിന കാര്യങ്ങളില്‍ എല്ലാം സുരേഷ് സജീവമായി ഇടപെട്ടിരുന്നു. ലോണ്‍ അപേക്ഷ നല്‍കാതെ സുരേഷ് ബാങ്കില്‍ നിന്ന് രണ്ട് വായ്പകള്‍ എടുത്തിരുന്നു. 2014 ല്‍ എടുത്ത ഈ രണ്ടു വായ്പകളും തിരിച്ചടവ് മുടങ്ങിയതിനെ തുടര്‍ന്ന് കുടിശ്ശികയിലാണ്. ഇതിന്റെ രേഖകളും പുറത്തുവന്നിട്ടുണ്ട്. ബാങ്കില്‍ നടന്ന അഴിമതിയില്‍ സുരേഷ് 43 ലക്ഷം രൂപ തിരിച്ചടക്കണമെന്നും ബാങ്കിന് ആകെ 4.16 കോടി രൂപയുടെ നഷ്ടമുണ്ടായിട്ടുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. ബാങ്കില്‍ നടന്നത് വന്‍ക്രമക്കേടാണെന്നും സഹകരണ ജോയിന്‍ രജിസ്റ്റര്‍ കണ്ടെത്തിയിട്ടുണ്ട്. ഓഡിറ്റര്‍ റിപ്പോര്‍ട്ടിന്റെ വിശദാംശങ്ങളും നേരത്തെ പുറത്തുവന്നിരുന്നു.

Continue Reading

Trending